ലഘു (ഛന്ദഃശാസ്ത്രം)
From Wikipedia, the free encyclopedia
Remove ads
ഭാരതീയ ഭാഷകളിലെ അക്ഷരങ്ങളെ ഉച്ചാരണത്തിനെടുക്കുന്ന സമയം ആധാരമാക്കി രണ്ടായി ഭാഗിച്ചിരിക്കുന്നതിൽ ഒന്നാണ് ലഘു. അക്ഷരങ്ങളുടെ ഉച്ചാരണകാലത്തെ മാത്ര എന്നാണ് പറയുന്നത്. ഒരു മാത്രയുള്ള അക്ഷരം ലഘു. രണ്ടുമാത്രയുള്ള അക്ഷരം ഗുരു. എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്. ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും.
Remove ads
സൂചകചിഹ്നം
മലയാളത്തിൽ, ഒരു അക്ഷരം ലഘുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി വക്രരേഖ (υ) ഉപയോഗിക്കുന്നു.
ഇവകൂടി കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads