ഫോട്ടോറിഫ്രാക്റ്റീവ് കെരറ്റെക്ടമി
From Wikipedia, the free encyclopedia
Remove ads
കണ്ണടകളോ കോണ്ടാക്റ്റ് ലെൻസുകളോ ഇല്ലാതെ കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ലേസർ റിഫ്രാക്റ്റീവ് ശസ്ത്രക്രിയയാണ് ഫോട്ടോറിഫ്രാക്റ്റീവ് കെരറ്റെക്ടമി (പിആർകെ). ലാസെക്കും പിആർകെയും, കോർണിയയുടെ മധ്യഭാഗത്തെ ആകൃതി ഒരു എക്‌സൈമർ ലേസർ ഉപയോഗിച്ച് സ്ഥിരമായി മാറ്റുന്നു. ഈ ശസ്ത്രക്രിയയിൽ കോർണിയൽ എപിത്തീലിയത്തിന് കീഴിലുള്ള കോർണിയൽ സ്ട്രോമയിൽ നിന്ന് ചെറിയ അളവിൽ ടിഷ്യു ലേസർ ഉപയോഗിച്ച് ബാഷ്പീകരിക്കുകയാണ് ചെയ്യുന്നത്.
ഉപയോഗിക്കുന്ന ലേസറിന്റെ സവിശേഷതകളെ ആശ്രയിച്ച് ഒരു കമ്പ്യൂട്ടർ സിസ്റ്റം രോഗിയുടെ കണ്ണിന്റെ സ്ഥാനം സെക്കൻഡിൽ 60 മുതൽ 4,000 തവണ എന്ന രീതിയിൽ ട്രാക്കുചെയ്യുന്നു. ലേസർ കൃത്യമായ രീതിയിൽ പതിപ്പിക്കാൻ ഈ ട്രാക്കിങ് സിസ്റ്റം സഹായിക്കുന്നു. ലേസർ പ്രവർത്തിക്കിടയിൽ രോഗിയുടെ കണ്ണ് പരിധിക്ക് പുറത്തേക്ക് നീങ്ങുകയാണെങ്കിൽ, കമ്പ്യൂട്ടർ അത് തിരിച്ചറിയുകയും ലേസർ അടിക്കുന്നത് താൽക്കാലികമായി നിർത്തുകയും ചെയ്യും. രോഗിയുടെ കണ്ണ് വീണ്ടും കേന്ദ്രീകരിച്ചതിനുശേഷം മാത്രമേ അത് പുനരാരംഭിക്കുകയുള്ളൂ.
കോർണിയയുടെ പുറം പാളിയായ എപിത്തീലിയം, കണ്ണുനീരുമായി സമ്പർക്കം പുലർത്തുന്ന മൃദുവായതും വേഗത്തിൽ വളരുന്നതുമായ ഒരു പാളിയാണ്. ഇത് നീക്കം ചെയ്യുകയോ നഷ്ടപ്പെടുകയോ ചെയ്താലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ലിംബൽ സ്റ്റെം സെല്ലുകളിൽ നിന്ന് വീണ്ടും ഉണ്ടാകും. കോർണിയയുടെ ആഴത്തിലുള്ള പാളികൾക്ക്, എപ്പിത്തീലിയത്തിൽ നിന്ന് വിപരീതമായി പുനരുൽപ്പാദന ശേഷി വളരെ കുറവാണ്. ആഴത്തിലുള്ള ആ പാളികളിൽ ലേസർ അല്ലെങ്കിൽ മൈക്രൊകെരറ്റോം ഉപയോഗിച്ച് മാറ്റം വരുത്തിയാൽ ആ മാറ്റം സ്ഥിരമായി തുടരും.
ലാസിക് ശസ്ത്രക്രിയയിൽ നിന്ന് വിപരീതമായി പിആർകെയിൽ കോർണിയൽ എപിത്തീലിയം പൂർണ്ണമായി നീക്കംചെയ്ത് ശസ്ത്രക്രിയയ്ക്ക് ശേഷം പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കുന്നു.
Remove ads
ലാസെക്

ഫോട്ടോറിഫ്രാക്റ്റീവ് കെരറ്റെക്ടമിയോട് സാമ്യമുള്ള മറ്റൊരു റിഫ്രാക്റ്റീവ് ശസ്ത്രക്രിയയാണ് ലാസെക്. ലേസർ എപ്പിത്തീലിയൽ കെരറ്റോമൈലൂസിസ് (Laser epithelial keratomileusis) എന്നതിന്റെ ചുരുക്കപ്പേരാണ് ലാസെക് (LASEK) എന്നത്. കോർണിയയുടെ മുകളിലുള്ള എപിത്തീലിയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയകൾ ആണെങ്കിലും, ലാസെക്കും പിആർകെയും രണ്ട് വ്യത്യസ്ത നടപടിക്രമങ്ങളാണ്.[1] ലാസെകിൽ കോർണിയ ഉപരിതലത്തെ അയവുള്ളതാക്കാൻ ആൽകഹോൾ ഉപയോഗിക്കുന്നു.[2] അസ്റ്റിഗ്മാറ്റിസം, ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി എന്നിവ ചികിത്സിക്കാൻ ഈ നടപടിക്രമം ഉപയോഗിക്കാം.[3]
ശസ്ത്രക്രിയയ്ക്കിടെ സൃഷ്ടിക്കുന്ന ഫ്ലാപ്പുമായി ബന്ധപ്പെട്ട കൂടുതൽ സങ്കീർണതകൾ ഒഴിവാക്കുന്നതിനാൽ ലാസെക്കിന് ലാസിക്കിനെ അപേക്ഷിച്ച് മെച്ചങ്ങൾ ഏറെയുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷമുള്ള വരണ്ട നേത്ര ലക്ഷണങ്ങളുടെ സാധ്യതയും ഈ പ്രക്രിയ കുറയ്ക്കും. ഒരു ശസ്ത്രക്രിയാ ഫ്ലാപ്പ് ആവശ്യമില്ലാത്ത നടപടിക്രമം കാരണം, അത്ലറ്റുകൾക്കും, ആഘാതത്തിന് സാധ്യതയുള്ള മറ്റ് വ്യക്തികൾക്കും ലാസെക് പരിഗണിക്കവുന്നതാണ്. കോണ്ടാക്ട് ലെൻസുകൾ ധരിക്കുന്ന രോഗികൾ ഈ നടപടിക്രമത്തിന് മുമ്പായി ഒരു നിശ്ചിത സമയത്തേക്ക് ഇവ ധരിക്കുന്നത് നിർത്തേണ്ടതുണ്ട്.[4]
ലാസിക്കിന് വിപരീതമായി കാഴ്ചയുടെ വീണ്ടെടുക്കൽ സമയം കൂടുതലാണെന്നത് ലാസെക് പോരായ്മകളിൽ ഉൾപ്പെടുന്നു.[2][5] ശസ്ത്രക്രിയയ്ക്കു ശേഷം രോഗികൾ കണ്ണിനു മുകളിൽ ബാൻഡേജ് കോണ്ടാക്ട് ലെൻസ് ധരിക്കേണ്ടതുണ്ട്, ഇത് ലാസിക് ശസ്ത്രക്രിയയ്ക്ക് ആവശ്യമില്ല. സ്റ്റിറോയിഡ് തുള്ളി മരുന്നുകൾ ഉപയോഗിക്കേണ്ടതുണ്ട് എന്നതാണ് മറ്റൊരു പോരായ്മ.[3]
ലാസെക്കിനെ ലാസിക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, ലാസിക്കിന് കോർണിയൽ മൂടൽ ഒഴിവാക്കി മികച്ച ഫലങ്ങൾ നൽകാൻ കഴിയും, അതേസമയം ലാസിക്കിന് ഫ്ലാപ്പ് മൂലമുള്ള സങ്കീർണതകളുണ്ട്.[6]
Remove ads
യോഗ്യത
ഒരു പിആർകെ അല്ലെങ്കിൽ ലാസെകിന് തിരഞ്ഞെടുക്കപ്പെടാൻ നിരവധി അടിസ്ഥാന മാനദണ്ഡങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഇവയാണ്.
- സാധാരണ നേത്ര ആരോഗ്യം
- പ്രായം 18 വയസോ അതിൽ കൂടുതലോ
- മാറ്റമില്ലാത്ത കാഴ്ച (ആറ് മാസത്തിനുള്ളിൽ കണ്ണടയുടെ പവറിൽ മാറ്റം ഒന്നും ഉണ്ടാവരുത്). തിരുത്തലിന് ശേഷമുള്ള കാഴ്ച 6/9 അല്ലെങ്കിൽ അതിലും മെച്ചപ്പെട്ടത് ആവണം
- ശസ്ത്രക്രിയ സമയത്ത് ഗർഭിണി ആയിരിക്കരുത്
- അപകട സാധ്യതകൾ ഉൾപ്പടെയുള്ള അന്തിമ ഫലങ്ങളെക്കുറിച്ച് പൂർണ്ണമായ ധാരണ ഉണ്ടാകണം
- പ്യൂപ്പിൾ വലുപ്പം ഇരുട്ടിൽ 6 മില്ലീമീറ്റർ അല്ലെങ്കിൽ അതിൽ കുറവ് അനുയോജ്യമാണ് (എന്നാൽ ചില പുതിയ ലേസറുകൾക്ക് വലിയ പ്യൂപ്പിൾ സ്വീകാര്യമായേക്കാം)
- അലർജിയുടെ വിലയിരുത്തൽ
ചികിത്സയെ സങ്കീർണ്ണമാക്കുന്നതോ തടയുന്നതോ ആയ ചില സാഹചര്യങ്ങളും ഉണ്ട്.[7]
Remove ads
സാധ്യമായ സങ്കീർണതകൾ
താൽക്കാലികമോ ശാശ്വതമോ ആയ ചില സങ്കീർണതകളിൽ ഇവ ഉൾപ്പെടുന്നു:
- വരണ്ട കണ്ണുകൾ[8]
- ഉറക്കത്തിൽ ആവർത്തിച്ചുള്ള കോർണിയൽ ഇറോഷൻ
- നീണ്ട രോഗശാന്തി കാലയളവ്
- വേദന[9]
- ഗ്ലെയർ, ഹാലോസ് അല്ലെങ്കിൽ സ്റ്റാർ ബർസ്റ്റ് വ്യതിയാനങ്ങൾ
- വർദ്ധിച്ച ഒക്കുലാർ സ്‌ട്രെയ്‌ലൈറ്റ്
- അണ്ടർ- അല്ലെങ്കിൽ ഓവർ കറക്ഷൻ
- മയോപിയയുടെ ആവർത്തനം
- കോർണിയ മൂടൽ
- വടുക്കൾ
- മികച്ച വിഷ്വൽ അക്വിറ്റിയിലെ കുറവ്
- കുറഞ്ഞ വെളിച്ചത്തിലെ കാഴ്ചക്കുറവ്
- വർദ്ധിച്ച സംവേദനക്ഷമത
വരണ്ട കണ്ണുകൾ
മറ്റ് റിഫ്രാക്റ്റീവ് ശസ്ത്രക്രിയകളെപ്പോലെ, 'വരണ്ട കണ്ണ്' എന്ന് പൊതുവായി വിളിക്കപ്പെടുന്ന കെരട്ടോകൺജങ്ക്റ്റിവൈറ്റിസ് സിക്ക, പിആർകെയുടെ ഏറ്റവും സാധാരണമായ സങ്കീർണതയാണ്. ഇത് ചിലപ്പോൾ ശാശ്വതവുമാണ്. കൂടുതൽ മൂർച്ഛിക്കുന്ന സന്ദർഭങ്ങളിൽ, കോർണിയൽ എപിത്തീലിയൽ ഇറോഷൻ മുതൽ മുകളിലെ കൺപോള കോർണ്ണിയയോട് ഒട്ടിച്ചേരുന്ന അവസ്ഥ വരെ ഉണ്ടാവാം. ശസ്ത്രക്രിയയ്‌ക്ക് മുമ്പും ശേഷവും ഉയർന്ന ഒമേഗ-3 ഉള്ള അനുബന്ധ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (പി.യു.എഫ്.എ) സിക്കയെ മെച്ചപ്പെടുത്തുന്നു. ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങളിൽ ഫ്ളാക്സ്, ഫിഷ് ഓയിൽ എന്നിവ ഉൾപ്പെടുന്നു.[10]
നടപടിക്രമത്തിന്റെ ഫലങ്ങൾ വിലയിരുത്തുന്നതിനും, മതിയായ രോഗശാന്തി ഉറപ്പാക്കുന്നതിനും ഒരു സമയം ഒരു കണ്ണിൽ മാത്രമായി പിആർകെ നടത്താം. നല്ല ബൈനോക്കുലർ കാഴ്ച ആവശ്യമുള്ള പ്രവർത്തനങ്ങൾ ശസ്ത്രക്രിയകൾക്കിടയിലും, രോഗശാന്തി കാലഘട്ടങ്ങളിലും താൽക്കാലികമായി നിർത്തിവയ്‌ക്കേണ്ടി വന്നേക്കാം.
ഹാലോസ്, സ്റ്റാർബസ്റ്റുകൾ, റിഫ്രാക്റ്റീവ് പിശകുകൾ
പിആർകെ ശസ്ത്രക്രിയക്ക് ശേഷം ഹാലോസ്, ഗ്ലെയർ, സ്റ്റാർ ബർസ്റ്റ് എന്നിവ ഉണ്ടാകാറുണ്ട്. ഇത് കോർണ്ണിയ ഉപരിതലത്തിലെ പ്രശ്നങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്. ചെറിയ അബ്ളേഷൻ സോൺ ഉള്ള ശസ്ത്രക്രിയകളിൽ രാത്രി ഹാലോസ് കൂടുതലായി കാണപ്പെടുന്നു.[11] ലേസർ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മെച്ചപ്പെടുത്തലുകൾ മൂലം ശസ്ത്രക്രിയക്ക് 6 മാസത്തിനുശേഷം ഇത് വളരെ കുറവാണ്, ചില സന്ദർഭങ്ങളിൽ ലക്ഷണങ്ങൾ ഒരു വർഷത്തിനപ്പുറം നിലനിൽക്കും.
ശസ്ത്രക്രിയക്ക് ശേഷം ഉണ്ടാകുന്ന കാഴ്ചയുടെ പ്രവചനം പൂർണ്ണമായും കൃത്യമല്ല, പ്രത്യേകിച്ചും വലിയ അളവിലുള്ള ഹ്രസ്വദൃഷ്ടി ഉള്ളവർക്ക്. ഇത് റിഫ്രാക്റ്റീവ് പിശകിന്റെ അണ്ടർ/ഓവർ കറക്ഷന് കാരണമാകും.
1 മുതൽ 3% വരെ കേസുകളിൽ, ശസ്ത്രക്രിയക്ക് ശേഷം മികച്ച കാഴ്ചയിൽ കുറവ് സംഭവിക്കാം.
ലാസിക്കുമായി താരതമ്യം
പിആർകെയെയും ലാസിക്കിനെയും താരതമ്യപ്പെടുത്തിയ ഒരു ചിട്ടയായ അവലോകനത്തിൽ ലാസിക്കിന്, പിആർകെയെ അപേക്ഷിച്ച് കുറഞ്ഞ വീണ്ടെടുക്കൽ സമയവും, കുറഞ്ഞ വേദനയും ആണെന്ന് കണ്ടെത്തി. ഒരു വർഷത്തെ കാലയളവിനു ശേഷമുള്ള ഫലങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് ശസ്ത്രക്രിയകൾക്കും സമാന ഫലങ്ങളാണ് ലഭിച്ചത്.[12]
തരങ്ങൾ
ചരിത്രം
ആദ്യത്തെ പിആർകെ നടപടിക്രമം 1987 ൽ ഡോ. തിയോ സെയ്‌ലർ നടത്തി. ലാസെകിന് സമാനമായ ആദ്യത്തെ നടപടിക്രമം 1996 ൽ മസാച്ചുസെറ്റ്സ് ഐ, ഇയർ ഇൻഫർമറിയിൽ നേത്രരോഗവിദഗ്ദ്ധനും റിഫ്രാക്റ്റീവ് സർജനുമായ ദിമിത്രി അസർ നടത്തി.[15] പുതിയ ശസ്ത്രക്രിയാ സാങ്കേതികതയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ ലേഖനം എഴുതിയത് 1998-ൽ, ഇറ്റാലിയൻ സർജനായ ഡോ. മാസിമോ കാമെലിൻ ആണ്. അതിലാണ് ലേസർ എപ്പിത്തീലിയൽ കെരാറ്റോമിലൂസിസിന് ലാസെക് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.[16]
Remove ads
പരാമർശങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads