വനനശീകരണം

വനം വെട്ടിത്തെളിക്കുക കാടുതെളിക്കുക കാടുനീക്കുക From Wikipedia, the free encyclopedia

വനനശീകരണം
Remove ads

കാടോ, മരങ്ങൾ നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നോ മരങ്ങളോ കാടുതന്നെയോ ഇല്ലാതാക്കി അവയെ കൃഷിയിടങ്ങളാക്കൽ, കന്നുകാലി മേയ്‌ക്കൽ, നഗരവൽക്കരണം തുടങ്ങി വനേതര[2] ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രക്രിയയെ വനനശീകരണം (Deforestation) എന്നു വിളിക്കുന്നു. ഭൂമിയിലെ കരഭാഗത്തിന്റെ 30 ശതമാനത്തോളം കാടുകളാണ്.[3] ഏറ്റവും കൂടുതൽ വനനശീകരണം നടക്കുന്നത് ഉഷ്ണമേഖലാ മഴക്കാടുകളിലാണ്.[4]

Thumb
Satellite image of deforestation in progress in eastern Bolivia. Worldwide, 10% of wilderness areas were lost between 1990 and 2015.[1]

വനനശീകരണം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് കാടില്ലാതാക്കലോ, മരങ്ങളെ മാറ്റി ഭൂമിയുടെ സ്വഭാവം മാറ്റി, കാടല്ലാത്തതാക്കാലോ ആണ്.[5] വനഭൂമിയെ കൃഷിക്കുപയോഗിക്കുന്നതും, മേച്ചിൽ സ്ഥലമായി പരിവർത്തനം ചെയ്യുന്നതും വനനശീകരണത്തിന്റെ ഉദാഹരണങ്ങളാണ്. വളരെ അധികമായി നശിപ്പിക്കപ്പെടുന്ന കാട്, ഉഷ്ണമേഖല മഴക്കാടുകളാണ്. [6]

വീട് ഉണ്ടാക്കുന്നതിനും, കത്തിക്കുന്നതിനു വേണ്ടി വിൽക്കുവാനും, കരിയ്ക്കൊ മരത്തിനൊ വേണ്ടിയും കാട് നശിപ്പിക്കപ്പുറ്റുന്നുണ്ട്. പകരം വയ്ക്കാതെ മരങ്ങൾ മുറിച്ചുമാറ്റുന്നത്, ആവാസ വ്യവസ്ഥയ്ക്കും, ജൈവ വൈവിദ്ധ്യത്തിനും, തരിശുണ്ടാവുന്നതിനും കാരണമാവുന്നു.അന്തരീക്ഷത്തിലെ ഇംഗാരാമ്ല വാതകത്തെ ജൈവപ്രവർത്തനംകൊണ്ട് തിരിച്ചു പിടിക്കുന്ന പ്രവർത്തനത്തിൽ (biosequestration) വലിയ ആഘാതം ഉണ്ടാക്കുന്നു.യുദ്ധത്തിൽ ശ്ത്രുവിന്റെ അത്യാവശ്യമായ വിഭവങ്ങൾ ഇല്ലാതാക്കാനു ഒളിയിടങ്ങൾ ഇല്ലാതാക്കാനും വനൻശീകരണം യുദ്ധത്തിൽ നടത്താറുണ്ട്. അടുത്തകാലത്തെ ഉദാഹരണം, ബ്രിട്ടീഷ് പട്ടാളം മലയയിലും, അമേരിക്കൻ പട്ടാളം വിയറ്റ്നാം യുദ്ധത്തിൽ ഏജന്റ് ഓറഞ്ച് ഉപയോഗിച്ചതാണ്.[7][8] വന നശീകരണം നടന്ന സ്ഥലങ്ങളിൽ വൻതോതിൽ മണ്ണൊലിപ്പ് ഉണ്ടാകുകയും തരിശുഭൂമിയായി മാറുകയും ചെയ്യും. വന നടത്തിപ്പിലെ ഉദാസീനതയും പരിസ്ഥിതി നിയമങ്ങളുടെ പോരായ്മയും വനനശീകരണം വൻതോതിലാവാൻ കാരണമാവുന്നു.

Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads