വിനോദ് കാംബ്ലി
കറുത്ത മുത്ത് From Wikipedia, the free encyclopedia
Remove ads
വിനോദ് ഗണപത് കാബ്ലി അഥവാ വിനോദ് കാംബ്ലി (മറാത്തി:विनोद कांबळी) (ജനനം. ജനുവരി18, 1972 മുംബൈ,മഹാരാഷ്ട്ര,ഇന്ത്യ) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്. ഏവരാലും അംഗീകരിക്കപ്പെട്ട അസാമാന്യപ്രതിഭയുള്ള കളിക്കാരനായിരുന്നു കാംബ്ലി. അദ്ദേഹം തന്റെ മുഴുവൻ കഴിവുകളും ഉപയോഗപെടുത്തിയിട്ടില്ലന്നാണ് ഇപ്പോഴും സാമാന്യേനെ വിശ്വസിക്കുന്നത്.[1].
Remove ads
ക്രിക്കറ്റ് ജീവിതം
സ്കൂളിൽ പഠിക്കുന്ന സമയത്ത് മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും, സഹപാഠിയുമായ സച്ചിൻ തെൻഡുൽക്കറുമൊത്ത് കാംബ്ലി 1988-ലെ ഹാരിസ് ഷീൽഡ് ഗെയിംസിൽ, 664-റൺസ് എന്ന ഒരു റെക്കോർഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി. ആ ഇന്നിംഗ്സിൽ കാംബ്ലി 349- റൺസിൽ അധികം നേടി[2]. 2006-ൽ ഹൈദരാബാദുകാരായ 2 സ്കൂൾ വിദ്യാർത്ഥികൾ ഈ റൺസ് മറികടക്കുന്നതു വരെ അതൊരു ലോക റെക്കോർഡ് ആയിരുന്നു.
നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സറടിച്ചാണ് രഞ്ജിയിൽ കാംബ്ലി അരങ്ങേറിയത്. ആവേശമുണർത്തുന്ന തുടക്കമായിരുന്നു കാംബ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റിൽ, ആദ്യ ഏഴ് ടെസിനുള്ളിൽ രണ്ട് ഇരട്ട ശതകവും രണ്ട് ശതകവും കാംബ്ലി സ്വന്തം പേരിൽ ചേർത്തു. എന്നാൽ പിന്നീടങ്ങോട്ട് ആ സ്ഥിരത നിലനിർത്താൻ കാംബ്ലിയ്ക്കായില്ല.
2009 ആഗസ്റ്റ് 16ന് വിനോദ് കാംബ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2000 ഒക്ടോബറിൽ ശ്രീലങ്കക്കെതിരായ ഏകദിനമായിരുന്നു അവസാനത്തെ അന്താരാഷ്ട്ര മത്സരം.
കാംബ്ലി കടന്നുവന്ന കഷ്ടപാത അറിയുമ്പോളാണ് ആ പ്രതിഭയെ കൂടുതൽ ആദരിക്കുന്നത്.1996ലെ ലോകകപ്പ് സെമിഫൈനലിൽ നോട്ടൗട്ടായിരുന്ന വിനോദ് കാംബ്ലി അന്ന് കരഞ്ഞുകൊണ്ട് കളം വിട്ടത് ഇന്ത്യൻ ക്രിക്കറ്റിലെ ദയനീയ കാഴ്ചയായിരുന്നു.[3]

Remove ads
ഇരട്ട ശതകങ്ങൾ
സ്വകാര്യ ജീവിതം
വിനോദ് കാംബ്ലി ആദ്യം വിവാഹം കഴിച്ചത് 1998-ൽ ഒരു ഹോക്കി കളിക്കാരിയായിരുന്ന നോയ്ലെയായിരുന്നു, പിന്നീട് ഈ ബന്ധം വേർപെടുത്തി. അതിനു ശേഷം രണ്ടാമതായി ആൻഡ്രിയായെ വിവാഹം ചെയ്തു.
2009-ൽ മഹാരാഷ്ട്രയിലെ വിഖ്രോലി നിയമസഭാ മണ്ഡലത്തിൽ നിന്ന് കാംബ്ലി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തന്റെ ആസ്ഥി 1.97 കോടി രൂപയാണെന്നാണ് കാണിച്ചത്.[6]
രവി ധവാൻ സംവിധാനം ചെയ്ത അനർഥ് എന്ന ഹിന്ദി ചിത്രത്തിലാണ് വിനോദ് കാംബ്ലി അഭിനയിച്ചത്. സുനിൽ ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ടണ്ടൻ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ച മറ്റ് പ്രമുഖ താരങ്ങൾ.[7]
സച്ചിൻ ലിഫ്റ്റിൽ കയറിയപ്പോൾ ഞാൻ സ്റ്റെയർകേസിലൂടെ കയറാനാണ് ശ്രമിച്ചത്.(സച്ചിന്റെ പെട്ടെന്നുള്ള ഉയർച്ചയെപ്പറ്റി) - വിനോദ് കാംബ്ലി അഭിപ്രായപ്പെട്ടത്.
ഡൊണാൾഡ് ബ്രാഡ്‌മാൻ (AUS) | 99.94 |
ഗ്രയിം പൊള്ളോക്ക് (SAF) | 60.97 |
ജോർജ്ജ് ഹെഡ്‌ലി (WI) | 60.83 |
ഹെർബർട്ട് സുട്ട്ക്ലിഫെ (ENG) | 60.73 |
എഡ്ഡീ പേന്റർ (ENG) | 59.23 |
കെൻ ബാരിംഗ്‌ടൺ (ENG) | 58.67 |
എവർട്ടൺ വീക്കസ് (WI) | 58.61 |
വാല്ലി ഹാമണ്ട് (ENG) | 58.45 |
ഗാർഫീൽഡ് സോബേഴ്സ് (WI) | 57.78 |
ജാക്ക് ഹോബ്സ് (ENG) | 56.94 |
ക്ലൈഡ് വാൽകോട്ട് (WI) | 56.68 |
ലെൻ ഹൂട്ടൺ (ENG) | 56.67 |
ഏണസ്റ്റ് ടൈഡ്‌സ്‌ലേ (ENG) | 55.00 |
ചാർളീ ഡേവിസ് (WI) | 54.20 |
വിനോദ് കാംബ്ലി (IND) | 54.20 |
ഉറവിടം: ക്രിക്കിൻഫോ യോഗ്യത: 20 പൂർണ്ണ ഇന്നിംഗ്സ്, ക്രിക്കറ്റിൽ നിന്ന് വിരമിച്ചവർ. |
വിവാദങ്ങൾ
വിഷമസന്ധി ഘട്ടങ്ങളിൽ ഒരിക്കൽ പോലും സച്ചിൻ തെൻഡുൽക്കർ സഹായിച്ചിട്ടില്ലെന്നും നിറത്തിന്റെയും ജാതിയുടെയും പേരിൽ ബിസിസിഐ അവഗണിച്ചിരുന്നുവെന്നും കാംബ്ലി ഒരു ചാനൽ പരിപാടിയുടെ ഭാഗമായി നടന്ന പോളിഗ്രാഫ് ടെസ്റ്റിൽ (നുണപരിശോധന) വെളിപ്പെടുത്തിയത് വിവാദമായി.[8]
1996 മാർച്ച് 13-നു് കൽക്കത്ത ഈഡൻ ഗാർഡൻസിൽ വെച്ച് നടന്ന 1996 ലോകകപ്പിന്റെ സെമിഫൈനലിൽ ശ്രീലങ്കയോട് തോറ്റത് ഒത്തുകളിയെത്തുടർന്നാണെന്ന് വിനോദ് കാംബ്ലി സ്റ്റാർ ന്യൂസ് ചാനലിൽ 2011 നവംബർ 17-നു് വെളിപ്പെടുത്തി. തലേന്ന് നടന്ന ടീം മീറ്റിങ്ങിൽ ടോസ് നേടിയാൽ ആദ്യം ബാറ്റ് ചെയ്യണമെന്നാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ടോസ് നേടിയപ്പോൾ ഫീൽഡിങ്ങ് തെരഞ്ഞെടുത്തതിനു പിന്നിൽ ഒത്തുകളി ഉണ്ടെന്നായിരുന്നു കാംബ്ലിയുടെ ആരോപണം[9] .
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads