വിന്ധ്യ പർവതനിരകൾ
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയുടെ മദ്ധ്യത്തിലുള്ള ഒരു പർവതനിരയാണ് വിന്ധ്യ പർവതനിരകൾ . ഗുജറാത്ത്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി സ്ഥിതിചെയ്യുന്നു. ഇന്ത്യയെ വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും വേർതിരിക്കുന്ന വിന്ധ്യ പർവതനിരകൾക്ക് സമാന്തരമായാണ് കൂടുതൽ ഉയരമുള്ള സത്പുര പർവതനിര നിലകൊള്ളുന്നത്.
വിന്ധ്യ പർവതനിരകളുടെ തെക്കുഭാഗത്തെ ജലപ്രവാഹം നർമദ നദിയിലേക്കും വടക്കുഭാഗത്തേത് ഗംഗയുടെ പോഷകനദികളായ കാലി സിന്ധ്, പർബതി, ബേത്വാ, കെൻ, സോൻ, താംസ എന്നീ നദികളിലേക്കുമാണ്.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads