വിസർജ്ജ്യം

From Wikipedia, the free encyclopedia

Remove ads

ജീവികളുടെ ഉപാപചയ പ്രക്രിയകളുടെ (സെല്ലുലാർ ശ്വസനം പോലുള്ളവ) ഭാഗമായി ശരീരത്തിൽ അവശേഷിക്കുന്ന പദാർത്ഥങ്ങളാണ് ഉപാപചയ മാലിന്യങ്ങൾ, കാഷ്ഠം അല്ലെങ്കിൽ വിസർജ്ജ്യം എന്ന് അറിയപ്പെടുന്നത്. അവ ശരീരത്തിന് ഉപയോഗിക്കാൻ കഴിയില്ല (അവ മിച്ചമോ വിഷാംശമോ ആണ്) എന്നതിനാൽ പുറന്തള്ളേണ്ടതുണ്ട്. ഇങ്ങനെയുള്ള പദാർഥങ്ങളിൽ നൈട്രജൻ സംയുക്തങ്ങൾ, ജലം, CO2, ഫോസ്ഫേറ്റുകൾ, സൾഫേറ്റുകൾ മുതലായവ ഉൾപ്പെടുന്നു. മൃഗങ്ങൾ ഈ സംയുക്തങ്ങളെ വിസർജ്ജ്യങ്ങളായി പുറന്തള്ളുമ്പോൾ സസ്യങ്ങൾ അവയിൽ ചിലത് (പ്രാഥമികമായി ഓക്സിജൻ സംയുക്തങ്ങൾ) ഉപാപചയ പാതകൾ വഴി വീണ്ടും ഉപയോഗപ്രദമായ പദാർത്ഥങ്ങളാക്കി മാറ്റുന്നു.

കാർബൺ ഡയോക്സൈഡ് ഒഴികെ മറ്റ് എല്ലാ ഉപാപചയ മാലിന്യങ്ങളും വിസർജ്ജന അവയവങ്ങളിലൂടെ (നെഫ്രിഡിയ, മാൽപിജിയൻ ട്യൂബുലുകൾ, വൃക്കകൾ) ജല ലായനികളായി പുറന്തള്ളപ്പെടുന്നു, CO2 ശ്വാസകോശത്തിൽ നിന്ന് ജലബാഷ്പത്തോടൊപ്പം പുറന്തള്ളപ്പെടുന്നു. ഈ സംയുക്തങ്ങളുടെ നിർമ്മാർജ്ജനം ജീവിയുടെ കെമിക്കൽ ഹോമിയോസ്റ്റാസിസ് സാധ്യമാക്കുന്നു.

Remove ads

നൈട്രജൻ മാലിന്യങ്ങൾ

ജീവജാലങ്ങളിൽ നിന്ന് അധിക നൈട്രജൻ പുറന്തള്ളപ്പെടുന്ന നൈട്രജൻ സംയുക്തങ്ങളെ നൈട്രജൻ മാലിന്യങ്ങൾ എന്ന് വിളിക്കുന്നു. അമോണിയ, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ എന്നിവയാണ് നൈട്രജൻ മാലിന്യങ്ങൾ. ഈ പദാർത്ഥങ്ങളെല്ലാം പ്രോട്ടീൻ മെറ്റബോളിസത്തിൽ നിന്നാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. പല മൃഗങ്ങളിലും, അത്തരം മാലിന്യങ്ങളുടെ വിസർജ്ജനത്തിന്റെ പ്രധാന മാർഗം മൂത്രമാണ്; ചിലതിൽ അത് മലം ആണ്.

അമോണോടെലിസം

അമോണിയ അല്ലെങ്കിൽ അമോണിയം അയോണുകളുടെ വിസർജ്ജനമാണ് അമോണോടെലിസം. അമോണിയ (NH3) അമിനോ ഗ്രൂപ്പുകളുടെ (-NH2) ഓക്സീകരണത്തോടെ രൂപം കൊള്ളുന്നു. പ്രോട്ടീനുകൾ കാർബോഹൈഡ്രേറ്റുകളായി മാറുമ്പോൾ ഉണ്ടാകുന്ന അവ ടിഷ്യൂകൾക്ക് വളരെ വിഷാംശമുള്ളതും വെള്ളത്തിൽ വളരെ ലയിക്കുന്നതുമാണ്. അമോണിയയുടെ വിസർജ്ജനത്തിന് ധാരാളം വെള്ളം ആവശ്യമാണ്, വിഷാംശം തടയുന്നതിന് ശരീര വിസർജ്ജന ദ്രാവകത്തിൽ അമോണിയയുടെ അളവ് നിലനിർത്താൻ 1 ഗ്രാം നൈട്രജന് ഏകദേശം 0.5 ലിറ്റർ വെള്ളം ആവശ്യമാണ്. സമുദ്രജീവികൾ അമോണിയയെ നേരിട്ട് വെള്ളത്തിലേക്ക് പുറന്തള്ളുന്നു, അവയെ അമോണോടെലിക് എന്ന് വിളിക്കുന്നു.[1] ക്രസ്റ്റേഷ്യൻ, പ്ലാറ്റിഹെൽമിൻത്ത്, സിനിഡാറിയൻ, പോറിഫെറൻസ്, എക്കിനോഡെർമുകൾ, മറ്റ് ജല അകശേരുക്കൾ എന്നിവ അമോണോട്ടെലിക് മൃഗങ്ങളിൽ ഉൾപ്പെടുന്നു.[2]

യൂറിയോടെലിസം

യൂറിയയുടെ വിസർജ്ജനത്തെ യൂറിയോട്ടലിസം എന്ന് വിളിക്കുന്നു. കരയിലെ മൃഗങ്ങൾ, പ്രധാനമായും ഉഭയജീവികളും സസ്തനികളും, അമോണിയയെ യൂറിയയാക്കി മാറ്റുന്നു, ഇത് കരളിലും വൃക്കയിലും സംഭവിക്കുന്നു. ഈ മൃഗങ്ങളെ യൂറിയോടെലിക് എന്ന് വിളിക്കുന്നു.[2] അമോണിയയേക്കാൾ വിഷാംശം കുറഞ്ഞ സംയുക്തമാണ് യൂറിയ; രണ്ട് നൈട്രജൻ ആറ്റങ്ങൾ അതിലൂടെ പുറന്തള്ളപ്പെടുന്നു. അതിന്റെ വിസർജ്ജനത്തിന് കുറച്ച് വെള്ളം മതിയാകും. ഈ രൂപത്തിൽ 1 ഗ്രാം നൈട്രജൻ പുറന്തള്ളാൻ ഇതിന് 0.05 ലിറ്റർ വെള്ളം മതിയാകും.

യൂറിക്കോട്ടെലിസം

യൂറിക് ആസിഡിന്റെ രൂപത്തിൽ അധിക നൈട്രജനെ പുറന്തള്ളുന്നതാണ് യൂറിക്കോടെലിസം. യൂറിക്കോട്ടെലിക് മൃഗങ്ങളിൽ പ്രാണികളും പക്ഷികളും മിക്ക ഉരഗങ്ങളും ഉൾപ്പെടുന്നു. യൂറിയയേക്കാൾ കൂടുതൽ ഉപാപചയ ഊർജം ഉണ്ടാക്കാൻ ആവശ്യമാണെങ്കിലും, യൂറിക് ആസിഡിന് കുറഞ്ഞ വിഷാംശവും വെള്ളത്തിലെ ലായകത്വവും കുറവാണ്. സസ്തനികളുടെ ദ്രവ മൂത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ, മലത്തിൽ ചെറിയ അളവിലുള്ള പേസ്റ്റി വൈറ്റ് സസ്പെൻഷന്റെ രൂപത്തിൽ പുറന്തള്ളൻ ഇത് അനുവദിക്കുന്നു.[2] എന്നിരുന്നാലും, യൂറിയോടെലിക് ആയ ആൾ കുരങ്ങുകളും മനുഷ്യരും ചെറിയ അളവിൽ യൂറിക്കോട്ടെലിക് ആണ്. രക്തത്തിലെ ആന്റിഓക്‌സിഡന്റായി പ്രവർത്തിന്ന യൂറിക് ആസിഡ് പക്ഷേ മനുഷ്യരിൽ വൃക്കയിലെ കല്ലുകൾ, സന്ധിവാതം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

Remove ads

ജലവും വാതകങ്ങളും

കാൻസൻസേഷൻ പ്രതിപ്രവർത്തനങ്ങളിൽ കാർബോഹൈഡ്രേറ്റുകളുടെയും ലിപിഡുകളുടെയും കാറ്റബോളിസത്തിലും അമിനോ ആസിഡുകളുടെ മറ്റ് ചില ഉപാപചയ പ്രവർത്തനങ്ങളിലും ആയി ഈ സംയുക്തങ്ങൾ രൂപം കൊള്ളുന്നു. പ്രകാശസംശ്ലേഷണത്തിൽ സസ്യങ്ങളും ചില ബാക്ടീരിയകളും ഓക്സിജൻ ഉത്പാദിപ്പിക്കുന്നു, അതേസമയം എല്ലാ മൃഗങ്ങളുടെയും സസ്യങ്ങളുടെയും മാലിന്യ ഉൽപ്പന്നമാണ് കാർബൺ ഡയോക്സൈഡ്. ബാക്‌ടീരിയയെ ഡീനൈട്രിഫൈ ചെയ്യുന്നതിലൂടെ നൈട്രജനും, ബാക്ടീരിയ നിർജ്ജീവമാക്കുന്നതിലൂടെ അമോണിയയും മാലിന്യമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. മൃഗങ്ങളിൽ നിന്നും ഫോട്ടോസിന്തസൈസിംഗ് സസ്യങ്ങളിൽ നിന്നുമുള്ള ഒരേയൊരു ദ്രാവക മാലിന്യമാണ് വെള്ളം.[3]

Remove ads

ഖരവസ്തുക്കൾ

സൾഫർ റെഡ്യൂസിങ്ങ് ബാക്ടീരിയകളും സൾഫേറ്റ് റെഡ്യൂസിങ് ബാക്ടീരിയകളും മാലിന്യമായി സൾഫറും സൾഫേറ്റും പുറത്തുവിടുന പോലെ നൈട്രിഫൈയിങ്ങ് ബാക്ടീരിയകൾ നൈട്രേറ്റുകളും നൈട്രൈറ്റുകളും ഉൽപ്പാദിപ്പിക്കുന്നു. ഇരുമ്പിൻ്റെ ലയിക്കുന്ന രൂപങ്ങൾ ഉപയോഗിച്ച് അയൺ ബാക്‌ടീരിയക്ക് ലയിക്കാത്ത ഇരുമ്പ് മാലിന്യങ്ങൾ ഉണ്ടാക്കാം. റെസിൻ, കൊഴുപ്പ്, മെഴുക്, സങ്കീർണ്ണമായ ജൈവ രാസവസ്തുക്കൾ എന്നിവ സസ്യങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്നു, ഉദാ, റബ്ബർ മരങ്ങളിൽ നിന്നും ഉദ്പാദിപ്പിക്കുന്ന ലാറ്റക്സ്. ഹീമോഗ്ലോബിൻ പോലുള്ള പിഗ്മെന്റുകളുടെ തകർച്ചയിൽ നിന്ന് ഉരുത്തിരിഞ്ഞ ഓർഗാനിക് പിഗ്മെന്റുകളായി ഖരമാലിന്യങ്ങൾ നിർമ്മിക്കപ്പെടാം, കൂടാതെ കാർബണേറ്റുകൾ, ബൈകാർബണേറ്റുകൾ, ഫോസ്ഫേറ്റ് തുടങ്ങിയ അജൈവ ലവണങ്ങൾ, അയോണിക് അല്ലെങ്കിൽ തന്മാത്രാ രൂപത്തിൽ, ഖരവസ്തുക്കളായി പുറന്തള്ളപ്പെടുന്നു.[3]

മൃഗങ്ങൾ ഖരമാലിന്യങ്ങൾ മലമായി പുറന്തള്ളുന്നു.

ഇതും കാണുക

  • അമോണിയ വിഷബാധ
  • ഡീ അമിനേഷൻ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads