വേദാരം

From Wikipedia, the free encyclopedia

വേദാരം
Remove ads

വേദാരം ദക്ഷിണ ഖഗോളത്തിലെ ഒരു ചെറിയ നക്ഷത്രരാശിയാണ്. Chamaeleon എന്ന പേരാണ് ഇംഗ്ലീഷിൽ ഇതിന് നൽകിയിട്ടുള്ളത്. 16-ാം നൂറ്റാണ്ടിലാണ് ഇതൊരു പ്രത്യേക രാശിയായി അംഗീകരിക്കപ്പെടുന്നത്.

വസ്തുതകൾ
Remove ads

ചരിത്രം

പീറ്റർ ഡിർക്സൂൺ കെയ്സർ, ഫ്രെഡറിക് ഡി ഹോട്ട്മാൻ എന്നിവരുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി പെട്രസ് പ്ലാൻസിയസ് സൃഷ്ടിച്ച പന്ത്രണ്ട് നക്ഷത്രരാശികളിൽ ഒന്നാണ് വേദാരം.[1] 1597ലോ 1598ലോ പ്ലാൻസിയസും ജോഡോക്കസ് ഹോണ്ടിയസും ചേർന്ന് പ്രസിദ്ധീകരിച്ച 35 സെന്റിമീറ്റർ വ്യാസമുള്ള ആകാശഗ്ലോബിലാണ് വേദാരത്തിന്റെ ചിത്രീകരണം ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്.15, 16 നൂറ്റാണ്ടുകളിൽ യൂറോപ്യൻ പര്യവേക്ഷകർ അപരിചിതമായ തെക്കൻ അർദ്ധഗോളത്തിലെ നക്ഷത്രങ്ങളിൽ നിന്ന് സൃഷ്ടിച്ച നിരവധി നക്ഷത്രരാശികളിൽ ഒന്നാണിത്.[2]

Remove ads

നക്ഷത്രങ്ങൾ

തെക്കെ ഖഗോള ധ്രുവത്തിൽ നിന്നും 10° അകലെ ത്രിശങ്കുവിലെ അക്രക്സ് എന്ന നക്ഷത്തിൽ നിന്ന് 15° തെക്കുഭാഗത്തുമായി ഡയമണ്ട് ആകൃതിയിൽ കാണുന്ന നാലു തിളക്കമുള്ള നക്ഷത്രങ്ങളാണ് വേദാരത്തിലെ പ്രധാനനക്ഷത്രങ്ങൾ. ഭൂമിയിൽ നിന്ന് 63 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന വെളുത്ത നിറമുള്ള നക്ഷത്രമാണ് ആൽഫ കാമിലിയോണ്ടിസ്. ഇതിന്റെ കാന്തിമാനം 4.1 ആണ്. ഭൂമിയിൽ നിന്ന് 271 പ്രകാശവർഷം അകലെയുള്ള ബീറ്റ കാമിലിയോണ്ടിസിന്റെ കാന്തിമാനം 4.2 ആണ്. ഭൂമിയിൽ നിന്ന് 413 പ്രകാശവർഷം അകലെ കിടക്കുന്ന ഗാമ കാമലിയോണ്ടിസ് ഒരു ചുവപ്പുഭീമൻ നക്ഷത്രമാണ്. 4.1 ആണ് ഇതിന്റെ കാന്തിമാനം. ഡെൽറ്റ കാമിലിയോണ്ടിസ് ഒരു ഇരട്ട നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 350 പ്രകാശവർഷം അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്.[1]

സൗരയൂഥ രൂപീകരണത്തിന്റെ ആദ്യഘട്ടത്തിലെത്തി നിൽക്കുന്ന 110913 എന്ന കുള്ളൻ നക്ഷത്രവും വേദാരത്തിൽ ഉണ്ട്.

Remove ads

വിദൂരാകാശവസ്തുക്കൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads