വൈഡ് ഏരിയ നെറ്റ്‌വർക്ക്

From Wikipedia, the free encyclopedia

വൈഡ് ഏരിയ നെറ്റ്‌വർക്ക്
Remove ads

വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN) ഒരു വലിയ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയാണ്. വാടകയ്ക്ക് എടുത്ത ടെലികമ്മ്യൂണിക്കേഷൻ സർക്യൂട്ടുകൾ ഉപയോഗിച്ചാണ് വൈഡ് ഏരിയ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നത്.[1]). ബിസിനസ്സുകളും സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങളും, ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ജീവനക്കാർ, വിദ്യാർത്ഥികൾ, ക്ലയന്റുകൾ, ബൈയേഴ്സ്, വിതരണക്കാർ എന്നിവരിലേക്ക് ഡാറ്റ റിലേ ചെയ്യാൻ വൈഡ് ഏരിയ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നു. ഈ ടെലികമ്മ്യൂണിക്കേഷൻ മോഡ് ഒരു ബിസിനസ്സിനെ ലൊക്കേഷൻ പരിഗണിക്കാതെ അതിന്റെ ദൈനംദിന പ്രവർത്തനം ഫലപ്രദമായി നടത്താൻ അനുവദിക്കുന്നു. ഇന്റർനെറ്റിനെ ഒരു WAN ആയി കണക്കാക്കാം.[2]

Thumb
ഒരു വൈഡ് ഏരിയ നെറ്റ്‌വർക്കിലേക്ക് (WAN) കണക്ഷനുള്ള ഒരു ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
വസ്തുതകൾ Computer Network types by area ...
Remove ads

ഡിസൈൻ ഓപ്ഷനുകൾ

WAN-നിനെ നിർവചിക്കുന്നത് പ്രദേശങ്ങൾ, രാജ്യങ്ങൾ, അല്ലെങ്കിൽ ലോകം വരെ വ്യാപിച്ചുകിടക്കുന്ന ഒരു കമ്പ്യൂട്ടർ ശൃംഖലയാണ്.[3][4] എന്നിരുന്നാലും, കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോളുകളുടെയും ആശയങ്ങളുടെയും പ്രയോഗത്തിന്റെ കാര്യത്തിൽ, WAN-കളെ കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് സാങ്കേതികവിദ്യകളായി വീക്ഷിക്കുന്നതാണ് നല്ലത്. ഒഎസ്‌ഐ മോഡലിന്റെ (ഇഥർനെറ്റ് അല്ലെങ്കിൽ വൈ-ഫൈ പോലുള്ളവ) താഴത്തെ പാളികളിൽ പ്രവർത്തിക്കുന്ന കോമൺ ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (ലാൻ) സാങ്കേതികവിദ്യകൾ പലപ്പോഴും ഫിസിക്കൽ പ്രോക്സിമൽ നെറ്റ്‌വർക്കുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതിനാൽ നൂറുകണക്കിന്, അല്ലെങ്കിൽ ആയിരക്കണക്കിന് മൈലുകൾ ഡാറ്റ കൈമാറാൻ കഴിയില്ല എന്ന വസ്തുതയിൽ നിന്നാണ് WAN-കൾ ഉണ്ടാകുന്നത്.

Remove ads

പ്രമാണങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads