ശരീഅത്ത്
ഇസ്ലാമിക നിയമം From Wikipedia, the free encyclopedia
Remove ads
ഇസ്‌ലാമിന്റെ മതപരമായ പ്രമാണങ്ങളിൽ നിന്ന്, പ്രത്യേകിച്ചും ഖുർആൻ, ഹദീഥ് എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ഇസ്‌ലാമിക നിയമങ്ങളാണ് ശരീഅത്ത് ( അറബി: شَرِيعَة ) എന്നറിയപ്പെടുന്നത്.[1] [2] മാറ്റമില്ലാത്ത ദൈവികനിയമങ്ങളാണ് ഈ അറബി വാക്ക് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ശരീഅത്തിന്റെ കാലികമായ വായനകളും പ്രയോഗരീതികളുമാണ് ഫിഖ്ഹ് എന്നറിയപ്പെടുന്നത്[3][4][5]. ആധുനികകാലത്ത് ശരീഅത്തിന്റെ പ്രയോഗവൽക്കരണം എങ്ങനെ എന്നതിനെ പറ്റി ഇസ്‌ലാമിക പണ്ഡിതർക്കിടയിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.[6][1]
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
ഖുർആൻ, ഹദീഥ്, ഖിയാസ് , ഇജ്‌മാഅ് (സമവായം) എന്നിവയാണ് പൊതുവെ ശരീഅത്തിന്റെ ഉറവിടമായി കണക്കാക്കുന്നത്.[7] ഹനഫി മദ്‌ഹബ്, മാലികി മദ്‌ഹബ്, ശാഫിഈ മദ്‌ഹബ്, ഹമ്പലി മദ്‌ഹബ്, ജഅ്ഫരികൾ തുടങ്ങിയ കർമ്മശാസ്ത്ര സരണികൾ ശരീഅത്ത് നിയമങ്ങൾക്കനുസൃതമായി ഇജ്തിഹാദ്[3] നടത്തിക്കൊണ്ട് നിയമനിർമ്മാണങ്ങൾ നടത്തിയവരാണ്[4]. ആചാരാനുഷ്ഠാനങ്ങൾ, ജീവിതവ്യവഹാരങ്ങൾ എന്നിവയെല്ലാം ശരീഅത്തിന്റെ വിശാലമായ മേഖലയിൽ വരുന്നു.[8][9]. നിയമങ്ങൾ, ധാർമ്മികത എന്നിവ അടിസ്ഥാനമാക്കി മൊത്തം കാര്യങ്ങളെ അഞ്ച് വിഭാഗങ്ങളാക്കി പണ്ഡിതർ തിരിക്കുന്നുണ്ട്.[3][4][5] ഫർദുകൾ (നിർബന്ധമായ കാര്യങ്ങൾ), സുന്നത്തുകൾ (ഐച്ഛികകാര്യങ്ങൾ), മുബാഹ് (നിഷ്പക്ഷമായവ), കറാഹത്ത് (വെറുക്കപ്പെട്ടത്-എന്നാൽ നിഷിദ്ധമല്ല), ഹറാമുകൾ (നിഷിദ്ധം) എന്നിങ്ങനെ.
Remove ads
ചരിത്രം
ഗവേഷണങ്ങളിലൂടെയും ഫത്‌വകളിലൂടെയും മതപണ്ഡിതർ സാമ്പ്രദായികമായ ശരീഅത്തിനെ വികസിപ്പിച്ചെടുത്തു. ഇസ്‌ലാമികരാഷ്ട്രങ്ങളിലെയും മറ്റും കോടതികൾ ഇതിനെ പ്രയോഗവൽക്കരിച്ചുവന്നു[3][5]. മിക്കവാറും എല്ലാ മുസ്‌ലിം ഭരണക്രമങ്ങളിലും സിവിൽ-ക്രിമിനൽ നിയമങ്ങളിൽ ശരീഅത്തിന്റെ സ്വാധീനം പ്രകടമായിരുന്നു[10]. അതേസമയം മുസ്‌ലിംകളല്ലാത്ത പ്രജകൾക്ക് അവരുടെ ആഭ്യന്തരകാര്യങ്ങളിൽ സ്വയംഭരണാധികാരം ഇല്ലായിരുന്നു.
മുഫ്തിമാർ രാഷ്ട്രസംവിധാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി പരിണമിച്ചു[11]. ശരീഅത്തും ഫിഖ്‌ഹും നിയമനിർമ്മാണത്തിന്റെ അടിത്തറായായി[12], എന്നാൽ സാഹചര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനിക്കപ്പെട്ടു വന്നു. 1869 മുതൽ ഒട്ടോമൻ സാമ്രാജ്യം ശരീഅത്ത് നിയമങ്ങളെ ഏകോപിപ്പിക്കാനായി സിവിൽ കോഡ് രൂപീകരിച്ചത് ആ മേഖലയിലെ ആദ്യസംരംഭമായിരുന്നു.[13]
Remove ads
അവലംബം
സ്രോതസ്സുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads