ശാരദ ലിപി

From Wikipedia, the free encyclopedia

ശാരദ ലിപി
Remove ads

ബ്രാഹ്മി ലിപികുടുംബത്തിൽപ്പെട്ട ഒരു ആദ്യകാലലിപിയാണ് ശാരദ. എട്ടാം നൂറ്റാണ്ടിനോടുപ്പിച്ച് വടക്കുപടിഞ്ഞാറേ ഇന്ത്യയിൽ വികസിച്ച ഈ ലിപി, പഞ്ചാബി ലിപിയായ ഗുരുമുഖിയുടെ മാതൃലിപിയാണ്. ബ്രാഹ്മി ലിപിയിൽ നിന്നും ഗുപ്തി ലിപിയിൽ നിന്നുമാണ് ഇത് ഉടലെടുത്തത്. 8-ആം നൂറ്റാണ്ടിലേതാണെന്ന് കരുതുന്ന, ശാരദ ലിപിയിലെഴുതിയ ലിഖിതങ്ങൾ അഫ്ഗാനിസ്ഥാനിൽ നിന്ന് വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്[1]. മേഖലയിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഈ ലിപി, പിൽക്കാലത്ത് കശ്മീരിൽ മാത്രമായി ഒതുങ്ങുകയും, ഇന്ന് കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽപ്പെട്ടവർ ആചാരാനുഷ്ടാനങ്ങൾക്കായി മാത്രം ഉപയോഗിക്കുകയും ചെയ്യുന്നു.

ശാരദ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശാരദ (വിവക്ഷകൾ) എന്ന താൾ കാണുക. ശാരദ (വിവക്ഷകൾ)
വസ്തുതകൾ ശാരദ, ഇനം ...

ഈ ലിപിയെ ഡിജിറ്റൽ മാധ്യമത്തിലാക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഇതിനെ യൂണികോഡിൽ ഉൾപ്പെടുത്താനുള്ള ഒരു നിർദ്ദേശം സമർപ്പിക്കപ്പെട്ടിട്ടുണ്ട്[2].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads