ശീമക്കൊങ്ങിണി
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കേരളത്തിലുടനീളം സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ശീമക്കൊങ്ങിണി. ചില സ്ഥലങ്ങളിൽ ഇതിനെ കടലാടി എന്നും ഒടിച്ചുകുത്തി എന്നും വേലിയേരി എന്നും വിളിക്കാറുണ്ട്. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും പശ്ചിമേഷ്യയിൽ പൊതുവേയും ഇവ വളരുന്നു. ആംഗലേയത്തിൽ ഈ ചെടിക്ക് ഇന്ത്യൻ സ്നേക്ക്‌വീഡ്[1] എന്നാണു പേര്.

Remove ads
നാലടിയോളം പൊക്കത്തിൽ ശീമക്കൊങ്ങിണി വളരും. ദീർഘ അണ്ഡാകാരമുള്ള ചിരവനാക്കിന്റെ പോലെയുള്ള ചെറിയ ഇലകളാണ് ഇവയ്ക്ക്. ഒരു മുട്ടിൽ രണ്ട് ഇലവീതം കാണപ്പെടുന്നു.
പൂങ്കുലയ്ക്ക് ഒരടിയോളം നീളമുണ്ട്. ഇവയോട് ഒട്ടിച്ചേർന്ന് ചെറിയ നീല പൂക്കൾ വിരിയുന്നു. എല്ലാക്കാലത്തും പുഷ്പിക്കുന്ന ഈ ചെടിയുടെ പൂങ്കുലകളിൽ ഒരിക്കലും നിറയെ പുഷ്പങ്ങൾ വിരിയില്ല. അഞ്ചു ദളങ്ങളും അഞ്ചു കേസരങ്ങളും രണ്ട് അറകളോടുംകൂടിയ അണ്ഡാശയവും അടങ്ങിയതാണ് ഇവയുടെ പൂക്കൾ.[2]
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads