വെർബനേസി

From Wikipedia, the free encyclopedia

വെർബനേസി
Remove ads

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് വെർബനേസി (Verbenaceae). 31 മുതൽ 35 ജീനസ്സുകളിലായി ഏകദേശം 1200 ഓളം സ്പീഷിസുകളുമുള്ള ഈ സസ്യകുടുംബത്തിലെ സസ്യങ്ങൾ ലോകമെങ്ങുമുള്ള ഉഷ്ണമേഖലയ്ക്കും ഉഷ്ണമേഖലയ്ക്ക് സമീപ പ്രദേശങ്ങളിലും മിതോഷ്ണമേഖലകളിലും വ്യാപിച്ചു കിടക്കുന്നവയാണ്. ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും, ചെറു മരങ്ങളും, വൃക്ഷങ്ങളും വളരെ വിരളമായി വള്ളികളും കാണപ്പെടാറുണ്ട്.[2]

വസ്തുതകൾ വെർബനേസി, Scientific classification ...
Remove ads

സവിശേഷതകൾ

വെർബനേസി കുടുംബത്തിലെ മിക്ക സസ്യങ്ങളുടേയും ഇലകൾ അഭിന്യാസ (opposite phyllotaxis)രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ വളരെ ചുരുക്കം സ്പീഷിസുകളിൽ വർത്തുളന്യാസത്തിലാണ് (whorled phyllotaxis) ഇലകൾ ക്രമീകരിച്ചിരിക്കുന്നത്. ഇവയ്ക്ക് ഉപപർണ്ണങ്ങൾ ഉണ്ടാകാറില്ല. ഒട്ടുമിക്ക സ്പീഷിസുകളുടേയും തണ്ടിന്റെ പരിച്ഛേദം (cross-section) ചതുരാകൃതിലായിരിക്കും. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളോടും ഇലകളോടും കൂടിയവയുമാണ്.[3] വെർബനേസി സ്പീഷിസുകളുടെ പൂക്കൾ ദ്വിലിംഗ സ്വഭാവത്തോടു കൂടിയ വയാണ്. സമമിതി (zygomorphic) പാലിക്കുന്നവയും പൂക്കൾക്ക് കൂടിച്ചേർന്ന 5 പുഷ്പദളങ്ങളും 5 വിദളങ്ങളുമാണുള്ളത്. സാധാരണയായി പുംബീജപ്രധാനമായ 4 കേസരങ്ങളാണ് ഉണ്ടാകാറ് എങ്കിലും ചില സ്പീഷിസുകളിൽ രണ്ടോ അഞ്ചോ കേസരങ്ങൾ കാണപ്പെടാറുണ്ട്. പൊങ്ങിയ അണ്ഡാശയം (superior Ovary) ത്തോടു കൂടിയ ഇവയ്ക്ക് കൃത്യമായി വിഭജിച്ച രണ്ട് അല്ലെങ്കിൽ നാല് അറകളുള്ള അണ്ഡാശയവും രണ്ട് അല്ലെങ്കിൽ നാല് അണ്ഡകോശങ്ങളും(Ovules) ഉണ്ടാകും.[4] ഇവയുടെ ഫലങ്ങൾ ചെറിയതായിരിക്കും ചിലത് ഭക്ഷ്യ യോഗ്യമാണ്.[5]

Remove ads

കേരളത്തിൽ

ഈ കുടുംബത്തിലെ കേരളത്തിൽ സാധാരണ കണ്ടുവരുന്ന അംഗങ്ങൾ മൈല, ആറ്റുനൊച്ചി, കൊങ്ങിണി, പാരിജാതം, നായ്‌ക്കുമ്പിൾ, നീർത്തിപ്പലി, മാണിക്ക്യച്ചെമ്പഴുക്ക തുടങ്ങിയവയാണ്.

ജീനസ്സുകൾ

  • അക്കാന്തോലിപ്പ
  • അലോയ്സ്യ
  • ബൈല്ലോണിയ
  • ബോക്യ
  • ബുറോഗ്സ്യ
  • കസ്സെലിയ
  • കാസ്കാനം
  • കൈതാറെക്സൈലം
  • കൊയ്ലോകാർപ്പം
  • ഡയോസ്റ്റി
  • ഡിപൈരിന
  • ഡുറാൻഡ
  • ഗ്ലാൻഡുലാറ്യ
  • ഹൈറോബൊട്ടാന
  • ജുനേല്ല്യ
  • ലംപായോ
  • ലൻടാന
  • ലിപ്പിയ
  • മുൽഗുറൈ
  • നഷ്യ
  • നിയോസ്പാർട്ടൺ
  • പരോഡ്യാന്തസ്
  • പെട്രെ
  • ഫില്ല
  • പിട്രേ
  • പ്രിവ
  • റെക്കോർഡ്യ
  • റെഹ്ഡെറ
  • റാഫിത്താമ്നസ്
  • സ്റ്റക്കിടാർഫെറ്റ
  • സ്റ്റൈലൊഡോൺ
  • ടമോണിയെ
  • ഉബോക്ക്യ
  • അർബാനിയ
  • വെർബെണെ
  • വെർബനോക്സൈലം
  • ക്സിറോലോയ്സ്യ
  • ക്സോലോകോട്സ്യ

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads