ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം

From Wikipedia, the free encyclopedia

Remove ads

2009 മാർച്ച് 3-ന്‌ പാകിസ്താനിലെ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെ പന്ത്രണ്ടോളം വരുന്ന ആയുധധാരികൾ നിറയൊഴിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കു വേണ്ടി കളിക്കാർ സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെയായിരുന്നു ആക്രമണം. ഇതിൽ ആറ് ശ്രീലങ്കൻ കളിക്കാർക്ക് പരുക്കേൽക്കുകയും 5 പോലീസുകാർ മരിക്കുകയും ചെയ്തു[1]. ആക്രമണസ്ഥലത്തുനിന്നും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. [2]

വസ്തുതകൾ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം, സ്ഥലം ...

2008 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്താനിലെ പര്യടനം ഉപേക്ഷിച്ചതിനേത്തുടർന്നാണ് ശ്രീലങ്ക പാകിസ്താനിൽ പരമ്പരക്കെത്തിയത്. രണ്ട് ദിനങ്ങൾ പിന്നിട്ട രണ്ടാം ടെസ്റ്റും പരമ്പരയും ഉപേക്ഷിക്കപ്പെട്ടു. [3]

Remove ads

പരിക്കേറ്റ ശ്രീലങ്കൻ കളിക്കാർ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads