2009
ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള ഒരു വർഷം From Wikipedia, the free encyclopedia
ഗ്രിഗോറിയൻ കലണ്ടർ പ്രകാരമുള്ള ഒരു വർഷമാണ് 2009 (MMIX). ഒരു വ്യാഴാഴ്ചയാണ് ഈ സാധാരണ വർഷം ആരംഭിച്ചത്. 2009 താഴെപ്പറയുന്ന "പ്രത്യേക വർഷങ്ങളായി" ആചരിക്കപ്പെട്ടു.
- അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം
- അന്താരാഷ്ട്ര സ്വാഭാവിക നാരുകളുടെ വർഷം
- അന്താരാഷ്ട്ര അനുരജ്ഞന വർഷം
- കാളയുടെ വർഷം (ചൈനീസ് കലണ്ടർ പ്രകാരം)
|
സഹസ്രാബ്ദം: | 3-ആം സഹസ്രാബ്ദം |
---|---|
നൂറ്റാണ്ടുകൾ: |
|
പതിറ്റാണ്ടുകൾ: |
|
വർഷങ്ങൾ: |
|
2009 by topic: |
Arts |
Architecture – Comics – Film – Home video – Literature (Poetry) – Music (Country, Metal, UK) – Radio – Television – Video gaming |
Politics |
Elections – International leaders – Sovereign states Sovereign state leaders – Territorial governors |
Science and technology |
Archaeology – Aviation – Birding/Ornithology – Meteorology – Palaeontology – Rail transport – Spaceflight |
Sports |
Association football (soccer) – Athletics (track and field) – Badminton – Baseball – Basketball – Boxing – Cricket – Golf – Horse racing – Ice hockey – Motorsport – Road cycling – Rugby league – Rugby union – Table tennis – Tennis – Volleyball |
By place |
Afghanistan – Albania – Algeria – Antarctica – Argentina – Armenia – Australia – Austria – Azerbaijan – Bangladesh – Belgium – Bhutan – Bosnia and Herzegovina – Brazil – Canada – Cape Verde – Chile – China – Colombia – Costa Rica – Croatia – Cuba – Denmark – El Salvador – Egypt – Estonia – Ethiopia – European Union – Finland – France – Georgia – Germany – Ghana – Greece – Guatemala – Hungary – Iceland – India – Indonesia – Iraq – Iran – Ireland – Israel – Italy – Japan – Kenya – Kuwait – Laos – Latvia – Libya – Lithuania – Luxembourg – Macau – Malaysia – Mexico – Moldova – Myanmar – Nepal – Netherlands – New Zealand – Nigeria – North Korea – Norway – Pakistan – Palestinian territories – Philippines – Poland – Romania – Russia – Rwanda – Serbia – Singapore – South Africa – South Korea – Spain – Sri Lanka – Sweden – Taiwan – Tanzania – Thailand – Turkey – Ukraine – United Arab Emirates – United Kingdom – United States – Venezuela – Vietnam – Yemen – Zimbabwe |
Other topics |
Awards – Law – Religious leaders |
Birth and death categories |
ജനിച്ചവർ – മരിച്ചവർ |
Establishments and disestablishments categories |
Establishments – Disestablishments |
Works and introductions categories |
Works – Introductions Works entering the public domain |
2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
2009-ൽ നടന്ന പ്രധാന സംഭവങ്ങൾ ഇവിടെ കാണാം
ജനുവരി
- ജനുവരി 1 - ആസാമിലെ ഗുവാഹത്തിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 5 പേർ മരിക്കുകയും 40-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[1]
- ജനുവരി 1 - സ്ലൊവാക്യ യൂറോയെ ഔദ്യോഗിക കറൻസിയായി അംഗീകരിക്കുകയും യൂറോസോണിലെ പതിനാറാമത്തെ അംഗമാകുകയും ചെയ്തു.[2][3][4]
- ജനുവരി 2 - കിള്ളിനോച്ചിയുടെ നിയന്ത്രണം ശ്രീലങ്കൻ സൈന്യം പുലികളിൽ നിന്നും തിരിച്ചു പിടിച്ചു.[5]
- ജനുവരി 8 - ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തിനു സമർപ്പിച്ചു.[6]
- ജനുവരി 12 - 66-ആമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം എ.ആർ.റഹ്മാൻ നേടിയതുൾപ്പെടെ സ്ലംഡോഗ് മില്യണേറിന് നാലു പുരസ്കാരങ്ങൾ.[7]
- ജനുവരി 13 - ആസ്ട്രേലിയൻ ക്രിക്കറ്റർ മാത്യു ഹെയ്ഡൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചു.[8]
- ജനുവരി 13 - 2008-ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബഹുമതി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടി.[9]
- ജനുവരി 19 - കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ. ബാലാനന്ദൻ അന്തരിച്ചു.[10]
- ജനുവരി 20 - യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 44-ആം പ്രസിഡന്റായി ബരാക്ക് ഒബാമ സ്ഥാനമേറ്റു.[11]
- ജനുവരി 25 - ഐ.എസ്.ആർ.ഒ. ചെയർമാൻ ജി. മാധവൻ നായർ ഉൾപ്പെടെ 10 പേർക്ക് 2009-ലെ പത്മ വിഭൂഷൺ ലഭിച്ചു.[12]
- ജനുവരി 27 - ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ അന്തരിച്ചു.[13]
ഫെബ്രുവരി
- ഫെബ്രുവരി 8 - ശ്രീലങ്കക്കെതിരായ ഏകദിനക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി (4-1).[14]
- ഫെബ്രുവരി 9 - മുൻ ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ ശ്രീലങ്കൻ ഓട്ടക്കാരി സുശാന്തിക ജയസിംഗെ വിരമിച്ചു.[15]
- ഫെബ്രുവരി 9 - ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണമേഖലയെ തോല്പിച്ച് പശ്ചിമമേഖല 17-ആം തവണയും ജേതാക്കളായി.[16]
- ഫെബ്രുവരി 13 - ചെന്നൈയിലേക്ക് പോകുകയായിരുന്ന കൊറോമാണ്ടൽ എക്സ്പ്രസ് ഒറീസ്സയിൽ പാളംതെറ്റി 15 പേർ മരിച്ചു.[17]
- ഫെബ്രുവരി 23 - സ്ലംഡോഗ് മില്യണേർ എന്ന ചിത്രത്തിന്റെ സംഗീതത്തിന് എ.ആർ. റഹ്മാനും ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിക്കും ഓസ്കാർ പുരസ്കാരം ലഭിച്ചു.[18]
- ഫെബ്രുവരി 26 - പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് മേഴത്തൂർ മുടവന്നൂരിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ മരിച്ചു.[19]
മാർച്ച്
- മാർച്ച് 1 - ന്യൂസിലൻഡിനെതിരായ ഹോക്കി ടെസ്റ്റ് പരമ്പര ഇന്ത്യ നേടി (2-0).[20]
- മാർച്ച് 3 - പാക്കിസ്ഥാനിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്തുണ്ടായ ആക്രമണത്തിൽ 6 ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാർക്ക് പരിക്കേൽക്കുകയും 6 പോലീസുകാർ മരിക്കുകയും ചെയ്തു.[21]
- മാർച്ച് 14 - ന്യൂസിലാൻഡിനെതിരായ ഏകദിനക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി (3-1)[22]
- മാർച്ച് 16 - കേരളത്തിന്റെ ഗതാഗത മോട്ടോർ വാഹന വകുപ്പു മന്ത്രി മാത്യു ടി. തോമസ് രാജിവെച്ചു.[23]
- മാർച്ച് 24 - ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2009-ലെ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നടത്താൻ തീരുമാനിച്ചു.[24]
ഏപ്രിൽ
- ഏപ്രിൽ 3 - നജീബ് തുൻ റസാഖ് മലേഷ്യയുടെ ആറാമത് പ്രധാനമന്ത്രിയായി അധികാരമേറ്റു.[25]
- ഏപ്രിൽ 6 - ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ എടുക്കുന്ന കളിക്കാരൻ എന്ന റെക്കോഡ് ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് കരസ്ഥമാക്കി.[26]
- ഏപ്രിൽ 6 - പൂജ ചോപ്ര 2009-ലെ ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു.[27]
- ഏപ്രിൽ 6 - ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ 90-ൽ അധികം പേർ മരിക്കുകയും ,50000 പേർ ഭവനരഹിതരാകുകയും ചെയ്തു.[28]
- ഏപ്രിൽ 7 - ന്യൂസിലൻഡിൽ ഇന്ത്യ 41 വർഷത്തിനുശേഷം ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി (1-0).[29]
- ഏപ്രിൽ 8 - ഇന്ത്യൻ സാമ്പത്തികവിദഗ്ധൻ പത്മവിഭൂഷൺ രാജ ജെ. ചെല്ലയ്യ അന്തരിച്ചു.[30]
- ഏപ്രിൽ 8 - മനുഷ്യാവകാശ ലംഘന കുറ്റങ്ങൾക്ക് പെറു മുൻ പ്രസിഡന്റ് ആൽബർട്ടോ ഫ്യൂജിമോറിയെ 25 വർഷം തടവിന് ശിക്ഷിച്ചു.[31]
- ഏപ്രിൽ 12 - മലേഷ്യയെ തോല്പിച്ച് (3-1) ഇന്ത്യ 13 വർഷത്തിനുശേഷം സുൽത്താൻ അസ്ലം ഷാ ഹോക്കി ടൂർണമെന്റിൽ ജേതാക്കളായി.[32]
- ഏപ്രിൽ 16 - കേരളത്തിലടക്കം 15-ം ലോകസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രിൽ 16-ന് നടന്നു.[33]
- ഏപ്രിൽ 18 - 2008-ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. കവിതക്ക് ഏഴാച്ചേരി രാമചന്ദ്രനും,ചെറുകഥക്ക് സന്തോഷ് ഏച്ചിക്കാനത്തിനും, നോവലിന് പി.എ. ഉത്തമനും അവാർഡ്.[34]
- ഏപ്രിൽ 18 - ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ചു.[35]
- ഏപ്രിൽ 23 - പതിനഞ്ചാം ലോകസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂർത്തിയായി.[36]
- ഏപ്രിൽ 25 - ലോകത്താകെ 3400-ൽ അധികം പേരെ പന്നിപ്പനി ബാധിച്ചു. മെക്സിക്കോയിൽ മാത്രം 159 പേർ മരണപ്പെട്ടു.[37]
- ഏപ്രിൽ 25 - കലാമണ്ഡലം കേശവൻ അന്തരിച്ചു.[38]
- ഏപ്രിൽ 30 - പതിനഞ്ചാം ലോകസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പൂർത്തിയായി.[39]
മേയ്
- മേയ് 4 - നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ പ്രചണ്ഡ രാജിവെച്ചു.[40]
- മേയ് 4 - മാറാട് ഒന്നാം കലാപത്തിലെ ആറ് പ്രതികൾക്ക് അഞ്ചു വർഷം കഠിനതടവും 18,000 രൂപ വീതം പിഴയും വിധിച്ചു.[41]
- മേയ് 6 - ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രൊസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നിഷേധിച്ചു.[42]
- മേയ് 16 - പതിനഞ്ചാം ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. [43] കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു. [44]
- മേയ് 19 - എൽ.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കൻ കരസേന വെളിവാക്കി.[45]
- മേയ് 20 - ആന്ധ്രയിൽ വൈ.എസ്. രാജശേഖരറെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രണ്ടാമതും അധികാരമേറ്റു.[46]
- മേയ് 21 - ഒറീസ്സയിൽ നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് മൂന്നാമതും അധികാരമേറ്റു.[47]

- മേയ് 22 - ഇന്ത്യയിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ഗവണ്മെന്റ് രണ്ടാമതും അധികാരമേറ്റു. എ.കെ. ആന്റണി, വയലാർ രവി എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.[48]
- മേയ് 24 - രണ്ടാം ഐ.പി.എൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സിനെ തോത്പിച്ച് ഡെക്കാൻ ചാർജേഴ്സ് വിജയികളായി.[49]
- മേയ് 25 - നേപ്പാൾ പ്രധാനമന്ത്രിയായി മാധവ് കുമാർ നേപ്പാൾ സ്ഥാനമേറ്റു.[50]
- മേയ് 28 - കേരളത്തിൽനിന്നുള്ള 4 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു. കെ.വി. തോമസ്, ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ. അഹമ്മദ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ.[51]
- മേയ് 31 - എഴുത്തുകാരി കമലാ സുരയ്യ അന്തരിച്ചു.[52]
- മേയ് 31 - ടൈറ്റാനിക് കപ്പൽ ദുരന്തത്തിലെ ജീവിച്ചിരിക്കുന്ന അവസാന യാത്രിക മിൽവിന ഡീൻ അന്തരിച്ചു.[53]
ജൂൺ
- ജൂൺ 1 - എയർ ഫ്രാൻസ് 447 വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ വീണ് 228 പേർ മരിച്ചു.[54]
- ജൂൺ 3 - ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാസ്പീക്കറായി മീര കുമാർ തിരഞ്ഞെടുക്കപ്പെട്ടു.[55]
- ജൂൺ 3 - 2008-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അടൂരിനും ലാലിനും പ്രിയങ്കയ്ക്കും ലഭിച്ചു.[56]
- ജൂൺ 5 - ജി. ഗോപാലകൃഷ്ണ പിള്ളയെ കേന്ദ്ര ആഭ്യന്തരസെക്രട്ടറിയായി നിയമിച്ചു.[57]
- ജൂൺ 5 - കെ. രവീന്ദ്രൻ നായർക്ക് 2008-ലെ ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചു.[58]
- ജൂൺ 6 - 2009 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാവിഭാഗം കിരീടം സ്വെറ്റ്ലന കുസ്നെറ്റ്സോവ നേടി.[59]

- ജൂൺ 7 - ലാവലിൻ കേസിൽ പിണറായി വിജയനെ പ്രൊസിക്യൂട്ട് ചെയ്യാൻ കേരള ഗവർണർ അനുമതി നല്കി.[60]
- ജൂൺ 7 - 2009 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷവിഭാഗം കിരീടം റോജർ ഫെഡറർ നേടി.[61]
- ജൂൺ 8 - പ്രമുഖ ഹിന്ദി നാടകകൃത്ത് ഹബീബ് തൻവീർ അന്തരിച്ചു.[62]
- ജൂൺ 8 - കരിയമുണ്ടയെ ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു.[63]
- ജൂൺ 21 - 2009-ലെ 20-ട്വന്റി ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയെ 8 വിക്കറ്റിനു തോൽപിച്ച് പാക്കിസ്ഥാൻ ജേതാക്കളായി.[64]
- ജൂൺ 25 - പോപ്പ് ഗായകൻ മൈക്ക്ൾ ജാക്സൺ ലോസ് ഏഞ്ചലസിൽവെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.[65]
- ജൂൺ 28 - മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ ലോഹിതദാസ് ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു[66].
ജൂലൈ

- ജൂലൈ 2 - സ്വവർഗ്ഗരതി ഇന്ത്യയിൽ നിയമവിധേയമാണെന്ന് ഡെൽഹി ഹെക്കോടതി വിധിച്ചു.[67]
- ജൂലൈ 2 - ഇന്ത്യൻ ചിത്രകാരൻ തെയ്ബ് മേത്ത അന്തരിച്ചു.[68]
- ജൂലൈ 5 - 2009-ലെ പുരുഷന്മാരുടെ വിംബിൾഡൺ കിരീടം റോജർ ഫെഡററും , വനിതകളുടെത് സെറീന വില്യംസും നേടി.[69][70]
- ജൂലൈ 9 - നയതന്ത്ര വിദഗ്ദ്ധനായ മൂർക്കോത്ത് രാമുണ്ണി അന്തരിച്ചു.[71]
- ജൂലൈ 12 - ഡെൽഹി മെട്രോ റെയിൽവെ മേൽപ്പാലം തകർന്ന് 5 പേർ മരിച്ചു.[72] ചെയർമാൻ ഇ. ശ്രീധരൻ രാജിവെച്ചു.[73]

- ജൂലൈ 12 - അച്ചടക്കലംഘനത്തെത്തുടർന്ന് കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സി.പി.ഐ.(എം.) പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കി.[74]
- ജൂലൈ 16 - കർണ്ണാടകസംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമായ ഡി.കെ. പട്ടമ്മാൾ അന്തരിച്ചു.[75]
- ജൂലൈ 21 ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗംഗുബായ് ഹംഗൽ അന്തരിച്ചു.[76]
- ജൂലൈ 22 ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏഷ്യൻ രാജ്യങ്ങളിലും ശാന്തസമുദ്രത്തിലും ദൃശ്യമായി[77].
- ജൂലൈ 26 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ അന്തർവാഹിനി ഐ.എൻ.എസ്. അരിഹന്ത് പുറത്തിറക്കി[66].
- ജൂലൈ 29 മലയാളചലച്ചിത്ര നടൻ രാജൻ പി. ദേവ് അന്തരിച്ചു[78].
ഓഗസ്റ്റ്
- ഓഗസ്റ്റ് 1 - മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു.[79]
- ഓഗസ്റ്റ് 1 - നിരുപമ റാവു ഇന്ത്യയുടെ വിദേശകാര്യസെക്രട്ടറിയായി ചുമതലയേറ്റു.[80]
- ഓഗസ്റ്റ് 3 - ഇന്ത്യയിൽ ആദ്യത്തെ പന്നിപ്പനി മരണം പൂനെയിൽ റിപ്പോർട്ട് ചെയ്തു.[81]
- ഓഗസ്റ്റ് 4 - സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കൗമുദി ടീച്ചർ അന്തരിച്ചു.[82]
- ഓഗസ്റ്റ് 6 - മലയാള ചലച്ചിത്ര നാടക നടൻ മുരളി അന്തരിച്ചു.[83].

- ഓഗസ്റ്റ് 8 - അമ്പത്തി ഏഴാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ചമ്പക്കുളം ചുണ്ടൻ ജേതാക്കളായി.[84]
- ഓഗസ്റ്റ് 11 - കേരളത്തിൽ ആദ്യത്തെ പന്നിപ്പനി മരണം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തു.[85]
- ഓഗസ്റ്റ് 14 - 21-ആമത് ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക്സ് കിരീടം കേരളം നേടി.[86]
- ഓഗസ്റ്റ് 16 - പൊതുമരാമത്ത് വകുപ്പ്മന്ത്രി മോൻസ് ജോസഫ് രാജിവെച്ചു.[87]
- ഓഗസ്റ്റ് 17 - സിംബാബ്വെ ബാറ്റ്സ്മാൻ ചാൾസ് കവെൻട്രി ഏകദിനക്രിക്കറ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ (194 നോട്ടൗട്ട്) കുറിച്ചു.[88]
- ഓഗസ്റ്റ് 17 - ലോക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് 100 മീറ്റർ ഓട്ടത്തിൽ 9.58 സെക്കന്റിൽ ഓടിയെത്തി പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചു.[89]
- ഓഗസ്റ്റ് 17 - പി.ജെ. ജോസഫ്,രാമചന്ദ്രൻ കടന്നപ്പള്ളി, ജോസ് തെറ്റയിൽ എന്നിവർ കേരളത്തിലെ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.[90]
- ഓഗസ്റ്റ് 19 - തന്റെ പുസ്തകത്തിൽ ജിന്നയെക്കുറിച്ച് വിവാദ പരാമർശം നടത്തിയ മുൻ ധനകാര്യ മന്ത്രിയും ലോകസഭാംഗവുമായിരുന്ന ജസ്വന്ത് സിങ്ങിനെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കി.[91]
- ഓഗസ്റ്റ് 20 - ലോക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജമൈക്കൻ ഓട്ടക്കാരൻ ഉസൈൻ ബോൾട്ട് 200 മീറ്റർ ഓട്ടത്തിൽ പുതിയ ലോകറെക്കോർഡ് സൃഷ്ടിച്ചു.[92]
- ഓഗസ്റ്റ് 23 - ഓസ്ട്രേലിയയെ 2-1 ന് പരാജയപ്പെടുത്തി 2009-ലെ ആഷസ് ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കരസ്ഥമാക്കി.[93]
- ഓഗസ്റ്റ് 24 - വെനിസ്വേലക്കാരിയായ സ്റ്റെഫാനിയ ഫെർണാണ്ടസ് 2009-ലെ മിസ് യൂനിവേഴ്സ് പട്ടം കരസ്ഥമാക്കി.[94]
- ഓഗസ്റ്റ് 31 - സിറിയയെ തോല്പിച്ച് ഇന്ത്യ നെഹ്രു കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായി.[95]
സെപ്റ്റംബർ
- സെപ്റ്റംബർ 2 - ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയെ ഹെലികോപ്റ്റർ യാത്രയ്ക്കിടയിൽ കാണാതായി.[96]
- സെപ്റ്റംബർ 7 2007-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം മികച്ച ചലച്ചിത്രമായും, അടൂർ ഗോപാലകൃഷ്ണൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു[97].
- സെപ്റ്റംബർ 14 ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുടെ കലാശക്കളിയിൽ ശ്രീലങ്കയെ 46 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളായി[98].
- സെപ്റ്റംബർ 23 സമുദ്രനിരീക്ഷണത്തിനായുള്ള ഇന്ത്യയുടെ ഓഷ്യൻസാറ്റ്-2 ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു[66].
ഒക്ടോബർ
- ഒക്ടോബർ 3 2016-ലെ ഒളിമ്പിക്സിന്റെ വേദിയായി ബ്രസീലിലെ റിയോ ഡി ജനീറോ തെരഞ്ഞെടുക്കപ്പെട്ടു[99].
- ഒക്ടോബർ 5 - ചെങ്ങറ ഭൂസമരം ഒത്തുതീർന്നു[100].
- ഒക്ടോബർ 5 2009-ലെ ചാമ്പ്യൻസ് ട്രോഫി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം കരസ്ഥമാക്കി[101].
- ഒക്ടോബർ 5 എലിസബത്ത് എച്ച്. ബ്ലാക്ക്ബേൺ , കരോൾ ഡബ്ല്യു. ഗ്രെയ്ഡർ, ജാക്ക്. ഡബ്ല്യു സോസ്റ്റാക്ക് എന്നിവർ 2009-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി[102].
- ഒക്ടോബർ 6 2009-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ചാൾസ് കയോ, വില്യാർഡ് ബോയിൽ, ജോർജ് സ്മിത്ത് എന്നിവർ നേടി[103].
- ഒക്ടോബർ 7 ബ്രിട്ടീഷ് എഴുത്തുകാരിയായ ഹിലരി മാന്റലിന്റെ വോൾഫ് ഹാൾ എന്ന കൃതിക്ക് 2009-ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു[104].
- ഒക്ടോബർ 7 2009-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇന്ത്യൻ വംശജനായ വെങ്കടരാമൻ രാമകൃഷ്ണന്, തോമസ് സ്റ്റേറ്റ്സ്, ആദ യൊനാഥ് എന്നിവർ നേടി[105].
- ഒക്ടോബർ 8 പ്രഥമ ചാമ്പ്യൻസ് ലീഗ് ട്വന്റി20 ബെംഗളൂരുവിൽ ആരംഭിച്ചു. ആദ്യ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ കേപ് കോബ്രാസ് 5 വിക്കറ്റിനു തോല്പിച്ചു[106].
- ഒക്ടോബർ 8 ജർമ്മൻ നോവലിസ്റ്റും കവയത്രിയുമായ ഹെർത്ത മുള്ളർക്ക് 2009-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു[107].

- ഒക്ടോബർ 9 2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമ നേടി[108].
- ഒക്ടോബർ 9 നാസയുടെ എൽക്രോസ് ബഹിരാകാശ പേടകം ജലസാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കുന്നതിനായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി[109].
- ഒക്ടോബർ 10 - 2009 ലെ വയലാർ സാഹിത്യ പുരസ്കാരത്തിനു ഡോ. എം. തോമസ് മാത്യുവിന്റെ മാരാർ- ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം എന്ന കൃതി അർഹമായി.[110]
- ഒക്ടോബർ 18 - ബ്രിട്ടീഷുകാരനായ ജെൻസൺ ബട്ടൺ 2009 ഫോർമുല 1 ജേതാവ് ആയി.[111]
- ഒക്ടോബർ 21 - ഉത്തർപ്രദേശിലെ മഥുരയ്ക്കു സമീപം തീവണ്ടികൾ കൂട്ടിയിടിച്ച് 10 പേർ മരിച്ചു.[112]
- ഒക്ടോബർ 22 - വിൻഡോസ് 7 പുറത്തിറങ്ങി.
- ഒക്ടോബർ 24 - ഇന്ത്യൻ ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടുത്ത ചെയർമാനായി ഡോ. കെ. രാധാകൃഷ്ണൻ നിയമിതനായി.[113]
- ഒക്ടോബർ 25 - മലയാളചലച്ചിത്രനടി അടൂർ ഭവാനി അന്തരിച്ചു.[114]
- ഒക്ടോബർ 26 - കേരളാ കത്തോലിക്കാ മെത്രാൻ സമിതിയുടെ പരമാദ്ധ്യക്ഷനും, വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയുമായിരുന്ന ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ മരണമടഞ്ഞു.[115]
നവംബർ
- നവംബർ 17 - പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു.
- നവംബർ 17 - സുപ്രീം കോടതി ജഡ്ജിയായി, മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ ചുമതലയേറ്റു.
- നവംബർ 15 - കാസർകോട് ജില്ലയിൽ മുസ്ലീം ലീഗ് പ്രവർത്തകരും, പോലീസും ചേർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരണമടഞ്ഞു.
- നവംബർ 10 - 2009-ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ, കേരളത്തിൽ കണ്ണൂർ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി. അബ്ദുള്ളക്കുട്ടിയും, എറണാകുളം മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഡൊമനിക് പ്രസന്റേഷനും, ആലപ്പുഴ മണ്ഡലത്തിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എ.എ. ഷുക്കൂറും വിജയിച്ചു.
- നവംബർ 4 - മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
- നവംബർ 3 - അഫ്ഗാനിസ്ഥാന്റെ പ്രസിഡണ്ടായി ഹമീദ് കർസായ് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു
- നവംബർ 1 - എറണാകുളം ഐടി@സ്കൂൾ സംരംഭമായ സ്കൂൾ വിക്കി നിലവിൽ വന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.