ശ്വാസകോശാർബുദം
From Wikipedia, the free encyclopedia
Remove ads
ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്നു പറയുന്നത്. ആംഗലേയ ഭാഷയിൽ Lung cancer എന്നു പറയുന്നു. ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നുകയറുകയോ അർബുദ കോശങ്ങൾ അകലെയുള്ള മറ്റ് അവയവങ്ങളിലെത്തി വളരുകയോ ചെയ്യാം. അർബുദം മൂലമുള്ള മരണങ്ങളിൽ ശ്വാസകോശാർബുദം പുരുഷന്മാരിൽ ഒന്നാമതും സ്ത്രീകളിൽ സ്തനാർബുദത്തിനു ശേഷം രണ്ടാമതും നിൽക്കുന്നു.
Remove ads
കാരണങ്ങൾ
ശ്വാസകോശാർബുദത്തിനുള്ള പ്രധാന കാരണങ്ങളിൽ പുകയിലയിലുള്ള തരം അർബുദകാരികൾ (Carcinogens), അയോണീകരണ ശേഷിയുള്ള വികിരണങ്ങൾ, വൈറസ് ബാധ എന്നിവ ഉൾപ്പെടുന്നു. ശ്വാസനാളീകോശങ്ങളിലെ ഡി.എൻ.എ.യിൽ അർബുദകാരികൾ കാലക്രമേണ വരുത്തുന്ന മാറ്റം ഒരു പരിധി കഴിയുമ്പോൾ അനിയന്ത്രിതമായ കോശവളർച്ചക്ക് വഴിതെളിയ്ക്കുന്നു.
ലക്ഷണങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads