അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ് നാകം അഥവാ സിങ്ക് (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെൽറ്റർ എന്നും അറിയപ്പെടുന്നു.
ഗുണങ്ങൾ
മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ് നാകം. ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായും ക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതൽ 210 °C വരെ താപനിലയിൽ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയിൽ മൃദുവാണ്. വിവിധ രൂപങ്ങളിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. 210 °C നു മുകളിൽ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോൾ പൊടിയായി മാറുന്നു.
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Wikiwand - on
Seamless Wikipedia browsing. On steroids.