സുന്ദർബൻ

From Wikipedia, the free encyclopedia

സുന്ദർബൻ
Remove ads

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ(ബംഗാളി: সুন্দরবন സുന്ദർബൊൻ). ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വനങ്ങൾ വളരുന്നതിനാലാണ്‌ സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. കണ്ടൽക്കാടുകളിൽ കടുവകളെ കാണാൻ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് സുന്ദർബൻ.യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.2001ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ അഞ്ചാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.

വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
Remove ads

നാമകരണം

ബംഗാളിഭാഷയിൽ സുന്ദർബൻ എന്ന വാക്കിന്റെ അർഥം ഭംഗിയുള്ള വനം എന്നാണ്. 'സുന്ദർ' എന്നാൽ ഭംഗി, 'ബൻ' എന്നാൽ വനം. എന്നാൽ ചില അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത് ഈ വാക് ശമുദ്രബൻ, ശോമുദ്രോബൻ (കടൽവനം) അഥവാ ചന്ദ്രബൊന്ദെ (ഒരു പ്രാചീന ആദിവാസി കുടുംബം) എന്ന വാക്കിൽ നിന്നും വന്നതാണ്‌. [1]

ഭൂമിശാസ്‌ത്രം

പത്മ, ബ്രഹ്മപുത്ര, മേഘ്ന എന്നീ നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദർബൻ കണ്ടൽ കാടുകൾ സ്ഥിതി ചെയ്യുന്നത്. 10000 ചതുരശ്ര കിലോമീറ്ററിലായി ഈ വനം വ്യാപിച്ചുകിടക്കുന്നു. അതിൽ 6000 ചതുരശ്ര കിലോമീറ്ററോളം ബംഗ്ലാദേശിലാണ് സ്ഥിതിചെയ്യുന്നത്. അതിലൂടെ അനേകം നദികളും അരുവികളും കടന്നു പോകുന്നത് കൊണ്ട് അതിന്റെ എല്ലാ മുക്കിലും മൂലയിലും ബോട്ട് സേവനം ലഭ്യമാണ്. സുന്ദർബൻ ടൈഗർ റിസർവ് പ്രദേശത്തിന് 2585 ച.കി.മീ വിസ്തീർണമുണ്ട്. [2]

Remove ads

ചരിത്രം

1764-ൽ ഈ സ്ഥലം ആദ്യമായി അളന്നുതിട്ടപ്പെടുത്തിയത് മുഗൾ ചക്രവർത്തിമാരുടെകാലത്ത്, അന്നത്തെ സർവേയർ ജനറലാണ്. പിന്നീട് 1875-ൽ ഈ സ്ഥലം ഒരു സംരക്ഷിതവനമേഖലയായി പ്രഖ്യാപിക്കുകയുണ്ടായി.

ജീവജാലങ്ങൾ

സുന്ദർബൻ വംശഭീഷണിനേരിടുന്ന വിശിഷ്ടമായ ബംഗാൾ കടുവയുടെ വാസസ്ഥലമാണ്. ജന്തുവൈവിധ്യത്തിനു പേരെടുത്തതാണ് ഈ വനം. അനേകം പ്രാദേശികയിനത്തിൽ പെട്ട പക്ഷികളും ചെടികളും വന്യമൃഗങ്ങളും ഇവിടെ കാണപ്പെടുന്നു. 300-ൽപരം ഇനം മരങ്ങളും ഔഷധ സസ്യങ്ങളും 425-ഓളം ഇനം വന്യജീവികളെയും ഇവിടെകണ്ടുവരുന്നു.

Thumb
Sun in Sunderbans

കാലാവസ്ഥവ്യതിയാനം

ലണ്ടൻ സുവോളജിക്കൽ സൊസൈറ്റി നടത്തിയ ഗവേഷണപ്രകാരം എല്ലാ വർഷവും കാലാവസ്ഥവ്യതിയാനം മൂലം ഏകദേശം 200മീറ്ററോളം വനം നശിക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന ലവണത്വം കാരണം സുന്ദരി കണ്ടൽമരങ്ങൾക്ക് വംശനാശം നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനകം താപനില 1.5 ഡിഗ്രിസെൽഷ്യസ് ഉയർന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതുകാരണം, ജലത്തിലെ ഓക്സിജന്റെ അളവ് കുറയുകയും pH അളവ് കൂടുകയും ചെയ്യുന്നു. കൊൽക്കത്ത യൂനിവേഴ്‌സിറ്റി ശാസ്ത്രജഞന്മാർ 2020-നകം സാഗർ ഐലന്റിലെ 15% ഭൂമി നഷ്ടപ്പെടും എന്ന് പ്രവചിച്ചതായികാണുന്നു. ബംഗ്ലാദേശ് വനം വകുപ്പ് ഫെബ്രുവരി 2005-ൽ ആരംഭിച്ച സംരംഭവും സുന്ദർബൻ ടൈഗർ പ്രൊജക്റ്റ്‌ ഇന്ത്യ 1973-ൽ തുടങ്ങിയ പദ്ധതിയായ പ്രൊജക്റ്റ്‌ ടൈഗർ എന്നതും സുന്ദർബനിലെ കടുവകളെ സംരക്ഷിക്കുവാൻ വേണ്ടി നടപ്പിലാക്കിയ പദ്ധതികളാണ്. [3][4][5]

Remove ads

പാരിസ്ഥിതിക പ്രാധാന്യം

നൂറ്റാണ്ടുകളായി ഇവിടത്തെ ഫലഭൂയിഷ്ടമായ മണ്ണിൽ പലതരം കൃഷികളും ചെയ്തുവരുന്നു. പ്രകൃതിയെ ചുഴലിക്കാറ്റുപോലെയുള്ള വൻവിപത്തുകളിൽനിന്ന് സുന്ദർബൻ രക്ഷപ്പെടുത്തുന്നു. കൂടാതെ ഖൽന, മൊഗ്ല തുടങ്ങിയ പട്ടണപ്രദേശങ്ങളെ വെള്ളപ്പൊക്കത്തിൽനിന്ന് തടഞ്ഞു നിർത്തുകയും ചെയ്യുന്നു.

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ

ഇതും കാണുക

സുന്ദർബൻ ദേശീയോദ്യാനം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads