സോംനാഥ് ചാറ്റർജി

From Wikipedia, the free encyclopedia

സോംനാഥ് ചാറ്റർജി
Remove ads

2004 മുതൽ 2009 വരെ നിലവിലിരുന്ന പതിനാലാം ലോക്സഭയിലെ സ്പീക്കറായിരുന്ന 1971 മുതൽ 2009 വരെയുള്ള കാലയളവിൽ ഒൻപത് തവണ ലോക്‌സഭാംഗമായിരുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് നേതാവായിരുന്നു സോമനാഥ് ചാറ്റർജി.(1929 ജൂലൈ 25 - 2018 ഓഗസ്റ്റ് 13)[1] 2008-ൽ നിലവിൽ വന്ന ഇന്ത്യ-അമേരിക്ക ആണവ കരാറിനെ ലോക്‌സഭ സ്പീക്കർ എന്ന നിലയിൽ സോമനാഥ് ചാറ്റർജി പിന്തുണച്ചു. സ്പീക്കർ പദവി രാജിവച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണം എന്നുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ വിപ്പ് തള്ളിക്കളഞ്ഞ് ലോക്‌സഭയിലെ പിന്തുണ പിൻവലിച്ച ഇടതുപക്ഷം ഒന്നാം യുപിഎ സർക്കാരിന് എതിരെ കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ എതിർത്ത് കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് സോമനാഥ് ചാറ്റർജിയെ മാർക്സിസ്റ്റ് പാർട്ടി 2008 ജൂലൈ 23ന് പുറത്താക്കി.[2][3][4][5][6]

വസ്തുതകൾ സോമനാഥ് ചാറ്റർജി, ലോക്‌സഭ സ്പീക്കർ ...
Remove ads

ജീവിത രേഖ

ഹിന്ദു മഹാസഭ നേതാവും ലോക്‌സഭാംഗവുമായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജിയുടെയും ബീണാപാണി ദേവിയുടേയും മകനായി ആസാമിലെ തേസ്പൂരിൽ 1929 ജൂലൈ 29ന് ജനനം. മിത്ര ഇൻസ്റ്റിറ്റ്യൂഷൻ സ്കൂൾ, പ്രസിഡൻസി കോളേജ്, കൽക്കട്ട യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ സോമനാഥ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി. ഒരു അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ച സോമനാഥ് കൽക്കട്ട ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും സീനിയർ അഭിഭാഷകനായിരുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവായിരുന്നു സോമനാഥ് ചാറ്റർജി (ജൂലൈ 25, 1929 - ഓഗസ്റ്റ് 13, 2018). 14-ാം ലോക്‌സഭയിലെ സ്പീക്കറായിരുന്ന അദ്ദേഹം, ഈ പദവി വഹിച്ച് ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതാവാണ്. 2008 ജൂലൈ 22-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ ജൂലൈ 23-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2018 ആഗസ്റ്റ്‌ 13-ന് രാവിലെ എട്ടേകാലിന് കൊൽക്കത്തയിലെ എ.എം.ആർ.ഐ. ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. 89 വയസ്സായിരുന്നു അദേഹത്തിന്.

Remove ads

രാഷ്ട്രീയ ജീവിതം

1968-ൽ മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്നതോടെയാണ് സോമനാഥ് ചാറ്റർജിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 1971-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബർധമാൻ മണ്ഡലത്തിൽ സി.പി.എം ടിക്കറ്റിൽ ആദ്യമായി ലോക്‌സഭാംഗമായ സോമനാഥ് ചാറ്റർജി 2009 വരെ പശ്ചിമ ബംഗാളിൽ നിന്ന് ഒൻപത് തവണ പാർലമെൻ്റിൽ അംഗമായിരുന്നു.

1984-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജാദവ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവായ മമത ബാനർജിയോട് മാത്രമാണ് പരാജയപ്പെട്ടത്. 38 വർഷം നീണ്ട പാർലമെൻ്റ് ജീവിതത്തിൽ 2004-ൽ യു.പി.എ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനെ തുടർന്ന് ഇടത് പിന്തുണയിൽ ലോക്‌സഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.

1987-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമായ സോമനാഥ് 1991-ലെ ലോക്‌സഭയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി നേതാവായും 1998-ൽ കൽക്കട്ടയിൽ വച്ച് നടന്ന 16-മത് പാർട്ടി കോൺഗ്രസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

2008-ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന ഒന്നാം യു.പി.എ സർക്കാർ അമേരിക്കയുമായി ആണവ കരാർ ഒപ്പിട്ടതിനെ തുടർന്ന് നിലവിൽ പിന്തുണ നൽകിയിരുന്ന ഇടത്പക്ഷം പിന്തുണ പിൻവലിച്ചു(285-59=226). കേന്ദ്ര സർക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലോക്സഭയിൽ നഷ്ടമായതിനെ തുടർന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ 36 പേരുണ്ടായിരുന്ന സമാജ്വാദി പാർട്ടിയുടെയും മറ്റ് ഘടക കക്ഷികളുടേയും ഒപ്പം ബിജെപിയിലെ 11 വിമതരും പിന്തുണച്ചതോടെ യു.പി.എ സർക്കാർ(226+36+2+11=275) അവിശ്വാസ പ്രമേയം (275/255) വോട്ടിന് പരാജയപ്പെടുത്തി ലോക്‌സഭയിൽ കാലാവധി പൂർത്തിയാക്കി.[7][8]

പാർട്ടി നിർദ്ദേശം തള്ളി സ്പീക്കർ പദവി രാജി വയ്ക്കാതിരുന്ന സോമനാഥ് ചാറ്റർജി മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയം കൊണ്ട് വന്നതിനെ എതിർക്കുകയും ഒപ്പം തന്നെ കേന്ദ്ര സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് സ്പീക്കറായിരുന്ന സോമനാഥിനെ മാർക്സിസ്റ്റ് പാർട്ടി 2008 ജൂലൈ 23ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും യു.പി.എ സർക്കാർ പിന്തുണ നൽകിയതിനെ തുടർന്ന് 2009 വരെ സ്പീക്കർ പദവിയിൽ തുടർന്നു. പതിനാലാം ലോക്‌സഭയുടെ കാലാവധി 2009-ൽ പൂർത്തിയായതിനെ തുടർന്ന് സോമനാഥ് ചാറ്റർജി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.[9][10][11]

Remove ads

ആത്മകഥ

വിശ്വാസ്യതയുടെ ഓർമകുറിപ്പുകൾ (മാതൃഭൂമി ബുക്ക്സ്)

Keeping the faith memoirs of a parliamentarian [12][13]

മരണം

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2018 ഓഗസ്റ്റ് 13ന് അന്തരിച്ചു.[14][15]

അവലംബം

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads