അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
ഒരു അമേരിക്കൻ സംസ്ഥാനമാണ് ഹവായി (ഹവാ ഈ). മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണിത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്ക് പടിഞ്ഞാറായും ജപ്പാന്റെ തെക്ക് കിഴക്കായും ഓസ്ട്രേലിയയുടെ വടക്ക് കിഴക്കായുമാണ് ഹവായി സ്ഥിതി ചെയ്യുന്നത്. 1959 ഓഗസ്റ്റ് 21-ന് യൂണിയനിൽ ചേർന്ന് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 50-ആമത്തെ സംസ്ഥാനമായി. ഒവാഹു ദ്വീപിലെ ഹോണലുലുവാണ് തലസ്ഥാനം. ഏറ്റവും അവസാനമായി നടന്ന കനേഷുമാരി പ്രകാരം 1,283,388 ആണ് ഇവിടുത്തെ ജനസംഖ്യ.
ഹവായി - ഭൂപടംഹവായിയിലെ ജനസാന്ദ്രത
വസ്തുതകൾ
State of Hawaii Mokuʻāina o Hawaiʻi
Flag of Hawaii
Seal of Hawaii
വിളിപ്പേരുകൾ: The Aloha State
ആപ്തവാക്യം: Ua Mau ke Ea o ka ʻĀina i ka Pono (Hawaiian)
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ ഹവായി അടയാളപ്പെടുത്തിയിരിക്കുന്നു