ഹൈഡ്രോഫ്ലൂറിക്ക് അമ്ലം

From Wikipedia, the free encyclopedia

ഹൈഡ്രോഫ്ലൂറിക്ക് അമ്ലം
Remove ads

ഹൈഡ്രജൻ ഫ്ലൂറൈഡിന്റെ (HF) ജലീയലായനിയാണ് ഹൈഡ്രോഫ്ലൂറിക്ക് അമ്ലം. സാങ്കേതികമായി ഇതിന്റെ ജലീയ ലായനി ദുർബല അമ്ലം (weak acid) എന്ന വിഭാഗത്തിൽ പെടുന്നു എങ്കിലും അതീവമായ നാശനശേഷിയുള്ള ഒരു അമ്ലമാണ് ഇത്. മിക്ക വസ്തുക്കളേയും നാശനത്തിന് വിധേയമാക്കാൻ ഈ ദുർബല അമ്ലത്തിന് കഴിയും. സ്ഥടികത്തെ വരെ ദ്രവിപ്പിക്കാൻ ഈ അമ്ലത്തിന് ശേഷിയുണ്ട്. ഹൈഡ്രോഫ്ലൂറിക്ക് ആസിഡ് ഗ്ലാസിലെ സിലിക്കൺ ഡയോക്സൈഡുമായി പ്രവർത്തിച്ച് സിലിക്കൺ ടെട്രാ ഫ്ലൂറൈഡ് വാതകവും ഹെക്സാഫ്ലൂറോ സിലിസിക് അമ്ലവും ഉണ്ടാക്കുന്നു. ഗ്ലാസിനെ ലയിപ്പിക്കാൻ കഴിവുള്ളതിനാൽ പോളിത്തീൻ , ടഫ്ലോൺ തുടങ്ങിയവ കൊണ്ട് നിർമ്മിച്ച പാത്രത്തിലാണ് ഇത് സൂക്ഷിക്കുക.

വസ്തുതകൾ Names, Identifiers ...
Thumb
സ്ഫടികം കൊണ്ടുനിർമ്മിച്ച പാത്രത്തിൽ ഹൈഡ്രോഫ്ലൂറിക്ക് അമ്ലം സൂക്ഷിക്കാൻ കഴിയുകയില്ല. അതിനാൽ പോളിത്തീൻ കൊണ്ട് നിർമ്മിച്ച് കുപ്പികളിലാണ് ഇവ സൂക്ഷിക്കുക

ശുദ്ധ (നിർജ്ജല) ഹൈഡ്രജൻ ഫ്ലൂറൈഡ് സൾഫ്യൂറിൿ അമ്ലത്തോളം ശക്തിയേറിയ ഒരമ്ലമാണ്. മാത്രമല്ല, ഹൈഡ്രജൻ ഫ്ലൂറൈഡിന്റെ മറ്റുള്ള ചില ലായകങ്ങളിലുള്ള ലായനി (ഉദാ: അസിറ്റിക് ആസിഡ്) മറ്റ് ഹൈഡ്രജൻ ഹാലൈഡുകളുടെ ലായനികളെക്കാൾ അമ്ലത്വം കൂടിയതാണ്.

Remove ads

നിർമ്മാണം

ഫ്ലൂർസ്പാർ എന്നറിയപ്പെടുന്ന ഫ്ലൂറൈറ്റിനെ ഗാഢ സൾഫ്യൂറിക്ക് അമ്ലവുമായി പ്രവർത്തിപ്പിച്ചാണ് ഹൈഡ്രോഫ്ലൂറിക്ക് ആസിഡ് നിർമ്മിക്കുന്നത്. 2500c ൽ നടക്കുന്ന ഈ പ്രവർത്തനത്തിൽ കാൽസ്യം സൾഫേറ്റും നിർമ്മിക്കപ്പെടുന്നു.

നിർമ്മാണത്തിന്റെ രാസപ്രവർത്തന സമവാക്യം

CaF2 + H2SO4 → 2 HF + CaSO4

ഉപയോഗം

നിരവധി ഉപയോഗങ്ങൾ ഉണ്ട്. എണ്ണസംസ്കരണം, ഫ്ലൂറിൻ കലർന്ന ഓർഗാനിക്ക് സംയുക്ത നിർമ്മാണം, ഫ്ലൂറൈഡുകൾ നിർമ്മിക്കൽ തുടങ്ങി വിവിധ മേഖലകളിൽ ഹൈഡ്രജൻ ഫ്ലൂറൈഡ് അമ്ലം ഉപയോഗിക്കുന്നു.

സുരക്ഷ

വളരെയധികം സുരക്ഷയോടു കൂടിമാത്രം കൈകാര്യം ചെയ്യേണ്ട അമ്ലമാണിത്. അതീവ ദ്രവീകരണ ശേഷിയുള്ള ഈ അമ്ലം മനുഷ്യശരീരത്തെ സംബന്ധിച്ചിടത്തോളം അപകടകാരിയാണ്. ത്വക്കിലൂടെ ശരീരത്തിനുള്ളിലേക്ക് വ്യാപിക്കാൻ ഇതിന് കഴിയും. ത്വക്കിനെ വലിയതോതിൽ നശിപ്പിക്കാതെ തന്നെ അകത്തുകടക്കുന്ന ഈ അമ്ലം എല്ലുകളെ ദുർബലപ്പെടുത്തും. രക്തത്തിലെ കാൽസ്യവുമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ഹൃദയാഘാതത്തിനു തന്നെ കാരണമായേക്കാവുന്ന സ്ഥിതി വിശേഷവും സംജാതമാകാം. ഫ്ലൂറിൻ അടങ്ങിയ ടഫ്ലോൺ പോലുള്ള പദാർത്ഥങ്ങൾ കത്തുമ്പോൾ ഹൈഡ്രജൻ ഫ്ലൂറൈഡ് നിർമ്മിക്കപ്പെടാം. അന്തരീക്ഷത്തിലെ ജലവുമായി സമ്പർക്കത്തിലാവുന്ന നിമിഷം തന്നെ ഹൈഡ്രോഫ്ലൂറിക്ക് അമ്ലമായി ഇത് മാറും. അതിനാൽ ഇത്തരം പദാർത്ഥങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നത് അരോഗ്യത്തെ ഹാനികരമായി ബാധിക്കാം


അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads