2010 ഏഷ്യാകപ്പ്
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പാകിസസ്ഥാനും പങ്കെടുക്കുത്ത പത്താമത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് 2010 ജൂൺ 15 മുതൽ 24 വരെ ശ്രീലങ്കയിൽ വച്ചു നടന്നു. കലാശക്കളിയിൽ ശ്രീലങ്കയെ 81 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം തവണ ചാമ്പ്യന്മാരായി.[1]. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം പാകിസ്താൻ നായകൻ ശാഹിദ് അഫ്രീദിക്കാണ് ലഭിച്ചത്. അഫ്രീദി ഈ ടൂർണ്ണമെന്റിൽ മൊത്തം 265 റൺസ് നേടി അദ്ദേഹത്തിന്റെ ശരാശരി 88.33 ആണ്.
Remove ads
ട്രോഫി
ഏഷ്യാ കപ്പിന്റെ ട്രോഫി നിർമ്മിച്ചിരിക്കുന്നതിന് സ്വർണ്ണം, വെള്ളി, ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചാണ്. ഈ ട്രോഫിയുടെ ആശയം ഉറപ്പ്, വിശുദ്ധി, വിനയം, വാശി ഇവയാണ്. ഈ നാലു ഗുണങ്ങളും, കപ്പ് നിമ്മിക്കാൻ ഉപയോഗിച്ച നാല് ലോഹങ്ങളും ഇതിൽ പങ്കെടുത്ത നാല് രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. [2]
വേദി
ദംബുള്ളയിലെ രൺഗിരി അന്താരാഷ്ട്ര സ്റ്റേഡിയം.
2010ലെ ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത് ദംബുള്ളയിലെ രൺഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. ആദ്യം മത്സരങ്ങൾ ക്രമീകരിച്ചിരുന്നത് ആർ. പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ 2011 ലെ ലോകകപ്പിന്റെ ഒരുക്കങ്ങളെ തുടർന്ന് വേദി ദംബുള്ളയിലേക്ക് മാറ്റുകയായയിരുന്നു. എല്ലാ മത്സരങ്ങളും പകലും രാത്രിയുമായാണ് നടന്നത്.
രൺഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് 16,800 പേരേ ഉൾക്കൊള്ളാനുള്ള കഴിവുണ്ട്[3]. ഈ സ്റ്റേഡിയം 60 ഏക്കറിലായണ് (240000 മി2) വ്യാപിച്ചു കിടക്കുന്നത്. വെറും 167 ദിവസങ്ങൾ കൊണ്ടാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
Remove ads
കളി സംഘം
മത്സര ക്രമം
ഗ്രൂപ്പ് ഘട്ടം
പങ്കെടുക്കുന്ന നാല് ടീമുകളെയും ഒറ്റ ഒരു ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ടീമുകളും തമ്മിൽ ഒരോ കളികൾ വീതം കളിയ്ക്കും. വിജയിക്കുന്ന ടീമിന് 4 പോയിന്റും, സമനില/ടൈ ആവുകയാണെങ്കിൽ ഓരോ പോയിന്റും ലഭിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റു മുട്ടും.
പട്ടിക
മത്സരഫലങ്ങൾ
സമയങ്ങൾ എല്ലാംപ്രാദേശിക സമയമാണ് (UTC+05:30)
15 ജൂൺ D/N 14:30 സ്കോർകാർഡ് |
ശ്രീലങ്ക ![]() 242/9 (50 ഓവറുകൾ) |
v | ![]() 226 (47 ഓവറുകൾ) |
ശ്രീലങ്ക 16 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബില്ലി ഡോക്ട്രോവ് (വെ.ഇ) കളിയിലെ കേമൻ: ഷഹീദ് അഫ്രീഡി (പാക്) |
ആഞ്ജലോ മാത്യൂസ് 55* (61) ഷൊയ്ബ്ബ് അക്തർ 3/41 (10 ഓവറുകൾ) |
ഷഹീദ് അഫ്രീഡി 109 (76) ലസിത് മലിംഗ 5/34 (10 ഓവറുകൾ) | |||
|
16 ജൂൺ D/N 14:30 സ്കോർകാർഡ് |
ബംഗ്ലാദേശ് ![]() 167 (34.5 ഓവറുകൾ) |
v | ![]() 168/4 (30.4 ഓവറുകൾ) |
ഇന്ത്യ 6 വിക്കറ്റുകൾക്ക് വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (വെ.ഇ) & ബ്രൂസ് ഓക്സെൻഫോർഡ് (ഓസ്) കളിയിലെ കേമൻ: ഗൗതം ഗംഭീർ (ഇന്ത്യ) |
ഇമ്രുൾ കയെസ് 37 (35) വിരേന്ദർ സെവാഗ് 4/6 (2.5 ഓവറുകൾ) |
ഗൗതം ഗംഭീർ 82 (101) മഷ്റാഫെ മൊർട്ടാസ 2/37 (5.4 ഓവറുകൾ) | |||
|
18 ജൂൺ D/N 14:30 സ്കോർകാർഡ് |
ശ്രീലങ്ക ![]() 312/4 (50 ഓവറുകൾ) |
v | ![]() 186 (40.2 ഓവറുകൾ) |
ശ്രീലങ്ക 126 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബ്രൂസ് ഓക്സെൻഫോർഡ് (ഓസ്) കളിയിലെ കേമൻ: തിലകരത്നെ ദിൽഷൻ (ശ്രീലങ്ക) |
തിലകരത്നെ ദിൽഷൻ 71 (51) ഷഫിയുൾ ഇസ്ലാം 2/59 (10 ഓവറുകൾ) |
തമീം ഇക്ബാൽ 51 (53) തിലകരത്നെ ദിൽഷൻ 3/37 (10 ഓവറുകൾ) | |||
|
19 ജൂൺ D/N 14:30 സ്കോർകാർഡ് |
പാകിസ്ഥാൻ ![]() 267 (49.3 ഓവറുകൾ) |
v | ![]() 271/7 (49.5 ഓവറുകൾ) |
ഇന്ത്യ 3 വിക്കറ്റുകൾക്ക് വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബില്ലി ഡോക്ട്രോവ് (വെ.ഇ) കളിയിലെ കേമൻ: ഗൗതം ഗംഭീർ (ഇന്ത്യ) |
സൽമാൻ ബട്ട് 74 (85) പ്രവീൺ കുമാർ 3/53 (10 ഓവറുകൾ) |
ഗൗതം ഗംഭീർ 83 (97) സയ്യിദ് അജ്മൽ 3/56 (10 ഓവറുകൾ) | |||
|
21 ജൂൺ D/N 14:30 സ്കോർകാർഡ് |
പാകിസ്ഥാൻ ![]() 385/7 (50 ഓവറുകൾ) |
v | ![]() 246/5 (50 ഓവറുകൾ) |
പാകിസ്താൻ 139 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (വെ.ഇ) & & ബ്രൂസ് ഓക്സെൻഫോർഡ് (ഓസ്) കളിയിലെ കേമൻ: ഷഹീദ് അഫ്രീഡി (പാക്) |
ഷഹീദ് അഫ്രീഡി 124 (60) ഷഫിയുൾ ഇസ്ലാം 3/95 (10 ഓവറുകൾ) |
ജുനൈദ് സിദ്ദിഖ് 97 (114) ഇമ്രാൻ ഫരാത്ത് 1/21 (5 ഓവറുകൾ) | |||
|
22 ജൂൺ D/N 14:30 സ്കോർകാർഡ് |
ഇന്ത്യ ![]() 209 (42.3 ഓവറുകൾ) |
v | ![]() 211/3 (37.3 ഓവറുകൾ) |
ശ്രീലങ്ക 7 വിക്കറ്റുകൾക്ക് വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബ്രൂസ് ഓക്സെൻഫോർഡ് (ഓസ്) കളിയിലെ കേമൻ: ഫർവീസ് മഹറൂഫ് (ശ്രീലങ്ക) |
രോഹിത് ശർമ 69 (73) ഫർവീസ് മഹറൂഫ് 5/42 (10 ഓവറുകൾ) |
കുമാർ സംഗക്കാര 73 (82) സഹീർ ഖാൻ 2/42 (7 ഓവറുകൾ) | |||
|
ഫൈനൽ
24 ജൂൺ (D/N) 14:30 സ്കോർകാർഡ് |
ഇന്ത്യ ![]() 268/6 (50 ഓവറുകൾ) |
v | ![]() 187 (44.4 ഓവറുകൾ) |
ഇന്ത്യ 81 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബില്ലി ഡോക്ട്രോവ് (വെ.ഇ) കളിയിലെ കേമൻ: ദിനേശ് കാർത്തിക് (ഇന്ത്യ) |
ദിനേശ് കാർത്തിക് 66 (84) തിലിന കണ്ദാംബി 2/37 (7 ഓവറുകൾ) |
ചാമര കപുഗേദര 55* (88) ആശിഷ് നെഹ്ര 4/40 (9 ഓവറുകൾ) | |||
|
Remove ads
സംപ്രേഷണ വിവരങ്ങൾ
ടെലിവിഷൻ
- നിയോ ക്രിക്കറ്റ് : ഇന്ത്യ, ഹോങ്കോങ്, തായ്വാൻ, കൊറിയ, ബംഗ്ലാദേശ്, ശ്രീലങ്ക
- ദൂരദർശൻ : ഇന്ത്യ (ഇന്ത്യയുടെ കളികളും ഫൈനലും)
- പെഹല ടിവി : മദ്ധ്യേഷ്യ
- സൂപ്പർ സ്പോർട്സ് : ദക്ഷിണാഫ്രിക്ക, സിംബാബ്വെ, കെനിയ
- സെറ്റെന്റ സ്പോർട്സ് : ഓസ്ട്രേലിയ
- സ്റ്റാർഹബ്ബ് : സിംഗപ്പൂർ
- ആസ്ട്രോ : മലേഷ്യ
- ഡിഷ് നെറ്റ്വർക്ക് : യു.എസ്.എ
- ഇ എസ് പി എൻ 64664 : യു.എസ്.എ
- ജിയോ സൂപ്പർ : പാകിസ്താൻ
ഇന്റർനെറ്റ്
- ഇ. എസ്. പി. എൻ. 3 : യു.എസ്.എ.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads