30 സെയിന്റ് മേരി ആക്സ്

ലണ്ടൻ നഗരത്തിലെ ഒരു അംബരചുംബി From Wikipedia, the free encyclopedia

30 സെയിന്റ് മേരി ആക്സ്map
Remove ads

ലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് 30 സെയിന്റ് മേരി ആക്സ്(ഇംഗ്ലീഷ്: 30 St Mary Axe). ഇത് ദ് ഗെർകിൻ (the Gherkin) എന്നും അറിയപ്പെടാറുണ്ട്. 2003 ഡിസംബറിൽ പൂർത്തിയായ ഈ കെട്ടിടം 2004 ഏപ്രിലിൽ തുറന്നുകൊടുത്തു.[1] 180 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 41 നിലകളാണുള്ളത്. മുൻപ് ബാൾടിക് എക്സ്ചേഞ്ച് നിലനിന്നിടത്താണ് സെയിന്റ് മേരീസ് ആക്സ് പടുതുയർത്തിയത്. 1992-ൽ ഐറിഷ് ആർമിയുടെ ബോംബാക്രമണത്തിൽ ഈ കെട്ടിടത്തിന് സാരമായ ക്ഷതം സംഭവിക്കുകയായിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചുമാറ്റി 2001-ൽ 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു.

വസ്തുതകൾ 30 സെയിന്റ് മേരി ആക്സ്, അടിസ്ഥാന വിവരങ്ങൾ ...

പ്രശസ്ത വാസ്തുശില്പി നോർമാൻ ഫോസ്റ്ററും സംഘവുമാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. സാധാരണ അംബരചുംബികളിൽനിന്നും വ്യത്യസ്തമായി, ചതുരസ്തംഭാകൃതിയിലോ സ്തൂപികാകൃതിയിലോ ഉള്ളതല്ല എന്നതാണ് 30 സെയിന്റ് മേരി ആക്സിന്റെ ശ്രദ്ധേയതയ്ക്ക് പിന്നിലെ ഒരു ഘടകം. ലണ്ടൺ നഗരത്തിലെ ക്ലാസിക് മന്ദിരങ്ങൾക്കിടയിലും ഈ ആധുനിക മന്ദിരം ഇന്ന് വളരേയധികം പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്.

Remove ads

നിർമ്മാണം

സ്കാൻസ എന്ന കമ്പനിക്കായിരുന്നു 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണ ചുമതല. 2003ൽ അവർ നിർമ്മാണം പൂർത്തിയാക്കി. സ്വിസ് റെ എന്ന ഒരു സാമ്പത്തിക സ്ഥാപനമായിരുന്നു ആദ്യം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ആയതിനാൽ സ്വിസ് റെ ടവർ എന്ന ഒരു പേരും 30 സെയിന്റ് മേരി ആക്സിന് ഉണ്ടായിരുന്നു.[5]

ഊർജ്ജോപഭോഗത്തിലുള്ള ക്ഷമതയാണ് ഈ കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. 30 സെയിന്റ് മേരി ആക്സിന്റേതിനു സമാനമായ ഒരു സാധാരണ കെട്ടിടം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ പകുതി മാത്രമേ ഇവിടെ ചെലവാകുന്നുള്ളൂ.

Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads