3ജി

From Wikipedia, the free encyclopedia

Remove ads

വയർലെസ് ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ മൂന്നാം തലമുറ സാങ്കേതികവിദ്യയെ 3ജി എന്ന് വിളിക്കുന്നു. മൂന്നാം തലമുറ എന്നതിന്റെ ഇംഗ്ലീഷ് വാക്കായ തേർഡ് ജനറേഷൻ (Third Generation) എന്നതിന്റെ ഹ്രസ്വ രൂപമാണ് 3G. ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ, മൊബൈൽ വാർത്താവിനിമയത്തിന് വേണ്ടി നിർവ്വചിച്ചിട്ടുള്ള[1], ജി.എസ്.എം. എഡ്ജ്(GSM EDGE), യു.എം.ടി.എസ്. (UMTS), സി.ഡി.എം.എ. 2000 (CDMA 2000), ഡി.ഇ.സി.ടി (DECT), വൈമാക്സ് (WiMAX) എന്നിവയടങ്ങിയ ഒരു കൂട്ടം സ്റ്റാൻഡേർഡുകളെയാണ്‌ ഇന്റനാഷണൽ മൊബൽ ടെലികമ്മ്യൂണിക്കേഷൻസ് - 2000 (IMT 200) അഥവാ 3ജി അല്ലെങ്കിൽ മൂന്നാം തലമുറ എന്നറിയപ്പെടുന്നത്. ഇതിലുൾപ്പെടുത്തിയിരിക്കുന്ന സർവ്വീസുകളിൽ വൈഡ് ഏരിയ വയർലെസ് വോയ്സ് ടെലിഫോൺ, വീഡിയോ കോളുകൾ, വയർലെസ് വിവരങ്ങൾ എന്നിവ ഒരു മൊബൈൽ പരിതഃസ്ഥിതിയിൽ ഉപയോഗിക്കുന്നതിനു സാധിക്കുന്നു. 2ജി, 2.5ജി എന്നീ സർവ്വീസുകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഒരേ സമയം തന്നെ ശബ്ദവും ഡാറ്റയും കൂടുതൽ ഉയർന്ന ഡാറ്റാ റേറ്റിൽ ഉപയോഗിക്കുന്നതിനും സാധിക്കും.

മൂന്നാം തലമുറ മോഡങ്ങൾ
Remove ads

നിലവിൽ 3ജി യുടെ ലഭ്യത

Thumb
യു.കെയിലെ ഒരു 3ജി മൊബൈൽ ടവർ

ത്രീജി സേവനങ്ങൾ 3ജി അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ഹാൻഡ്സെറ്റുകളിലോ ഉപകരണങ്ങളിലോ ആണ് ലഭ്യമാകുക. ഇതിനായി സാധാരണ സിം കാർഡിനു പകരം യു സിം (യൂണിവേഴ്സൽ സബ്സ്ക്രൈബർ ഐഡന്റിഫിക്കേഷൻ മൊഡ്യൂൾ) ഉപയോഗിക്കേണ്ടതായുണ്ട്. ഈ സിം കാർഡിനു 256 കിലോബൈറ്റ് സംഭരണ ശേഷിയുണ്ട്. നിലവിൽ ഭാരതത്തിൽ 3ജി സേവനം ആരംഭിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള ബി എസ് എൻ എൽ, എം.ടി.എൻ.എൽ എന്നീ കമ്പനികളാണ്. പിന്നീട് സ്വകാര്യ ഓപ്പറേറ്റർമാർക്ക് 3ജി സേവനം ആരംഭിക്കാനുള്ള അനുമതി നൽകി. ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സ്വകാര്യകമ്പനികൾ 3ജി സേവനം ലഭ്യമാക്കിത്തുടങ്ങി.[2][3]

Remove ads

ഭാരതത്തിൽ 3ജി സേവനം നൽകുന്ന സ്വകാര്യകമ്പനികൾ

  • ഡെൽഹി-വോഡാഫോൺ എസ്സാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്

  • മുംബൈ-വോഡാഫോൺ എസ്സാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്
  • മഹാരാഷ്ട്ര-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്
  • ഗുജറാത്ത്-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്
  • ആന്ധ്രാപ്രദേശ്-ഭാരതി എയർടെൽ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ്
  • കർണ്ണാടക- ഭാരതി എയർടെൽ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്
  • തമിഴ്നാട്- ഭാരതി എയർടെൽ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്
  • കൊൽക്കൊത്ത-റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്
  • കേരളം-ബി.എസ്.എൻ.എൽ, വോഡഫോൺ എസ്സാർ ലിമിറ്റഡ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ്, ഭാരതി എയർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്.
  • പഞ്ചാബ്-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്
  • ഹരിയാന-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്
  • ഉത്തർപ്രദേശ്(കിഴക്ക്)-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്
  • ഉത്തർപ്രദേശ്(പടിഞ്ഞാറ്)-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്
  • രാജസ്ഥാൻ-റിലയൻസ് ടെലികോം ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്
  • മധ്യപ്രദേശ്-ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, റ്റാറ്റാ ടെലിസർവീസസ് ലിമിറ്റഡ്
  • പശ്ചിമബംഗാൾ-ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, വോഡാഫോൺ എസ്സാർ ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്
  • ഹിമാചൽ പ്രദേശ്-ഭാരതി എയർടെൽ ലിമിറ്റഡ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എസ് ടെൽ പ്രൈവറ്റ് ലിമിറ്റഡ്
  • ബീഹാർ- എസ് ടെൽ പ്രൈവറ്റ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്
  • ഒറീസ്സ- എസ് ടെൽ പ്രൈവറ്റ് ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്
  • ആസ്സാം- ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്
  • വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ-ഭാരതി എയർടെൽ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്
  • ജമ്മു & കാശ്മീർ-ഭാരതി എയർടെൽ ലിമിറ്റഡ്, ഐഡിയ സെല്ലുലാർ ലിമിറ്റഡ്, റിലയൻസ് ടെലികോം ലിമിറ്റഡ്, എയർസെൽ ലിമിറ്റഡ്
Remove ads

3ജിയുടെ ശ്രേഷ്ഠതകൾ

ഡിജിറ്റൽ ചിത്രങ്ങൾ പരസ്പരം പങ്കുവയ്ക്കുകയും ,പാട്ടുകൾ ഡൗൺലോഡ് ചെയ്യുകയും മറ്റും വേഗത്തിൽ സാധിക്കുന്നു. മൊബൈൽ ടിവി വരിക്കാർക്ക് കവറേജ് സ്ഥലത്തിനുള്ളിൽ തടസ്സമില്ലാതെ ചാനലുകൾ കാണുവാനും സാധിക്കുന്നു.

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads