അക്കിലിസ്
From Wikipedia, the free encyclopedia
Remove ads
ഗ്രീക്ക് പുരാണമനുസരിച്ച്, ട്രോജൻ യുദ്ധത്തിലെ ഗ്രീക്ക് യുദ്ധ വീരനും ഹോമറുടെ ഇലിയഡിലെ പ്രധാന കഥാപാത്രവും ഏറ്റവും മികച്ച പോരാളിയുമാണ് അക്കിലിസ് (പുരാതന ഗ്രീക്കിൽ : Ἀχιλλεύς ,അക്കീലിയസ്.) ട്രോയ്ക്കെതിരെ അണിനിരന്ന പടയാളികളിൽ വെച്ച് ഏറ്റവും സുന്ദരനായ വീരനെന്ന വിശേഷണവും അക്കിലിസിനുണ്ട്.[1]

ഏകദേശം എ.ഡി. ഒന്നാം നൂറ്റാണ്ട് മുതൽ പ്രചരിച്ച കഥകളിൽ (റോമൻ കവിയായ സ്റ്റേഷിയസ്സിന്റെ കവിതകൾ മുതൽ), അക്കിലിസിന്റെ ഉപ്പൂറ്റി ഒഴിച്ചുള്ള ഭാഗങ്ങൾ തികച്ചും ഭേദിക്കാനാകാത്തതും ദൗർബല്യരഹിതവുമാണെന്നാണ് വിവരിച്ചിരിക്കുന്നത്.ഉപ്പൂറ്റിയിലേറ്റ അസ്ത്രം മൂലമാണ് അക്കിലിസ് മരിച്ചതെന്ന കാരണത്താൽ അക്കിലിസിന്റെ ഉപ്പൂറ്റി(Achilles' heel) എന്ന ഒരു പദപ്രയോഗം മിക്ക ഭാഷകളിലും നിലവിലുണ്ട്. ഇത് ഒരു മനുഷ്യന്റെ മർമ്മപ്രധാനമായ ദുർബലതയെ സൂചിപ്പിക്കുന്നു.
Remove ads
ജനനം
മിർമിടൻസിലെ രാജാവായ പിലിയസിന് തെറ്റിസ് എന്ന ഒരു നിംഫിൽ ജനിച്ച മകനായിരുന്നു അക്കിലിസ്. ഗ്രീക്ക് ദേവന്മാരായ സ്യൂസും പൊസൈഡണും തെറ്റിസിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച് ശത്രുതയിലായിരുന്നു. എന്നാൽ മനുഷ്യന് ദേവന്മാരിൽ നിന്നും അഗ്നി മോഷ്ടിച്ച് നൽകിയ പ്രൊമിത്യൂസ്, തെറ്റിസിന് ഉണ്ടാകുന്ന പുത്രൻ അവൻറെ അച്ഛനെക്കാൾ വലിയവനാകുമെന്ന് പ്രവചനം കേൾക്കാനിടവന്ന സ്യൂസും പൊസൈഡണും ചേർന്ന് തെറ്റിസിനെ പിലിയസിന് വിവാഹം ചെയ്തു കൊടുത്തു..[2]

ഒട്ടു മിക്ക ഐതിഹ്യങ്ങളെയും പോലെ ഈ സംഭവങ്ങളെയും മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്ന കഥകളും ഉണ്ട്. അപ്പോലോനിയാസ് റോഡിയാസ് എന്ന ഗ്രീക്ക് കവി എ.ഡി. മൂന്നാം നൂറ്റാണ്ടിൽ എഴുതിയ അർഗനോടിക്ക എന്ന ഇതിഹാസ കാവ്യത്തിൽ ((iv.760) പറയുന്നത് തെറ്റിസ് സ്വയമേ തന്നെ സ്യൂസിനെ പ്രണയത്തിൽ നിന്നും നിരുത്സാഹപ്പെടുത്തി എന്നാണ്.
സ്റ്റേഷിയസ്, എ.ഡി ഒന്നാം നൂറ്റാണ്ടിൽ രചിച്ച അകിലിയട് എന്ന കൃതി പ്രകാരം, അക്കിലിസ് ജനിച്ചപ്പോൾ, തെറ്റിസ്, അക്കിലിസിനെ മരണമില്ലതവനാക്കനായി സ്ടിക്സ് നദിയിൽ മുക്കുകയുണ്ടായി. എന്നാൽ അക്കിലിസിൻറെ ഉപ്പൂറ്റി മാത്രം നദിയിൽ മുങ്ങിയില്ല.[3] ഈ കഥയുടെ മറ്റൊരു പതിപ്പിൽ, തെറ്റിസ് അക്കിലിസിനെ അംബ്രോസിയയിൽ (ഭാരതീയ ഐതിഹ്യത്തിലെ അമൃതിനു തുല്യമായ വസ്തു) മുക്കുകയും, അക്കിലിസിന്റെ നശ്വരമായ ശരീര ഭാഗങ്ങൾ അഗ്നിയിൽ എരിച്ചു കളയുകയും ചെയ്തു എന്നാണ് വിവരിക്കുന്നത്. ഇത് കണ്ടുകൊണ്ടു വന്ന പിലിയസ്, തെറ്റിസിനെ തടയുകയും, കോപത്താൽ തെറ്റിസ് അച്ഛനെയും മകനെയും ഉപേക്ഷിച്ചു പോകുകയും ചെയ്തു.[4]
പിലിയസ്, അക്കിലിസിനെ വളർത്താനായി പിലിയോൻ മലമുകളിൽ സെൻറാറായ ചിരോണിനെ ഏൽപ്പിച്ചു.[5]
സ്റ്റേഷിയസിനു മുൻപുള്ള ഒരു കൃതികളിലും, പക്ഷേ, അക്കിലിസിന്റെ ഇത്തരത്തിലുള്ള അമരത്വതെ കുറിച്ച് പ്രതിപാദിക്കുന്നില്ല. ഈ കഥകൾക്ക് വിപരീതമായി, ഹോമറുടെ ഇലിയഡിൽ, അക്കിലിസിനു പരിക്കേറ്റതായി വിവരിക്കുന്നുമുണ്ട്. ഇലിയഡിന്റെ ഇരുപത്തിയൊന്നാം പുസ്തകത്തിൽ, പയോനിയൻ ധീരനായ അസ്ടരോപയാസ്, അക്കിലിസിനെ സ്കാമേന്ടെർ നദീതീരത്ത് വച്ച് വെല്ലുവിളിക്കുകയും അക്കിലിസിന്റെ കൈ മുട്ടിൽ കുന്തം തറയ്ക്കുകയും, രക്തം ചിന്തുകയും ചെയ്യുകയുണ്ടായെന്നു വിവരിക്കുന്നു.
Remove ads
ട്രോജൻ യുദ്ധത്തിൽ അക്കിലിസ്

ഹോമറുടെ ഇലിയഡിൻറെ ആദ്യത്തെ വരികൾ ഇപ്രകാരം പറയുന്നു:
“ | μῆνιν ἄειδε θεὰ Πηληϊάδεω Ἀχιλῆος
οὐλομένην, ἣ μυρί' Ἀχαιοῖς ἄλγε' ἔθηκεν |
” |
(ഏകദേശ പരിഭാഷ)
“ | പാടൂ, ദേവീ, പിലിയസിന്റെ പുത്രനായ അക്കിലിസിന്റെ ക്രോധത്തെപ്പറ്റി,
ആയിരക്കണക്കിന് അക്കിയന്മാരുടെ വേദനയ്ക്ക് കാരണമായ ആ ശപിക്കപ്പെട്ട ക്രോധത്തെപ്പറ്റി |
” |
അക്കിലിസിന്റെ ക്രോധം വളരെ പ്രശസ്തമാണ്. ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ കോപം അടക്കാൻ ആരെ കൊണ്ടും സധ്യമല്ല.
റ്റെലിഫസ്
ട്രോജൻ യുദ്ധത്തിനായി ഗ്രീക്കുകാർ പുറപ്പെട്ടപ്പോൾ, അവർ റ്റെലിഫസ് രാജാവ് ഭരിക്കുന്ന മൈസിയ എന്ന പ്രദേശത്ത് എത്തി. തുടർന്നുണ്ടായ യുദ്ധത്തിൽ അക്കിലിസ് റ്റെലിഫസിനു ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് നൽകി. റ്റെലിഫസ് ഒരു പ്രവാചകനെ കാണുകയും പ്രവാചകൻ "ആരാണോ മുറിവ് നൽകിയത് അവനു മാത്രമേ ഇത് ഉണക്കാനാകൂ" എന്ന് പറയുകയും ചെയ്തു.
Achilles എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads