അക്കോണിറ്റിൻ

രാസസം‌യുക്തം From Wikipedia, the free encyclopedia

അക്കോണിറ്റിൻ
Remove ads


അക്കോണിറ്റിൻ വിഷവീര്യമുള്ള ഒരു ആൽക്കലോയ്ഡ് ആണ്. അതിവിടയം, വത്സനാഭി എന്നും മറ്റും പേരുള്ള അക്കൊണൈറ്റ് പൂച്ചെടികളിൽനിന്നു ഇതു പ്രകൃത്യാ ലഭ്യമാണ്. ഗീഗർ (Gieger), ഹെസ്സേ (Hesse) എന്നീ ശാസ്ത്രജ്ഞന്മാർ 1833-ൽ ശുദ്ധരൂപത്തിൽ ഈ പദാർഥം പൃഥക്കരിച്ചെടുത്തു. രാസപരമായി ഇതു ക്വിനൊലിൻ എന്ന വസ്തുവിൽ നിന്നു വ്യുത്പാദിപ്പിക്കാവുന്ന അക്കോണിൻ എന്ന ബേസിന്റെ അസറ്റൈൽ ബെൻസോയിക് എസ്റ്റർ ആണ്. ഫോർമുല, C34 H47 O11 N ലായനിയിൽ ചൂടാക്കിയാൽ ഇതു വിഘടിച്ചു ബെൻസോയിൽ അക്കോണിൻ, അക്കോണിൻ എന്നീ പദാർഥങ്ങൾ ലഭിക്കുന്നു. അമോണിയം വാനഡേറ്റ് കലർത്തിയ സൾഫ്യൂറിക് അമ്ളത്തിൽ അക്കോണിറ്റിൻ ചേർത്താൽ ഓറഞ്ചുനിറം കിട്ടും. പ്രയോഗശാലയിൽ ഈ ആൽക്കലോയ്ഡ് തിരിച്ചറിയുവാൻ പ്രസ്തുത പരീക്ഷണതത്ത്വം പ്രയോജനപ്പെടുത്താം.

വസ്തുതകൾ Names, Identifiers ...

ഹൃദ്രോഗം, അതിരക്തമർദം മുതലായവയ്ക്കു അക്കോണിറ്റിൻ ഒരു പ്രത്യൌഷധമാണ്. സ്ഥാനീയനിശ്ചേതകമായി ഇതിനെ ഉപയോഗിക്കാം.[1]

Remove ads

അവലംബം

പുറംകണ്ണി

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads