അക്റ്റിനിഡിയേസീ
ഒരു സസ്യകുടുംബം From Wikipedia, the free encyclopedia
Remove ads
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അക്റ്റിനിഡിയേസീ (Actinidiaceae). മൂന്ന് ജീനസ്സുകളിലായി ഏകദേശം 360 സ്പീഷിസുകൾ ഉള്ള ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും ആരോഹികളും ചെറുമരങ്ങളും ഉൾപ്പെടുന്നു.[2]
ഉഷ്ണമേഖലകളിലും മിതോഷ്ണ മേഖലകളും ഇവയ്ക്ക് വളരാൻ അനുകൂലമാണ്. ഈ അടുത്ത കാലത്തായി അക്റ്റിനിഡിയേസീ സസ്യകുടുംബത്തെ ഏഷ്യയുടെ വടക്കു കിഴക്കു ഭാഗങ്ങൾ, മലേഷ്യ, തെക്കേ അമേക്കയുടെ ചിലഭാഗങ്ങളിലുമാണ് കാണപ്പെടുന്നത്. ഏഷ്യയുടെ കിഴക്കു ഭാഗങ്ങളിൽ കാണപ്പെടുന്ന കിവി പഴം ഈ കുടുംബത്തിൽ ഉൾപ്പെടുന്നതാണ്. ചില സസ്യങ്ങൾ അലങ്കാര സസ്യങ്ങളായും വളർത്താറുണ്ട്.

Remove ads
ഉപകുടുംബങ്ങൾ
- Actinidia
- Clematoclethra
- Saurauia[3]
സവിശേഷതകൾ
ഇവയുടെ ഇലകൾ ലഘുപത്രത്തോടുകൂടിയവയും തണ്ടിൽ ഏകാന്തരന്യാസത്തിൽ (alternate) ക്രമീകരിക്കപ്പെട്ടതും, സിരാവിന്യാസം ജാലികാസിരാവിന്യാസത്തോടു കൂടിയവയുംആണ്. ചില സ്പീഷിസുകളിൽ ഇലയുടെ വക്കുകൾ പൂർണ്ണവും എന്നാൽ മറ്റു ചില സ്പീഷിസുകളിൽ ദന്തുരമായും കാണപ്പെടുന്നു. ഇവയുടെ പത്രവൃന്തത്തിന്റെ അടിയിലായി പെട്ടെന്നു കൊഴിഞ്ഞു പോകുന്ന തരത്തിലുള്ള ഉപപർണ്ണങ്ങൾ കാണപ്പെടുന്നു. [4]
ദ്വിലിംഗ സ്വഭാവത്തോടു കൂടിയവ പൂക്കളും ഏകലിംഗ സ്വഭാവത്തോടുകൂടിയ പൂക്കളും കാണപ്പെടുന്നു. പ്രസമത (കൃത്യം മൂന്നോ അതിൽ കൂടുതലോ ആയി വിഭജിക്കാവുന്ന-actinomorphy)പാലിക്കുന്നവയാണ്. ഉർന്ന അണ്ഡാശയത്തോടു കൂടിയ ഇവയ്ക്ക് അനേകം കേസരങ്ങൾ കാണപ്പെടുന്നു. എന്നാൽ വളരെ വിരളം ചില സ്പീഷിസുകൾ പത്ത് കേസരങ്ങളോടു കൂടിയവയാണ്. സാധാരണയായി മൂന്ന് പുഷ്‌പജനികൾ കൂടിച്ചേർന്നാണ് ജനിപുടം (gynoecium) ഉണ്ടാകുന്നത്. എന്നാൽ മറ്റുചില സ്പീഷിസുകളിൽ അനേകം പൂഷ്പജനികൾ കൂടിച്ചേർന്നാണ് ജനിപുടം ഉണ്ടാകുന്നത്.[5]
ഒട്ടുമിക്ക സ്പീഷിസുകളിലും മാംസളമായ പഴങ്ങളാണുള്ളത്.[6]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads