അഡിസ് അബെബ

From Wikipedia, the free encyclopedia

Remove ads

എത്യോപ്യയുടെ തലസ്ഥാനമാണ് അഡിസ് അബെബ (Amharic: አዲስ አበባ?, സ്ക്രിപ്റ്റ് പിഴവ്: "xlit" എന്ന ഫങ്ഷൻ നിലവിലില്ല. IPA: [adˈdis ˈabəba] ). രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള നഗരവും ഇതുതന്നെ. 2007 കനേഷുമാരി പ്രകാരം 2,738,248 ആണ് ഇവിടുത്തെ ജനസംഖ്യ[2]. ആഫ്രിക്കൻ യൂണിയന്റെയും അതിന്റെ മുൻഗാമിയായ ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റിയുടെയും ആസ്ഥാനവും ഈ നഗരമാണ്. അഡിസ് അബബെക്ക് ഒരേസമയം നഗര പദവിയും സംസ്ഥാന പദവിയുമുണ്ട്. ഈ നഗരത്തിനുള്ള ചരിത്ര, നയതന്ത്ര, രാഷ്ട്രീയ പ്രാധാന്യം മൂലം ഇതിനെ ആഫ്രിക്കയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുണ്ട്. വളരെ വൈവിധ്യമാർന്നതാണ് ഇവിടുത്തെ ജനസമൂഹം. 80 ഭാഷകൾ സംസാരിക്കുന്ന, 80 രാജ്യങ്ങളിൽ നിന്നുള്ളതായ ജനങ്ങളും എത്യോപ്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങളും ഇവിടെയുണ്ട്. ക്രിസ്തുമതം, ഇസ്ലാം മതം, ജൂതമതം എന്നിവയുൾപ്പെടെ വ്യത്യസ്തമായ മതങ്ങളിൽപെട്ടവരാണ് ഇവിടുത്തെ ജനങ്ങൾ.

വസ്തുതകൾ അഡിസ് അബെബ, Country ...
Remove ads
Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads