എത്യോപ്യ
From Wikipedia, the free encyclopedia
Remove ads
ഒരു കിഴക്കേ ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ(/ˌiːθiˈoʊpiə/) (Ge'ez: ኢትዮጵያ ʾĪtyōṗṗyā). പണ്ടുകാലങ്ങളിൽ അബിസീനിയ എന്നും അറിയപ്പെട്ടിരുന്നു. ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും,[4] വലിപ്പത്തിൽ പത്താം സ്ഥാനവുമാണ് എത്യോപ്യയ്ക്ക്. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഇവിടുത്തെ ജനംഖ്യ ഏകദേശം 8.5 കോടി ആണ് . [5] അഡ്ഡിസ് അബാബെയാണ് തലസ്ഥാനം. വടക്ക് എരിട്രിയ, പടിഞ്ഞാറ് സുഡാൻ, കിഴക്ക് സൊമാലിയ, ജിബൂട്ടി തെക്ക് കെനിയ എന്നിവയാണ് എത്യോപ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ.
പ്രകൃതിപരമായി വളരെയധികം പ്രത്യേകതകൾ നിറഞ്ഞതാണ് എത്യോപ്യ. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങൾ മുതൽ സമുദ്രനിരപ്പിൽനിന്നും 100 മീറ്ററിലധികം താഴെയുള്ള പ്രദേശങ്ങൾ [6]വരെ ഇവിടെ കാണാൻ സാധിക്കും. ഭൂമിയിൽ ആൾത്താമസമുള്ള സ്ഥലങ്ങളിൽവച്ച് ഏറ്റവും അധികം ശരാശാരി താപനില രേഖപ്പെടുത്തിയിട്ടുള്ള ദല്ലോൾ, ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള ഗുഹയായ (15.1 കിലോമീറ്റർ[7] സോഫ് ഒമാർ എന്നീ പ്രദേശങ്ങളും എത്യോപ്യയിലാണ് സ്ഥിതിചെയ്യുന്നത്.
കാപ്പിയുടെ ജന്മദേശമായ ഈ രാജ്യം ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ കാപ്പി[8], തേൻ എന്നിവ ഉൽപ്പാദിപ്പിക്കുന്ന രാജ്യവുമാണ്.
Remove ads
ചരിത്രം
എത്യോപ്യൻ ചരിത്രം പല ഭാഗങ്ങളായി തരം തിരിക്കാവുന്നതാണ്. 160,000 വർഷങ്ങൾക്ക് മുൻപ്, പാലിയോലിത്തിക് യുഗത്തിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇവിടെ ജീവിച്ചിരുന്ന ഹോമോ സാപിയൻസ് ഫോസിലുകൾ ലഭ്യമായിട്ടുണ്ട്[9], ആദിമമനുഷ്യർ ആഫ്രിക്കയിലാണ് ആദ്യമായി രൂപാന്തരപ്പെട്ടതെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കുന്നു. 58 ലക്ഷം വർഷങ്ങൾക്കു മുമ്പ് നമ്മുടെ പൂർവ്വികർ എത്യോപ്യയിൽയിൽ ജീവിച്ചിരുന്നു. ഇവിടെ നിന്നാണ് ഇവർ ദേശാടനം തുടങ്ങിയതും സർവ്വ കരകളിലും വ്യാപിച്ചതും. [10][11]

ഇന്നത്തെ എത്യോപ്യ, എറിത്രിയ,സുഡാന്റെ തെക്കു കിഴക്കൻ ഭാഗം എന്നിവയുൾപ്പെടുന്ന മേഖലയെ അതിപുരാതന ഈജിപ്തുതുകാർ പുന്ത് എന്ന് വിളിച്ചിരുന്നു, ദൈവത്തിന്റെ നാട് എന്നാണ് ഈ പദത്തിന്റെ അർത്ഥം
Remove ads
ഭൂമിശാസ്ത്രം
ലോകത്തിലെ ഏറ്റവും വലിയ 27-ആമത്തെ രാജ്യമാണ് 435,071 ചതുരശ്ര മൈൽ (1,126,829 കി.m2),[12] വിസ്തീർണ്ണമുള്ള എത്യോപ്യ.
നൈൽ നദിയിലെ ജലത്തിന്റെ 85% പ്രദാനം ചെയ്യുന്നത് എത്യോപ്യയാണ്. നൈൽ നദിയുടെ ഒരു പ്രധാന കൈവഴിയായ ബ്ലൂ നൈൽ എത്യൊപ്യയിലെ ടാനാ എന്ന തടാകത്തിൽ നിന്നാണിത് ജന്മമെടുക്കുന്നത്. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച് സഹോദര നദിയായ വെള്ള നൈലുമായി ചേരുന്നു.
Remove ads
അവലംബം
വായനയ്ക്ക്
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads