അഡോബി ഇൻഡിസൈൻ

From Wikipedia, the free encyclopedia

അഡോബി ഇൻഡിസൈൻ
Remove ads

അഡോബി സിസ്റ്റംസ് നിർമ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഡെസ്ക്ടോപ്പ്‌ പബ്ലിഷിങ് സോഫ്റ്റ്വെയറാണ് അഡോബി ഇൻഡിസൈൻ.[3] 1999-ൽ ആദ്യമായി പുറത്തിറങ്ങി. പോസ്റ്ററുകൾ, ഫ്ലയറുകൾ, ബ്രോഷറുകൾ, മാസികകൾ, പത്രങ്ങൾ, അവതരണങ്ങൾ, പുസ്തകങ്ങൾ, ഇ-ബുക്കുകൾ തുടങ്ങിയ സൃഷ്ടികൾ സൃഷ്ടിക്കാൻ ഇത് ഉപയോഗിക്കാം. അഡോബ് ഡിജിറ്റൽ പബ്ലിഷിംഗ് സ്യൂട്ടുമായി ചേർന്ന് ടാബ്‌ലെറ്റ് ഉപകരണങ്ങൾക്ക് അനുയോജ്യമായ ഉള്ളടക്കം പ്രസിദ്ധീകരിക്കാനും ഇൻഡിസൈന് കഴിയും. ഗ്രാഫിക് ഡിസൈനർമാരും പ്രൊഡക്ഷൻ ആർട്ടിസ്റ്റുകളുമാണ് പ്രധാന ഉപയോക്താക്കൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പോസ്റ്ററുകൾ, അച്ചടി മാധ്യമങ്ങൾ എന്നിവ സൃഷ്ടിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്നു. ഇ-ബുക്കുകളും ഡിജിറ്റൽ മാഗസിനുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളും ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളിൽ ഉപഭോഗത്തിന് അനുയോജ്യമായ ഉള്ളടക്കവും സൃഷ്‌ടിക്കുന്നതിന് ഇപബ്ബ്(EPUB), എസ്ഡബ്ല്യൂഎഫ്(SWF) ഫോർമാറ്റുകളിലേക്കുള്ള എക്സപോർട്ടിനെയും ഇത് പിന്തുണയ്ക്കുന്നു. കൂടാതെ, ഇൻഡിസൈൻ എക്സ്എംഎൽ(XML), സ്റ്റൈൽ ഷീറ്റുകൾ, മറ്റ് കോഡിംഗ് മാർക്ക്അപ്പുകൾ എന്നിവയെ പിന്തുണയ്ക്കുന്നു, ഇത് മറ്റ് ഡിജിറ്റൽ, ഓൺലൈൻ ഫോർമാറ്റുകളിൽ ഉപയോഗിക്കുന്നതിന് ടാഗ് ചെയ്ത ടെക്സ്റ്റ് ഉള്ളടക്കം കയറ്റുമതി ചെയ്യുന്നതിന് അനുയോജ്യമാക്കുന്നു. അഡോബ് ഇൻകോപ്പി വേഡ് പ്രോസസർ ഇൻഡിസൈനിന്റെ അതേ ഫോർമാറ്റിംഗ് എഞ്ചിൻ ഉപയോഗിക്കുന്നു.

വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
Remove ads
Remove ads

ഉപയോക്താക്കൾ

സമയബന്ധിത പ്രസിദ്ധീകരണങ്ങൾ, പോസ്റ്ററുകൾ, അച്ചടി മാധ്യമങ്ങൾ തുടങ്ങിയവയിലെ രൂപകൽപ്പകരാണ് ഇതിന്റെ പ്രധാന ഉപയോക്താക്കൾ. നീണ്ട ഡോക്യുമെന്റുകൾ തയ്യാറാക്കാൻ സാധാരണയായി അഡോബി ഫ്രയിം‌മേക്കർ അല്ലെങ്കിൽ ക്വാർക്ക്-എക്സ്‌-പ്രസ്സ് ആണ് ഉപയോഗിക്കുന്നത്.

ക്വാർക്ക്-എക്സ്‌-പ്രസ്സ് ന്റെ നേർ എതിരാളിയാണ് ഇൻഡിസൈൻ.

ചരിത്രം

അഡോബിയുടെ തന്നെ പേജ്മേക്കറിന് പകരക്കാരനായ പിൻഗാമിയാണ് ഇൻഡിസൈൻ. 1994 ൽ അൽദസിനെ (Aldus) ഏറ്റെടുത്തതിനെ തുടർന്ന് അഡോബിക്ക് സ്വന്തമായ പേജ്മേക്കറിന്റെ വിപണി 1998 ൽ 1996 ൽ പൂറത്തിറങ്ങിയ കൂടുതൽ മെച്ചപ്പെട്ട ക്വാർക്ക്-എക്സ്‌-പ്രസ്സ് 4.1 നോടുള്ള കിടമൽസരത്തിൽ നഷ്ടമാവുകയായിരുന്നു. ആ അവസരത്തിൽ അഡോബിയെ ഏറ്റെടുത്ത് പേജ്മേക്കറുമായുള്ള പൂർണ്ണമായ മൽസരം ഒഴിവാക്കാൻ ക്വാർക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഇത് നിരാകരിച്ച അഡോബി "K2" എന്ന കോഡ് നാമത്തിൽ പേജ്മേക്കറിൽ നിന്നും വ്യത്യസ്തമായി ഒരു സം‌രംഭം ആരംഭിക്കുകയും 1999 ൽ ഇൻഡിസൈൻ 1.0 എന്ന പേരിൽ പുറത്തിറക്കുകയും ചെയ്തു.

2002 ൽ ഇതായിരുന്നു ആദ്യത്തെ മാക് ഓഎസ് എക്സ്-സ്വതേയുള്ള ഡെസ്ക്‌ടോപ്പ് പബ്ലീഷിങ്ങ് സോഫ്റ്റ്‌വേർ. ഇതിന്റെ മൂന്നാം പതിപ്പ് (InDesign CS) അഡോബിയുടെ ക്രിയേറ്റീവ് സ്യൂട്ടിന്റെ ഭാഗമായി ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, അക്രോബാറ്റ് തുടങ്ങിയവയുടെ കൂടെ വിതരണം ചെയ്തതിലൂടെ ഇതിന്റെ പ്രചാരം വളരെയധികം വർദ്ധിച്ചു. വിവിധ ഭാഷകളിൽ ഇതിന്റെ പതിപ്പുകൾ ലഭ്യമാണ്‌. ഡോക്യുമെന്റുകൾ അഡോബിന്റെ പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റിലേക്ക് (PDF) മാറ്റുകയും ചെയ്യുന്നു. ഇതായിരുന്നു ആദ്യമായി യുണീകോഡിൽ ടെക്സ്റ്റ് പ്രൊസസ്സിങ്ങ് സാധ്യമാക്കിയ ഡി.ടി.പി സോഫ്റ്റ്‌വേർ, ഓപ്പൺടൈപ്പ് ഫോണ്ടുകൾ ഉപയോഗിച്ചുള്ള ഉന്നത ടൈപ്പോഗ്രാഫി, ഉയർന്ന സുതാര്യത സവിശേഷതകൾ, വിവിധ ലെയ്‌ഔട്ട് രീതികൾ ജാവസ്ക്രിപ്റ്റ് ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോം-ഇതര സ്ക്രിപ്റ്റിങ്ങ് എന്നിവ ഇതിൽ ഉൾകൊള്ളിച്ചിരിക്കുന്നു.

പിന്നീട് ഇറങ്ങിയ പതിപ്പുകളിൽ പുതിയ ഫയൽ തരങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads