അക്രോത്തിരിയും ദകേലിയയും

From Wikipedia, the free encyclopedia

അക്രോത്തിരിയും ദകേലിയയുംmap
Remove ads

സൈപ്രസ് ദ്വീപിലെ ബ്രിട്ടീഷ് പരമാധികാര പ്രദേശങ്ങളാണ് അക്രോത്തിരിയും ദകേലിയയും. 1960-ൽ സൈപ്രസ് സ്വാതന്ത്ര്യം നേടിയെങ്കിലും ഈ രണ്ട് പ്രദേശങ്ങളും (വിസ്തൃതി 254 ച.കി.മീ.) ബ്രിട്ടൻ വിട്ടുകൊടുത്തിരുന്നില്ല. മദ്ധ്യധരണ്യാഴിയിലെ സൈപ്രസിന്റെ തന്ത്രപ്രധാനമായ സ്ഥാനം കാരണം ഈ രണ്ട് ദേശങ്ങളിലും ബ്രിട്ടീഷ് സൈനികത്താവളങ്ങൾ നിലനിർത്തണമെന്ന കരാറോടുകൂടിയാണ് സൈപ്രസിന് സ്വാതന്ത്ര്യം ലഭിച്ചത്. സൈപ്രസിന്റെ കിഴക്ക് ഇരു സൈപ്രസ് മേഖലകൾക്കും ഇടയ്ക്കായാണ് ദകേലിയയുടെ സ്ഥാനം. അക്രോത്തിരിയുടെ സ്ഥാനം തെക്കൻ സൈപ്രസിന്റെ തെക്കേമൂലയിലാണ്. വെസ്സേൺ സോവെറീൻ ബേസ് ഏരിയ (WSBA) എന്ന സൈനികമേഖലയുടെ ഭാഗമായാണ് ഈ രണ്ടു പ്രദേശങ്ങളെയും ബ്രിട്ടൻ പരിപാലിക്കുന്നത്. ആദ്യത്തെ നാലുവർഷം ഈ പ്രദേശങ്ങൾക്കായി ബ്രിട്ടൻ സൈപ്രസിന് കരം നല്കിയിരുന്നു. വംശീയകലാപത്തെ തുടർന്ന് കരം നല്കുന്നത് നിർത്തി. 1964 മുതലുള്ള കരത്തിൽമേലും (ഒരു ബില്യൺ യൂറോയോളം) പ്രദേശങ്ങളിൽമേലും ഇപ്പോൾ സൈപ്രസ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബ്രിട്ടീഷ് രാ‍ജ്ഞി നിയമിക്കുന്ന അഡ്മിനിസ്‌ട്രേറ്ററാണ് ഈ ദേശങ്ങളുടെ ഭരണാധികാരി.

വസ്തുതകൾ Sovereign Base Areas of Akrotiri and DhekeliaΑκρωτήρι και ΔεκέλειαAğrotur ve Dikelya, തലസ്ഥാനം ...
Remove ads

പുറം കണ്ണികൾ

34°35′N 32°59′E

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads