അൻഫാൽ കൂട്ടക്കൊല
From Wikipedia, the free encyclopedia
Remove ads
സദ്ദാം ഹുസൈന്റെ ഭരണകാലത്ത്, 1986നും 89നും ഇടയിൽ, ഇറാക്കിലെ കുർദുകൾക്കും മറ്റ് അറേബ്യൻ ന്യൂനപക്ഷങ്ങൽക്കും എതിരെ നടന്ന വംശഹത്യാ പ്രവർത്തനമാണ് അൻഫാൽ കൂട്ടക്കൊല.കുർദ് വംശഹത്യയെന്നും അൻഫാൽ കാമ്പെയിൻ എന്നും ഈ സംഭവം അറിയപ്പെടുന്നു.4500 ഓളം ഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും 50000ത്തിനും 100000ത്തിനും ഇടയില്പേർ കൊല്ലപ്പെടുകയും ചെയ്തു.ഉത്തര ഇറാക്കിലെ കുർദ് വംശജരായിരുന്നു പ്രധാന ഇരകൾ. അസ്സീറിയൻ,യാസീദി,ജൂത,തുർക്ക് വംശജരും വൻ തോതിൽ കൊല്ലപ്പെട്ടു.മുസ്ലിങ്ങളുടെ മതഗ്രന്ഥമായ കുറാനിലെ എട്ടാമത്തെ അദ്ധ്യായമാണ് അൻഫാൽ.
Remove ads
അൻഫാൽ
അൻഫാൽ എന്ന കോഡ് നാമമാണ് ബാത്ത് നേതാക്കൾ കുർദ് കൂട്ടക്കൊലയ്ക്ക് നൽകിയത്. അൻഫാൽ എന്നാൽ യുദ്ധമുതൽ എന്നാണർഥം.വംശഹത്യയ്ക്ക് നേതൃത്വം നൽകിയ അലി ഹസ്സൻ അൽ-മജീദ് ഇരകളുടെ കാലികളും,സ്വത്തും ,പണവും ആയുധവും സ്ത്രീകളെയും വരെ അപഹരിക്കുന്നത് തെറ്റല്ലെന്ന് നിർദേഷം നൽകുകയുണ്ടായി.
അക്രമണം
1986ലാണ് അക്രമണം ആരംഭിച്ചത്.1987ൽ അലി ഹസ്സൻ അൽ-മജീദ് ഇറാക്കി കുർദിസ്ഥാൻ ഉൾപ്പെടുന്ന ഇറാക്കിലെ വടക്കൻ മേഖലയിലെ ബാത്ത് പാർട്ടിയുടെ സെക്രട്ടറി ജനറലായി സ്ഥാനമേറ്റു.ബാത്ത് പാർട്ടി നേതൃത്വം നേരിട്ടാണ് സൈനിക അക്രമണത്തിന് മേൽനോട്ടം വഹിച്ചത്.വ്യോമ-കര യുദ്ധങ്ങൾക്ക് പുറമെ രാസായുധങ്ങൾ വരെ പ്രയോഗിക്കപ്പെട്ടു.
രാസായുധ പ്രയോഗം
1988 മാർച് 16 ന് ഹൽബജാ പട്ടണത്തിൽ നടന്ന രാസായുധ പ്രയോഗത്തിൽ അയ്യായിരത്തോളം പേർ കൊല്ലപ്പെട്ടു.ചരിത്രത്തിലെ ഏറ്റവും വലിയ രാസായുധ അക്രമമായി സംഭവം അറിയപ്പെടുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads