അംബ്രോസ്

From Wikipedia, the free encyclopedia

അംബ്രോസ്
Remove ads

പൊതുവർഷം നാലാം നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു വിശുദ്ധ അംബ്രോസ്. ക്രിസ്തുമതത്തിന്റെ ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മർ‍ദ്ദത്തെ തുടർന്ന്, ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനു പോലും മുൻപാണ് അംബ്രോസ് മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.

വസ്തുതകൾ വിശുദ്ധ അംബ്രോസ്, ജനനം ...
Remove ads

ഭരണകൂടവും അംബ്രോസും

യൂറോപ്യൻ രാഷ്ട്രതന്ത്രത്തിന്റെ ചരിത്രം അംബ്രോസിനെ ഉൾപ്പെടുത്തതെ എഴുതുക വയ്യ. ആറ് റോമാ ചക്രവർത്തിമാരുമായി അംദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടുണ്ട്. പടിഞ്ഞാറൻ റോമാ സാമ്രാജ്യം ക്ഷയോന്മുഖമായി നിന്ന ആ സമയത്ത്, സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണത്തിന്റെ മെത്രാനെന്ന സ്ഥാനം തന്മയത്തത്തോടെ ഉപയോഗിച്ച അംബ്രോസ്, മതേതര അധികാര സ്ഥാനങ്ങൾക്കുമേൽ ക്രൈസ്തവ സഭക്കുള്ള സ്വാധീനം അനേകം മടങ്ങ് വർദ്ധിപ്പിച്ചു. ഒരവസരത്തിൽ തെസ്സലോനിക്കായിൽ ഒരു ലഹള അടിച്ചമർത്തുന്നതിനിടെ റോമൻ സൈന്യം നടത്തിയ കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച്, അംബ്രോസ് തിയൊഡോസിയസ് ചക്രവർത്തിക്കു വിശുദ്ധ കുർബാന നൽകാൻ വിസമ്മതിക്കുക പോലും ചെയ്തു. ചക്രവർത്തിയുടെ പരസ്യമായ മാപ്പു പറയലിൽ ആണ് അതു കലാശിച്ചത്. മതേതര നേതൃത്വവുമായുള്ള സഭയുടെ ബന്ധത്തിൽ അംബ്രോസ് സൃഷ്ടിച്ച ഈ മാതൃകയാണ് യൂറോപ്പിൽ പിന്നീട് ഏതാണ്ട് ആയിരം കൊല്ലത്തേക്ക് പിന്തുടരപ്പെട്ടത്.

Remove ads

അംബ്രോസും അഗസ്റ്റിനും

അംബ്രോസിന്റെ വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായവരിൽ പ്രമുഖനാണ് വിശുദ്ധ അഗസ്റ്റിൻ. ധിഷണാശാലിയായ അഗസ്റ്റിന്റെ പീഡിത മനസ്സിന്റെ ആത്മീയാന്വേഷണങ്ങൾ ക്രിസ്തുമതത്തിലെത്തി നിൽക്കാൻ കാരണ‍ക്കാരായവരിൽ അമ്മ മോനിക്കാ കഴിഞ്ഞാൽ പിന്നെ അംബ്രോസാണ്.

പ്രഭാഷണചതുരൻ

അംബ്രോസ് പ്രഭാഷണ ചതുരനായിരുന്നു. ശിശുവായി തൊട്ടിലിൽ കിടക്കെ അംബ്രോസിന്റെ മുഖത്ത് ഒരിക്കൽ തേനീച്ചകൾ കൂട്ടം ചേർന്നെന്നും ഒടുവിൽ അവ മുഖത്ത് ഒരു തേൻ തുള്ളി അവശേഷിപ്പിച്ച് മടങ്ങി എന്നും ഒരു കഥയുണ്ട്. അംബ്രോസിന്റെ പിതാവ്, മകൻ തേനൂറുന്ന നാവിനുടമയായി വളരാൻ ജനിച്ചവനാണ് എന്നതിനു തെളിവായാണ് ഇതിനെ കണ്ടത്. ഈ സംഭവത്തെ അനുസ്മരിച്ച്, അംബ്രോസിനെ തേനീച്ചകൾക്കും തേനീച്ചക്കൂടിനുമൊപ്പം ചിത്രീകരിക്കുക പതിവാണ്.

വേദപാരംഗതൻ

1298-ൽ അഗസ്റ്റിൻ, ജെറോം, മഹനായ ഗ്രിഗറി മാർപ്പാപ്പ എന്നിവർക്കൊപ്പം അംബ്രോസും പാശ്ചാത്യ സഭയുടെ വേദപാരംഗതൻമാരിൽ രിൽ ഒരാളായി പ്രഖ്യാപിക്കപ്പെട്ടു.

വിമർശനം

കല്ലിനിക്കം എന്ന സ്ഥലത്ത്, അവിടത്തെ മെത്രാന്റെ ആഹ്വാനമനുസരിച്ച് ഒരു ക്രൈസ്തവ പുരുഷാരം യഹൂദന്മാരുടെ സിനഗോഗ് തകർത്തപ്പോൾ, തിയോഡോഷ്യസ് ചക്രവർത്തി മെത്രാനെതിരെ നിയമലംഘനത്തിന് നടപടിയെടുക്കാൻ മുതിർന്നു. അതിനോട് അംബ്രോസ് പ്രതികരിച്ച രീതി അദ്ദേഹത്തിന്റെ യശസ്സിന്റെ മേൽ ഒരു വലിയ കളങ്കമായി ചൂണ്ടിക്കണിക്കപ്പെടാറുണ്ട്. ക്രിസ്തുവിനെ നിന്ദിക്കുന്ന സ്ഥലമാണ് സിനഗോഗെന്നും, അത് നശിപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ നിലപാടിനോട്‍ ചക്രവർത്തിക്ക് മനസ്സില്ലാതെയാണെങ്കിലും വഴങ്ങേണ്ടി വന്നു. യൂറോപ്പിനെ പിൽക്കാലങ്ങളിൽ ബാധയായി പിടികൂടിയ ജൂതവിരോധത്തിന്റെ (anti-semitism) തുടക്കത്തിലെ നാഴികക്കല്ലുകളിൽ ഒന്നായാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads