അൻഡോറ
From Wikipedia, the free encyclopedia
Remove ads
പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് അൻഡോറ /ænˈdɒrə/ (Catalan: Principat d'Andorra). ഈ രാജ്യത്തിന്റെ വിസ്തീർണം 450 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അൻഡോറാ-ലാ-വെല്ല ആണ് തലസ്ഥാനം. പൈറീനെസ്സ് പർവ്വത നിരകൾക്ക് സമീപത്തായി സ്പെയിനിനും,ഫ്രാൻസിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അൻഡോറ. 2012ലെ കണക്കനുസരിച്ച് ജനസംഖ്യ 85,000. അൻഡോറയുടെ തലസ്ഥാന നഗരമായ അൻഡോറ ലാവെല്ല ആണ് യൂറോപ്പിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരം. സമുദ്ര നിരപ്പിൽ നിന്നും 1,023 മീറ്റെർ (3,356 അടി ) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. എ.ഡി 988 ൽ നിർമ്മിക്കപ്പെട്ടെങ്കിലും ഇപ്പോഴത്തെ രാഷ്ട്രം നിലവിൽ വന്നതു എ.ഡി 1278 ൽ ആണ്. വളരെ സമ്പൽ സമൃദ്ധമായ ഒരു രാജ്യമാണ് അൻഡോറ. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം. ഓരോ വർഷവും 10.2 ദശലക്ഷം ആളുകൾ അൻഡോറ സന്ദർശിക്കുന്നു എന്നാണ് കണക്ക്. അൻഡോറ യൂറോപ്യൻ യൂണിയനിൽ അംഗമല്ലെങ്കിലും, യൂറോ ആണ് പ്രധാന നാണയം. 1993ൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി. ലോകത്തെ ഏറ്റവും അധികം ആയുർദൈർഘ്യമുള്ള ജനങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനം അൻഡോറക്കാണ്. ഇവിടത്തെ ജനങ്ങളുടെ ശരാശരി ആയുസ്സ് 84 വർഷമാണ്.[6]
അൻഡോറയിലെ വിനോദസഞ്ചാരം പ്രതിവർഷം ഏകദേശം 8 ദശലക്ഷം സന്ദർശകരെ രാജ്യത്തേക്ക് കൊണ്ടുവരുന്നു.[7] അൻഡോറ യൂറോപ്യൻ യൂണിയനിൽ അംഗമല്ല. 1993 മുതൽ ഇത് കൗൺസിൽ ഓഫ് യൂറോപ്പിലും ഐക്യരാഷ്ട്രസഭയിലും അംഗമാണ്.[8]
Remove ads
ചരിത്രം
പരമ്പരാഗതമായ വിശ്വാസം അനുസരിച്ച് മൂർ വർഗ്ഗക്കാരോടുള്ള യുദ്ധത്തിനു പ്രത്യുപകാരമായി അൻഡോറൻ ജനങൾക്ക് മഹാനായ ചാൾസ് രാജാവ് സമ്മതപത്രമായി നൽകിയ പ്രദേശമാണ് അൻഡോറ. ഈ പ്രദേശത്തിൻറെ പരമാധികാരം ആദ്യ കാലങ്ങളിൽ എർജിൽ (Urgil) പ്രഭുവിൻറെ കീഴിലും പിന്നീട് എർജിൽ (Urgil) രൂപതയുടെ ബിഷപ്പിന്റെ കീഴിലും ആയി. എ ഡി 988ൽ എർജിൽ (Urgil) പ്രഭുവായ ബൊറെൽ രണ്ടാമൻ (Borrell II) അൻഡോറൻ താഴ്വര സെർറ്റാനിയ (Cerdanya) എന്ന പ്രദേശത്തിനു പകരമായി എർജിൽ (Urgil) രൂപതയ്ക്കു കൈമാറി.
Remove ads
ഭൂപ്രകൃതി
തെക്കുപടിഞ്ഞാറൻ ഭാഗം ഒഴിച്ചാൽ ചുറ്റിലും ഉയരം കൂടിയ പർവതങ്ങളാണ്. വീതികുറഞ്ഞ മലയിടുക്കുകളും അഗാധമായ ചുരങ്ങളും ക്രമരഹിതമായ താഴ്വരകളുംകൊണ്ട് സങ്കീർണമാണ് ഭൂസ്ഥിതി.
കൃഷി
രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ രണ്ട് ശതമാനം പ്രദേശങ്ങളും കൃഷിക്കുപയുക്തമാവുന്നു. ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, പുകയില തുടങ്ങിയവയാണ് പ്രധാന ഉല്പന്നങ്ങൾ. ആടു വളർത്തലും ഒരു പ്രധാന ഉപജീവന മാർഗ്ഗമാണ്.
വ്യവസായം, വാണിജ്യം
സ്പെയിൻ, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലൻഡ്, യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളുമായി അൻഡോറ വാണിജ്യ-വ്യാപാര ബന്ധം പുലർത്തുന്നു.
ഉത്പാദന മേഖലയിൽ സിഗരറ്റ്, സിഗാർ, ഫർണിച്ചർ തുടങ്ങിയവയുടെ ഉത്പാദനത്തിന് പ്രാമുഖ്യം ലഭിച്ചിരിക്കുന്നു. വിനോദസഞ്ചാരത്തിന് സമ്പദ്ഘടനയിൽ സുപ്രധാനമായൊരു പങ്കുണ്ട്. ആഭ്യന്തര ഉത്പാദനത്തിന്റെ 80 ശതമാനവും ടൂറിസത്തിൽ നിന്നാണ്.[9]
ഭരണസംവിധാനം
ഗോത്രാധിപഭരണ സമ്പ്രദായമാണ് മുമ്പ് അൻഡോറയിൽ നിലനിന്നിരുന്നത്. 1993 മേയ് 4-ന് ഒരു ജനാധിപത്യഭരണ ക്രമം ഇവിടെ നിലവിൽവന്നു. ഇതിൻപ്രകാരം ഫ്രഞ്ച് റിപ്പബ്ളിക്കിന്റെ പ്രസിഡന്റും അർജെൽ (urgel) ബിഷപ്പുമാണ് രാഷ്ട്രത്തലവൻമാർ. സഹരാജപദവിയാണ് ഇവർക്ക് ലഭിച്ചിട്ടുള്ളത്. ജനറൽ കൌൺസിൽ ഒഫ് ദ അൻഡോറൻ വാലീസ് എന്ന പേരിൽ അറിയപ്പെടുന്ന പാർലമെന്റിൽ 28 അംഗങ്ങളാണുള്ളത്. അംഗങ്ങളുടെ കാലാവധി നാലുവർഷമാണ്. ഭരണത്തലവൻ കൂടിയായ എക്സിക്യൂട്ടീവ് കൌൺസിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ചുമതലയും ജനറൽ കൌൺസിലിൽ നിക്ഷിപ്തമായിരിക്കുന്നു.
ഈ രാജ്യത്തിന് വ്യക്തമായ ഭരണഘടന നിലവിലില്ല. നാമമാത്രമായെങ്കിലും ഫ്രാൻസിന്റേയും സ്പെയിനിന്റേയും ഉർഗൽ ബിഷപ്പിന്റേയും മേൽക്കോയ്മയ്‌ക്കു വിധേയമാണ് ഇവിടുത്തെ ഭരണം. കാറ്റലാൻ എന്ന ഭാഷയാണ് ഇവർ ഉപയോഗിക്കുന്നത്.
Remove ads
ജനങ്ങൾ
95 ശതമാനത്തിലധികം ജനങ്ങളും നഗരവാസികളാണ്. ജനസംഖ്യയുടെ 60 ശതമാനത്തിലധികവും സ്പാനിഷ് വംശജരാണ്. ഔദ്യോഗിക ഭാഷയായ കാറ്റലാനിനു പുറമേ സ്പാനിഷും വൻതോതിൽ പ്രചാരത്തിലുണ്ട്. ക്രിസ്തുമതമാണ് പ്രധാനമതം.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads