അനിമിസം

From Wikipedia, the free encyclopedia

Remove ads

അചേതനവസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ജീവനുണ്ടെന്ന സിദ്ധാന്തമാണ് അനിമിസം. ചൈതന്യം എന്നർഥം വരുന്ന അനിമ എന്ന ലത്തീൻപദത്തിൽനിന്നാണ് അനിമിസം എന്ന സംജ്ഞ ഉണ്ടായത്. ആദിമമനുഷ്യൻ അനുഷ്ഠിച്ചുവന്നിരുന്ന ഒരു മതാചാരമാണ് അനിമിസം എന്ന് നരവംശശാസ്ത്രജ്ഞനായ എഡ്വേർഡ് ബർണറ്റ് ടെയ്ലർ (1832-1917) അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രപഞ്ചപ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചറിയുന്നതിനുള്ള ആഗ്രഹം ആദിമമനുഷ്യരിൽ ഉണ്ടായിരുന്നു. മനുഷ്യനിലുണ്ടെന്ന് വിശ്വസിക്കുന്നതുപോലെ സൂക്ഷ്മാത്മാക്കൾ ചില അചേതനവസ്തുക്കളിലും ഉണ്ടെന്ന് പ്രാകൃതമനുഷ്യൻ സങ്കല്പിച്ചു. സസ്യങ്ങൾ, കല്ലുകൾ, മലകൾ, സൂര്യൻ‍, ചന്ദ്രൻ‍, കാറ്റ് തുടങ്ങിയവയെല്ലാം ജീവനുള്ളവയാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഈ അജ്ഞാതശക്തികളെ പ്രാകൃതമനുഷ്യൻ ആരാധിക്കുവാൻ തുടങ്ങിയത് ഇതു മൂലമാണ്. ബലികളുടെയും |പൂജകളുടെയും മറ്റും അടിസ്ഥാനവും ഈ വിശ്വാസമാണ്. മരണാനന്തരം ആത്മാവ് ജീവിക്കുന്നുണ്ടെന്ന വിശ്വാസവും ഈ സങ്കല്പത്തിൽ നിന്നുണ്ടായതാകുന്നു. അനിമിസം മൂന്നു തരത്തിലുണ്ട്:

  1. മനുഷ്യരുടെയും മൃഗങ്ങളുടെയും ആത്മാവിനെ ആരാധിക്കൽ. പിതൃക്കളെ ആരാധിക്കുന്നത് ഇതിന് ഒരുദാഹരണമാണ്;
  2. ഭൂത പ്രേത പിശാചുക്കളെ ആരാധിക്കൽ;
  3. പ്രകൃതിയിലുണ്ടാകുന്ന സ്ഥിരമോ അസ്ഥിരമോ ആയ പ്രതിഭാസങ്ങൾക്ക് കാരണഭൂതമെന്ന് വിശ്വസിക്കപ്പെടുന്ന ചില ആത്മാക്കളെ ആരാധിക്കൽ.
Remove ads

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനിമിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads