ആന്റണി ഈഡിൻ

From Wikipedia, the free encyclopedia

ആന്റണി ഈഡിൻ
Remove ads

കൺസർവേറ്റിവ് പാർട്ടിയുടെ രാഷ്ട്രീയ നേതാവും മുൻ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയുമാണ് റൊബർട്ട് ആന്റണി ഈഡിൻ KG, MC, PC (ജനനം: 1897 ജൂൺ 12 - മരണം: 1977 ജനുവരി 14). 1955 മുതൽ 1957 വരെ ഈഡിൻ പ്രധാനമന്ത്രിയായിരുന്നു. [1]

വസ്തുതകൾ ബ്രിട്ടീഷ് പ്രധാനമന്ത്രി, Monarch ...
Thumb
Eden (1954)


Remove ads

ആദ്യകാല ജീവിതം

1897 ജൂൺ 12-ന് ഡർഹ്മിൽ ജനിച്ച അദ്ദേഹം ഇറ്റണിലും ഓക്സ്ഫോർഡിലും വിദ്യാഭ്യാസം ചേയ്തു. ഒന്നാം ലോകമഹായുദ്ധത്തിൽ സേവനമനിഷ്ടിച്ച ശേഷം 1923-ൽ ബ്രിട്ടീഷ് പാർലമെന്റിലേക്കു തിരഞ്ഞെടുക്കപെട്ടു.[2]

രാഷ്ടീയ ജീവിതം

1935-ൽ തന്റെ മുപ്പത്തിയെട്ടാം വയസിൽ വിദേശകാര്യ സെക്രട്ടറിയാവുകയും അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന നെവിൽ ചേംബർലിന്റെ ജർമൻ പ്രീണനത്തിൽ പ്രധിഷേധിച്ച് രാജി വയ്ച്ചു. 1940 മുതൽ 1945 വരെയും 1951 മുതൽ 1955 വരെ വിൻസ്റ്റൺ ചർച്ചിലിന്റെ കീഴിൽ വീണ്ടും വിദേശകാര്യ സെക്രട്ടറിയായി. [2]

പ്രധാനമന്ത്രി പദം

1955 ഏപ്രിലിൽ തന്റെ അമ്പത്തി ഏഴാം വയസിൽ ചർച്ചിലിന്റെ പിൻഗ്ഗാമിയായി പ്രധാനമന്ത്രി പദം ഏറ്റെടുത്തു. 1955 മേയ് 5-ന് പൊതു തിരഞ്ഞെടുപ്പ് നടത്തി പതിനേഴിൽ നിന്നു അറുപത് എന്ന കൂടിയ ഭൂരിപക്ഷത്തോടെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു.[3]

ചുമതലയേറ്റ ശേഷം ഈഡിൻ വിദേശ നയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദീകരിച്ചു. ആഭ്യന്തര നയങ്ങളും സാമ്പത്തിക നയങ്ങളും ഉപപ്രധാനമന്ത്രിയായ റാബ് ബട്ലറിനെ ഏല്പിച്ചു. ശീതയുദ്ധത്തിൽ ബ്രിട്ടൺന്റെ ശക്തി തെളിയിക്കുവാൻ ആയിരുന്നു ഈഡിന്റെ ശ്രമം. എന്നാൽ ബ്രിട്ടൺ ഒരു ശക്തി പ്രകടനത്തിനു പറ്റിയ സാമ്പത്തിക സ്ഥിതിയിൽ അല്ലായിരുന്നു. പല വികസന ദൗത്യങ്ങൾ ഇതു മൂലം നടക്കതെ പോവുകയുണ്ടായി. നയങ്ങളുടെ പോരായ്മ കാരണം ഒരു വർഷത്തിനുള്ളിൽ ഈഡിന്റെ ജനപിന്തുണ കുത്തനെ ഇടിയുകയുണ്ടായി.[3]

സൂയസ് പ്രതിസന്ധി

ഈഡിൻ പ്രധാനമന്തി ആയിരുന്നപ്പോളാണ് സൂയസ് പ്രതിസന്ധി ഉടലെടുത്തതും അതു കൈകാര്യം ചെയ്ത രീതയിൽ നിരവിധി ആരോപണങ്ങൾ മരണശേഷവും അദ്ദേഹം നേരിട്ടു. ഇതെ തുടർന്ന് മദ്ധ്യപൂർവേഷ്യയിൽ ബ്രിട്ടീഷ് ആധിപത്യം പൂർണമായും അവസാനിച്ചതായാണ് നിരവധി രാഷ്ടീയ നിരീക്ഷകരും ചരിത്രകാരന്മാരും വിലയിരുത്തിയത്.[4] സൂയസ് ഇടപെടലുകൾ പിന്നിട് ഈഡിന്റെ രാഷ്ടീയ ജീവിത അസ്തമയത്തിനു കാരണമായി.[3]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads