ആൽബട്രോസ് ശലഭം
From Wikipedia, the free encyclopedia
Remove ads
പീത-ശ്വേത ചിത്രശലഭ കുടുംബത്തിൽപ്പെട്ട പൂമ്പാറ്റ.[1][2][3][4] കേരളത്തിൽ പശ്ചിമഘട്ടത്തിലുള്ള മലനിരകളിലും സമീപസ്ഥമായ കുറ്റിക്കാടുകളിലും അരുവിയോരങ്ങളിലും മഞ്ഞുകാലത്തിന്റെ ആരംഭത്തോടെ ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ ദേശാടനം നടത്തുന്ന ചിത്രശലഭങ്ങളിൽ മുഖ്യഇനമാണിത്. ആറളം വന്യജീവിസങ്കേതത്തിൽ നവംബർ തൊട്ട് ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ആയിരക്കണക്കിന് ആൽബട്രോസ് ചിത്രശലഭങ്ങളാണ് ദേശാടനത്തിൽ ഏർപ്പെട്ടിരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്.[5][6][7] കറുത്ത ചെറുപൊട്ടുകളുള്ള ഇളം നീലനിറത്തിലുള്ളതാണ് ഇവയുടെ ലാർവകൾ. അവയുടെ തലയ്ക്ക് മഞ്ഞനിറമാണ്. പ്യൂപ്പയുടെ നിറം മഞ്ഞയാണ്. പ്യൂപ്പയുടെ ശരീരത്തിൽ ധാരാളം കറുത്തപൊട്ടുകളുണ്ട്. അസ്ഥിമരത്തിന്റെ ഇലകളിൽ ഇവ മുട്ടയിടാറുണ്ട്. ഇവയുടേ ഒരു ഭക്ഷണസസ്യം മലംപൈൻ ആണ്.
Remove ads

Remove ads
ചിത്രശാല
- ആറളം വന്യജീവി സങ്കേതത്തിലെ ആൽബട്രോസ് ശലഭം
- ആൽബട്രോസ് ശലഭം
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads