അരേലിയേസീ

From Wikipedia, the free encyclopedia

അരേലിയേസീ
Remove ads

സുരഭി(Aromatic)കളായ അനവധി ഓഷധികളും കുറ്റിച്ചെടികളും ചെറുവൃക്ഷങ്ങളും വള്ളിച്ചെടികളും ഉൾപ്പെടുന്ന സസ്യകുടുംബമാണ് അരേലിയേസീ. 50-ൽപ്പരം ജീനസ്സുകളിലായി 500-ലധികം സ്പീഷിസ് ഇതിലുണ്ട്. ഇവ ലോകത്തിന്റെ എല്ലാഭാഗത്തും കാണപ്പെടുന്നു. ഉദ്യാനങ്ങളിൽ അലങ്കാരത്തിനുവേണ്ടി വളർത്തുന്ന പല ഇലച്ചെടികളും (foliage plants) അപൂർവം ചില ഔഷധച്ചെടികളും ഈ കുടുംബത്തിൽപ്പെടുന്നു.

വസ്തുതകൾ അരേലിയേസീ, Scientific classification ...
Remove ads

രൂപവിവരണം

തണ്ടുകൾ ചിലപ്പോൾ മുള്ളുനിറഞ്ഞവയായിരിക്കും. മിക്ക ജീനസ്സുകളുടെയും ഇലകൾ സംയുക്ത (compound) മായിരിക്കുമെങ്കിലും ലഘുവിഭാഗത്തിൽ (simple) പെടുന്നവയുമുണ്ട്. പുഷ്പങ്ങൾ ചെറുതും അനാകർഷകവുമാണ്. പുഷ്പങ്ങൾക്ക് ഇളം പച്ചയോ വെള്ളയോ നിറമായിരിക്കും. അവ ഛത്ര(umbel മായോ ഛത്രീയമുണ്ഡങ്ങളായോ (umbellate heads) കാണപ്പെടുന്നു. പുഷ്പങ്ങൾ ഏകലിംഗികളോ ദ്വിലിംഗികളോ ആയിരിക്കും. വളരെച്ചെറിയ ബാഹ്യദളപുടം മിക്കവാറും അണ്ഡാശയത്തോട് പറ്റിച്ചേർന്നിരിക്കും. അഞ്ചുദളങ്ങളുണ്ട്. ഇവ കോരസ്പർശീയമോ (valvate) കോരഛാദീയമോ (imbricate) ആയി ക്രമീകരിച്ചിരിക്കും. ദളങ്ങളുടെ അത്രതന്നെ എണ്ണത്തിലുള്ള കേസരങ്ങൾ ഏകാന്തരന്യാസത്തിൽ ഉപരിജനി (eplgynous) ഡിസ്കിൽ ക്രമീകരിച്ചിരിക്കും. അണ്ഡാശയത്തിന് ഒന്നോ അതിലധികമോ അറകൾ ഉണ്ട്.

Remove ads

ഉപയോഗം

1-2 മീ. ഉയരമുള്ള അരേലിയ റെസിമോസ എന്ന ചെറുവൃക്ഷം അമേരിക്കയിൽ സർവസാധാരണമാണ്. അരേലിയ സൈനെൻസിസ്, അ. എലേറ്റ എന്നിവയാണ് ഏഷ്യൻ ഇനങ്ങൾ. ഇവയ്ക്ക് കാഴ്ചയിൽ ഉത്തര അമേരിക്കൻ ഇനമായ അരേലിയ സ്പൈനോസയോടു സാദൃശ്യമുണ്ടെങ്കിലും കൂടുതൽ പകിട്ടുള്ളവയാണ് ഇവയുടെ പൂക്കൾ. ചൈനീസ് ആഞ്ചെലിക്ക എന്നറിയപ്പെടുന്ന അരേലിയ സൈനെൻസിസ് കൃഷി ചെയ്യപ്പെടുന്ന ഒരിനമാണ്. അരേലിയ റെസിമോസ്സ്, അ. നൂഡിക്കോളിസ്, അ.സ്പൈനോസ എന്നിവയുടെ വേരുകളിൽ കാൽസ്യം ഓക്സലേറ്റടങ്ങിയിട്ടുള്ള വഴുവഴുപ്പുള്ള ഒരു ദ്രാവകമുണ്ട്. ആരോഗ്യദായകമാണ് ഈ ദ്രാവകം എന്നു കരുതപ്പെടുന്നു.

Remove ads

അരേലിയേസീ സസ്യകുടുംബം

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരേലിയേസീ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads