വാസ്തുശിൽപി
From Wikipedia, the free encyclopedia
Remove ads
കെട്ടിട നിർമ്മാണത്തിന്റെ രൂപകല്പകനും, കലാശില്പിയും, നിരൂപകനുമായ ഒരാളാണ് വാസ്തുശില്പി.കെട്ടിടങ്ങളുടെ രൂപകൽപ്പനയുമായി ബന്ധിപ്പിച്ച് കെട്ടിടങ്ങളുടെ ചുറ്റുപാടുകളോടു ബന്ധപ്പെട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതിനാണ് ആർക്കിടെക്ച്ചർ പ്രാക്ടീസ് ചെയുന്നത്.
പദോദ്‌പത്തിവിഷയകമായി നോക്കുമ്പോൾ ആർക്കിടെക്ട് എന്ന പദം ലാറ്റിൻ പദമായ ആർക്കിറ്റെക്ട്‌സ് (architectus) ഉരുത്തിരിഞ്ഞുണ്ടായതാണ്. ഗ്രീക്ക് ഭാഷയിൽ (arkhi-, chief + tekton, builder), ഇതിനർത്ഥം മുഖ്യ നിർമാതാവ് എന്നാണ്.
പ്രൊഫഷണലായി, ആർക്കിടെക്റ്റിന്റെ തീരുമാനങ്ങൾ പൊതു സംരക്ഷണത്തെ ബാധിക്കുന്നു, അതിനാൽ ഒരു വാസ്തുശില്പി തച്ചുശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് നേടുന്നതിനായി വിപുലമായ വിദ്യാഭ്യാസവും പ്രത്യേക പ്രായോഗികാനുഭവത്തിനായി പ്രായോഗിക പരിചയം ഉള്ളവരുടെ കീഴിൽ പ്രത്യേക പരിശീലനത്തിനു(internship) വിധേയമായിരിക്കണം. ഒരു വാസ്തുശില്പിയാകാൻ വേണ്ടതായ പ്രാക്റ്റിക്കൽ, ടെക്നിക്കൽ, അക്കാഡമിക്ക് കഴിവുകൾ അധികാരപരിധി അനുസരിച്ചു മാറുന്നതാണ്.
Remove ads
ഉത്‌പത്തി
പുരാതന, മധ്യകാല ചരിത്രത്തിലുടനീളം, ഭൂരിഭാഗം വാസ്തുവിദ്യാ രൂപകല്പനയും നിർമ്മാണവുമെല്ലാം ചെയ്തിരുന്നത് കല്ലാശാരിമാരോ, മരയാശാരിമാരെയോ പോലുളള കരകൗശലവിധക്തരായിരുന്നു, ആധുനിക കാലം വരെ ആർക്കിടെക്റ്റിനും എഞ്ചിനീയർക്കും ഇടയിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നില്ല.
യൂറോപ്പിൽ, വാസ്തുശില്പിയും എൻജിനീയറും എന്ന പദവികൾ പ്രധാനമായും ഒരു പദവിയായി കണക്കാക്കുന്നു , പല സ്ഥലങ്ങളിൽ വ്യത്യസ്ത രൂപത്തിൽ ഉപയോഗിക്കുന്നു എന്നുള്ളു, പലപ്പോഴും പരസ്പരം ഉപയോഗിക്കാറുമുണ്ട്.
സാങ്കേതികവിദ്യയിലും ഗണിതത്തിലും ഉണ്ടായ വളർച്ചയാണ് തൊഴിൽപരമായ ആധുനിക വാസ്തുശാത്രത്തെ സാധാരണ ശില്പികളുടെ മേഖലയിൽ നിന്നും വേർപെടുത്തിയത്. 15-ാം നൂറ്റാണ്ട് വരെ രൂപരേഖകൾ വരക്കുന്നതിനായി യൂറോപ്പിൽ പേപ്പർ ഉപയോഗിച്ചിരുന്നില്ല, എന്നാൽ 1500-ന് ശേഷം കടലാസിന്റെ ലഭ്യത വർധിച്ചതോടുകൂടി അതിന്റെ ഉപയോഗവും കൂടി. 1600 കളോടുകൂടി വരകൾക്കായി പ്രധാനമായും പെൻസിലുകൾ ഉപയോഗിച്ചു തുടങ്ങി. നിർമ്മാണത്തിന് മുൻപുള്ള രൂപകല്പനകൾ ചെയ്യുന്നതിനായി ആർക്കിടെക്റ്റുകളും അവരുടെ സൃഷ്ടികളും വളരെ സുലഭമായികൊണ്ടിരുന്നു. മാത്രമല്ല ഒരേസമയം ദ്വിമാന ദൗത്യത്തിന്റെ ആമുഖവും നൂതന കോർപറേഷനുകളും ത്രിമാനവസ്തുക്കളെ രണ്ട് അളവുകളിലായി വിവരിക്കാനുതകുന്ന വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്തി, അതിനോടൊപ്പം കൃത്യമായ അളവിലുള്ള അറിവുകളോടെ, ഡിസൈനർമാരെ അവരുടെ ആശയങ്ങൾ ആശയവിനിമയം ചെയ്യാൻ സഹായിച്ചു. എന്നിരുന്നാലും, വികസനം ക്രമേണയായിരുന്നു. പക്ഷെ പതിനെട്ടാം നൂറ്റാണ്ട് വരെ ഉയർന്ന നിലവാരമുള്ള പദ്ധതികൾ ഒഴികേയുള്ള ബിൽഡിംഗുകൾ ശിൽപികൾ തന്നെയാണ് രൂപകൽപന ചെയ്തിരുന്നത്.
Remove ads
ആർക്കിടെക്ചർ
ഭൂരിഭാഗം വികസിത രാജ്യങ്ങളിൽ, ഉചിതമായ ഒരു ലൈസൻസ്, സർട്ടിഫിക്കേഷൻ അല്ലെങ്കിൽ രജിസ്റ്റേർഡ് യോഗ്യതയുള്ളവർ മാത്രമേ നിയമപരമായി വാസ്തുപരമായ പ്രവൃത്തിയിൽ ഏർപ്പെടാൻ പറ്റുകയുള്ളു.
ഇത്തരം ലൈസൻസിന് സർവകലാശാലാ ബിരുദവും, പരീക്ഷകളിൽ വിജയകരമായ പൂർത്തീകരണവും , ഒരു പരിശീലന കാലാവധിയും ആവശ്യമാണ്. നിബന്ധനകൾക്കും സ്ഥാനപ്പേരുകൾക്കുമൊപ്പം ഒരു വാസ്തുശില്പി എന്ന നിലയിലുള്ള പ്രാതിനിധ്യം നിയമപരമായി ലൈസൻസുള്ള വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും വാസ്തുവിദ്യാ ഡിസൈനർ പോലുള്ള ഡെറിവേറ്റീവുകൾ പലപ്പോഴും നിയമപരമായി സംരക്ഷിക്കപ്പെട്ടിട്ടുമില്ല. ആർക്കിടെക്ചർ പ്രാക്ടീസ് ചെയ്യണമെങ്കിൽ മേൽനോട്ടത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. പല സ്ഥലങ്ങളിലും, സ്വതന്ത്രവും നോൺ-ലൈസൻസുള്ളതുമായ വ്യക്തികൾ പ്രൊഫഷണൽ നിയന്ത്രണങ്ങൾ, ഡിസൈൻ ഹൌസുകൾ, മറ്റ് ചെറിയ കെട്ടിടങ്ങൾ എന്നിവയ്ക്ക് പുറത്ത് ഡിസൈൻ സേവനങ്ങൾ നടത്തുന്നുണ്ട്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads