അസ്തൂറിയൻ ഭാഷ

From Wikipedia, the free encyclopedia

അസ്തൂറിയൻ ഭാഷ
Remove ads

അസ്തൂറിയൻ ഭാഷ (/æsˈtʊəriən/;[5] അല്ലെങ്കിൽ അസ്തൂറിയാനുബാബിൾ എന്നാണറിയപ്പെട്ടിരുന്നത്.[6] പടിഞ്ഞാറൻ ഇബീരിയൻ റോമൻ ഭാഷാഗോത്രത്തിൽപ്പെടുന്ന ഈ ഭാഷ സ്പെയിന്റെ അസ്തൂറിയാസിൽ സംസാരിക്കുന്നു. വലിയ ഒരു ഭാഷാകുടുമ്പമായ അസ്തുർ ലിയോനീസ് ഭാഷകളിൽ ചേർന്നതാണ്. പ്രാദേശികമായി ഇതു സംസാരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം വരും. 450,000 പേർ തങ്ങളുടെ രണ്ടാം ഭാഷയായി ഇതിനെ ഉപയോഗിച്ചുവരുന്നു. [7]അസ്തുർ ലിയോനീസ് ഭാഷാകുടുമ്പത്തിൽ മൂന്നു പ്രധാന തരം ഭാഷാഭേദങ്ങളുണ്ട്. പശ്ചിമം, പൂർവ്വം, മദ്ധ്യം എന്നിവയാണവ. ചരിത്രപരമായും ജനവിതരണ അടിസ്ഥാനത്തിലും പൊതുവ്യവഹാര ഭാഷയായി മദ്ധ്യ അസ്തൂറിയൻ ഭാഷാഭേദത്തെയാണ് ഉപയോഗിച്ചുവരുന്നത്. അസ്തൂറിയൻ ഭാഷയ്ക്ക് വ്യതിരിക്തമായ വ്യാകരണവും നിഘണ്ടുവും എഴുത്തുരീതിയും നിലനിൽക്കുന്നുണ്ട്. ഈ ഭാഷയുടെ ഉന്നമനത്തിനായി സ്പെയിനിൽ അക്കദമി ഓഫ് ത അസ്തൂറിയൻ ലാംഗ്വിജ് എന്ന സംഘടന പ്രവർത്തിക്കുന്നുണ്ട്. പക്ഷെ, ഇപ്പോഴും സ്പെയിനിലെ ഔദ്യോഗികഭാഷാഗണത്തിൽ അസ്തൂറിയൻ ഭാഷയെ ഉൾപ്പെടുത്തിയിട്ടില്ല. [8]എങ്കിലും സ്പെയിനിലെ സ്വയംനിർണ്ണയനാവകാശത്തിന്റെ നിയമസംഹിതയിൽ ഈ ഭാഷയെ സംരക്ഷിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഇതൊരു തിരഞ്ഞെടുക്കാൻ സ്വാതന്ത്യമുള്ള ഭാഷയായി അനുവദിച്ചിട്ടുണ്ട്. [9]

വസ്തുതകൾ Asturian, ഉത്ഭവിച്ച ദേശം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads