അറ്റെന്വേറ്റഡ് വാക്സിൻ

From Wikipedia, the free encyclopedia

Remove ads

വൈറസിനെ "കൊല്ലുന്നതിലൂടെ" നിർമ്മിക്കുന്ന നിർജ്ജീവ വാക്സിനുകൾക്കു വിരുദ്ധമായി മാരകസ്വഭാവമുള്ള ഒരു രോഗകാരി വൈറസിനെ നിരുപദ്രവകരമാക്കി മാറ്റി നിർമ്മിക്കുന്ന വാക്സിനാണ് അറ്റെന്വേറ്റഡ് വാക്സിൻ അല്ലെങ്കിൽ ലൈവ് അറ്റെന്വേറ്റഡ് വാക്സിൻ എന്ന് അറിയപ്പെടുന്നത്.[1][2]

അറ്റെന്വേറ്റഡ് വാക്സിനുകൾ ദീർഘകാലം നിലനിൽക്കുന്ന ശക്തവും ഫലപ്രദവുമായ രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നു.[3] നിർജ്ജീവ വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിരോധശേഷി വേഗത്തിൽ ആരംഭിക്കുന്നതിനാൽ അറ്റൻ‌വേറ്റഡ് വാക്സിനുകൾ ശക്തവും നീണ്ടു നിൽക്കുന്നതുമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു.[4][5][6] വാക്സിൻ സംരക്ഷിക്കുന്ന നിർദ്ദിഷ്ട രോഗകാരിക്ക് പ്രതികരണമായി ആന്റിബോഡികളും മെമ്മറി രോഗപ്രതിരോധ കോശങ്ങളും സൃഷ്ടിക്കാൻ ശരീരത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അറ്റൻവേറ്റഡ് വാക്സിനുകൾ പ്രവർത്തിക്കുന്നത്.[7] അഞ്ചാംപനി, മം‌പ്സ്, റുബെല്ല, മഞ്ഞപ്പനി, ചില ഇൻഫ്ലുവൻസ വാക്സിനുകൾ എന്നിവയാണ് ലൈവ് അറ്റൻ‌വേറ്റഡ് വാക്സിനുകളുടെ സാധാരണ ഉദാഹരണങ്ങൾ.

Remove ads

വികസനം

അറ്റെന്വേറ്റഡ് വൈറസുകൾ

ഒരു വിദേശ ഹോസ്റ്റ് സ്പീഷിസിലൂടെ വൈറസിൻ്റെ സീരിയൽ പാസേജ് വഴി പരിണാമ തത്വങ്ങൾ ഉപയോഗിച്ച് താഴെപ്പറയുന്ന തരത്തിൽ വൈറസുകളെ അറ്റെന്വേറ്റ് ചെയ്യാം.[8][9]

  • ടിഷ്യു കൾച്ചർ
  • എംബ്രയോനേറ്റഡ് മുട്ടകൾ (പലപ്പോഴും ചിക്കൻ)
  • ജീവിച്ചിരിക്കുന്ന മൃഗങ്ങൾ

പ്രാരംഭ വൈറസുകൾ ഒരു വിദേശ ഹോസ്റ്റിലേക്ക് പ്രയോഗിക്കുന്നു. സ്വാഭാവിക ജനിതക വ്യതിയാനം അല്ലെങ്കിൽ ഇൻഡ്യൂസ്ഡ് മ്യൂട്ടേഷൻ വഴി, വൈറൽ കണങ്ങളുടെ ഒരു ചെറിയ ശതമാനത്തിന് പുതിയ ഹോസ്റ്റിനെ ബാധിക്കാനുള്ള ശേഷി ഉണ്ടാവും.[9][10] ഈ സ്ട്രയിൻ പുതിയ ഹോസ്റ്റിനുള്ളിൽ വികസിക്കുന്നത് തുടരുമെങ്കിലും ക്രമേണ സെലക്ഷൻ പ്രഷറിൻ്റെ അഭാവം മൂലം വൈറസിൻ്റെ യഥാർത്ഥ ഹോസ്റ്റിലെ ഫലപ്രാപ്തി നഷ്‌ടപ്പെടും. ഈ പ്രക്രിയയെ "പാസേജ്" എന്ന് വിളിക്കുന്നു. വൈറസ് വിദേശ ഹോസ്റ്റുമായി നന്നായി പൊരുത്തപ്പെടുകയും ആ ശരീരത്തിന് ദോഷകരമല്ലാതാകുകയും ചെയ്യും. ഇത് ഹോസ്റ്റിന്റെ രോഗപ്രതിരോധ സംവിധാനത്തിന് ഏജന്റിനെ ഒഴിവാക്കി രോഗപ്രതിരോധ മെമ്മറി സെല്ലുകൾ സൃഷ്ടിക്കുന്നത് എളുപ്പമാക്കുന്നു, ഇത് വൈറസിന്റെ സമാനമായ മറ്റ് പതിപ്പുകൾ ബാധിച്ചാലും രോഗിയെ സംരക്ഷിക്കും.

റിവേഴ്സ് ജനിറ്റിക്സിലൂടെയും വൈറസുകളെ അറ്റെന്വേറ്റ് ചെയ്യാം.[11] ഓങ്കോളിറ്റിക് വൈറസുകളുടെ ഉത്പാദനത്തിൽ അറ്റെന്വേഷൻ ജനിറ്റിക്സ് ഉപയോഗിക്കുന്നു.[12]

അറ്റെന്വേറ്റഡ് ബാക്ടീരിയ

വൈറസുകളിൽ ഉപയോഗിക്കുന്ന രീതിക്ക് സമാനമായി ബാക്ടീരിയകൾക്കും അറ്റെന്വേറ്റ് ചെയ്യാൻ സാധാരണഗതിയിൽ പാസേജ് ഉപയോഗിക്കുന്നു.[13] റിവേഴ്സ് ജനിറ്റിക്സ് വഴിയുള്ള ജീൻ നോക്കൗട്ടും ഉപയോഗിക്കുന്നുണ്ട്.[14]

Remove ads

അഡ്മിനിസ്ട്രേഷൻ

അറ്റെന്വേറ്റഡ് വാക്സിനുകൾ പലവിധത്തിൽ നൽകാം:

Remove ads

സുരക്ഷ

ലൈവ്-അറ്റൻ‌വേറ്റഡ് വാക്സിനുകൾ‌ ശക്തവും ഫലപ്രദവുമായ രോഗപ്രതിരോധ പ്രതികരണം ഉണ്ടാക്കുന്നു.[3] തന്നിരിക്കുന്ന രോഗകാരികൾ അറ്റെന്വേറ്റഡ് ആയതിനാൽ, രോഗകാരികൾ അവയുടെ രോഗകാരി രൂപത്തിലേക്ക് മടങ്ങുകയും പിന്നീട് രോഗമുണ്ടാക്കുകയും ചെയ്യുന്നത് വളരെ അപൂർവമാണ്.[18] ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്ന അഞ്ച് ലൈവ് അറ്റൻ‌വേറ്റഡ് വാക്സിനുകളിൽ (ക്ഷയം, ഓറൽ പോളിയോ, മീസിൽസ്, റോട്ടവൈറസ്, മഞ്ഞ പനി) കടുത്ത പ്രതികൂല പ്രതികരണങ്ങൾ വളരെ അപൂർവമാണ്. എന്നിരുന്നാലും, മറ്റ് ഏതൊരു മരുന്നിനോ നടപടിക്രമത്തിനോ സമാനമായി, ഒരു വാക്സിനും 100% സുരക്ഷിതമോ ഫലപ്രദമോ ആകില്ല.[19]

രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികൾക്ക് (ഉദാ. എച്ച്ഐവി-അണുബാധ, കീമോതെറാപ്പി) സാധാരണഗതിയിൽ ലൈവ്-അറ്റെന്വേറ്റഡ് കുത്തിവയ്പ്പുകൾ സ്വീകരിക്കരുത്, കാരണം അവർക്ക് മതിയായതും സുരക്ഷിതവുമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കാൻ കഴിയില്ല.[3][18][20][21] രോഗപ്രതിരോധ ശേഷിയില്ലാത്ത വ്യക്തികളുടെ ഗാർഹിക കോൺടാക്റ്റുകൾക്ക് അണുബാധ പകരാനുള്ള സാധ്യത കൂടുതലല്ലാത്തതിനാൽ, ഓറൽ പോളിയോ വാക്സിൻ ഒഴികെ മറ്റ് വാക്സിനുകൾ സ്വീകരിക്കാൻ കഴിയും.

മുൻകരുതൽ എന്ന നിലയിൽ, ലൈവ്-അറ്റൻ‌വേറ്റഡ് വാക്സിനുകൾ ഗർഭിണികൾക്ക് സാധാരണയായി നൽകാറില്ല.[18][22] അമ്മയ്ക്കും ഭ്രൂണത്തിനും ഇടയിൽ വൈറസ് പകരാനുള്ള സാധ്യതയാണ് ഇതിന് കാരണം. പ്രത്യേകിച്ചും, വേരിസെല്ല, മഞ്ഞ പനി വാക്സിനുകൾ ഭ്രൂണത്തിനും മുലകുടിക്കുന്ന കുഞ്ഞുങ്ങളിലും പ്രതികൂല ഫലങ്ങൾ ഉളവാക്കുന്നു.

ചില ലൈവ് അറ്റൻ‌വേറ്റഡ് വാക്സിനുകൾ‌ക്ക് അവരുടെ അഡ്മിനിസ്ട്രേഷൻ റൂട്ട് കാരണം സാധാരണവും നേരിയതുമായ പ്രതികൂല ഫലങ്ങൾ‌ ഉണ്ട്.[22] ഉദാഹരണത്തിന്, ലൈവ് അറ്റൻ‌വേറ്റഡ് ഇൻ‌ഫ്ലുവൻ‌സ വാക്സിൻ‌ മൂക്കിലൂടെ നൽകുന്നതിനാൽ ഇത് മൂക്കിലെ കൺജഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിർജ്ജീവ വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ലൈവ്-അറ്റൻ‌വേറ്റഡ് വാക്സിനുകൾ‌ ഇമ്യൂണൈസേഷൻ പിശകുകൾ‌ക്ക് സാധ്യത കൂടുതലാണ്. കാരണം അവ കോൾഡ് ചെയിനിൽ കർശനമായ സാഹചര്യങ്ങളിൽ‌ സൂക്ഷിക്കുകയും ശ്രദ്ധാപൂർ‌വ്വം തയ്യാറാക്കുകയും വേണം.[3][18][20]

ചരിത്രം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എഡ്വേർഡ് ജെന്നർ വസൂരി വാക്സിൻ സൃഷ്ടിച്ചതോടെെയാണ് വാക്സിൻ്റെ ചരിത്രം ആരംഭിച്ചത്.[23] അനിമൽ പോക്സ് വൈറസ് മനുഷ്യനിൽ കുത്തിവയ്ക്കുന്നത് മനുഷ്യചരിത്രത്തിലെ ഏറ്റവും വിനാശകരമായ രോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വസൂരിയിൽ നിന്നും പ്രതിരോധശേഷി നൽകുമെന്ന് ജെന്നർ കണ്ടെത്തി.[24][25] യഥാർത്ഥത്തിൽ ആ വസൂരി വാക്സിൻ ചിലപ്പോൾ അതിന്റെ ലൈവ് സ്വഭാവം കാരണം ഒരു അറ്റൻ‌വേറ്റഡ് വാക്സിനേഷനായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, വസൂരിയിൽ നിന്ന് നേരിട്ട് ഉരുത്തിരിഞ്ഞതല്ല പകരം വസൂരിക്ക് സമാനമായതും എന്നാൽ മിതമായതുമായ കൗപോക്സ് രോഗത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നതിനാൽ ഇത് പൂർണ്ണമായും അറ്റൻ‌വേറ്റഡ് അല്ല.[26][27] പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചിക്കൻ കോളറയുടെ സ്ട്രെയിൻ ഉണ്ടാക്കാൻ ലൂയി പാസ്ചറിന് കഴിഞ്ഞപ്പോൾ രോഗങ്ങൾ കൃത്രിമമായി അറ്റൻ‌വേറ്റ് ചെയ്യാം എന്ന കണ്ടെത്തലിലേക്ക് നയിച്ചു. ഒരു ആന്ത്രാക്സ് വാക്സിൻ വികസിപ്പിക്കുന്നതിനും ഒരു പൊതു പരീക്ഷണത്തിൽ അതിന്റെ ഫലപ്രാപ്തി കാണിക്കുന്നതിനും പാസ്ചർ ഈ അറിവ് പ്രയോഗിച്ചു.[28] പിന്നീട് പാസ്റ്ററും എമിലി റൂക്സും ചേർന്ന് മുയലുകളിൽ വൈറസ് വളർത്തി നാഡീ കലകളെ ഉണക്കി ആദ്യത്തെ റാബിസ് വാക്സിൻ നിർമ്മിച്ചു.

കൃത്രിമ മാധ്യമങ്ങളിൽ നിരന്തരമായി വൈറസ് വളർത്തി അതിൽ നിന്നും ശേഷി കുറഞ്ഞ സ്ട്രെയിൻ വേർതിരിച്ചെടുക്കുന്ന രീതി 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആൽബർട്ട് കാൽമെറ്റും കാമിൽ ഗുറിനും ചേർന്ന് ബിസിജി വാക്സിൻ എന്നറിയപ്പെടുന്ന ക്ഷയരോഗ വാക്സിൻ വികസിപ്പിച്ചെടുത്തതോടെയായിരുന്നു തുടക്കം.[23] മഞ്ഞ പനിക്കുള്ള വാക്സിൻ വികസിപ്പിക്കുമ്പോൾ ഈ രീതി പിന്നീട് പല ടീമുകളും ഉപയോഗിച്ചു. ആദ്യം സെല്ലാർഡ്‌സും ലൈഗ്രെറ്റും, തുടർന്ന് തീലറും സ്മിത്തും.[26][29] തീലറും സ്മിത്തും വികസിപ്പിച്ചെടുത്ത വാക്സിൻ വളരെ വിജയകരമാണെന്ന് തെളിയിക്കുകയും മറ്റ് പല വാക്സിനുകൾക്കും ശുപാർശിത രീതികളും നിയന്ത്രണങ്ങളും സ്ഥാപിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സാബിൻ, ഹില്ലെമാൻ, എൻഡേഴ്സ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ വൈറോളജിസ്റ്റുകളുടെ പ്രവർത്തനങ്ങളും പോളിയോ, മീസിൽസ്, മം‌പ്സ്, റുബെല്ല എന്നിവയ്‌ക്കെതിരായ വിജയകരമായ നിരവധി വാക്സിനുകളും അവതരിപ്പിച്ചു.[30][31][32][33]

Remove ads

ഗുണങ്ങളും ദോഷങ്ങളും

പ്രയോജനങ്ങൾ

  • സ്വാഭാവിക അണുബാധകളെ കൃത്യമായി അനുകരിക്കും.[34][35]
  • ശക്തമായ ആന്റിബോഡിയും സെൽ-മെഡിയേറ്റഡ് രോഗപ്രതിരോധ പ്രതികരണങ്ങളും ഉളവാക്കാൻ ഫലപ്രദമാണ്.[4]
  • ദീർഘനാൾ നീണ്ടുനിൽക്കുന്ന അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഉള്ള പ്രതിരോധശേഷി നേടാൻ കഴിയും.[5]
  • പലപ്പോഴും ഒന്നോ രണ്ടോ ഡോസുകൾ മാത്രമേ ആവശ്യമുള്ളൂ.[6]
  • ദ്രുതഗതിയിൽ പ്രതിരോധശേഷി ആരംഭിക്കും.
  • ചെലവ് കുറഞ്ഞത് (മറ്റ് ചില ആരോഗ്യ ഇടപെടലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ).[36][37]
  • ശക്തമായ പ്രയോജനകരമായ നോൺ സ്പെസിഫിക് ഇഫക്റ്റുകൾ ഉണ്ടാക്കാൻ കഴിയും.[38]

പോരായ്മകൾ

  • അപൂർവ സന്ദർഭങ്ങളിൽ, പ്രത്യേകിച്ചും ജനസംഖ്യയിൽ പ്രതിരോധ കുത്തിവയ്പ്പ് അപര്യാപ്തമായ സാഹചര്യത്തിൽ, വൈറൽ റെപ്ലിക്കേഷൻ സമയത്ത് സ്വാഭാവിക മ്യൂട്ടേഷനുകൾ അല്ലെങ്കിൽ അനുബന്ധ വൈറസുകളുടെ ഇടപെടൽ, ഒരു അറ്റൻ‌വേറ്റഡ് വൈറസിനെ അതിന്റെ വൈൽഡ് രൂപത്തിലേക്ക് തിരിയുന്നതിനോ അല്ലെങ്കിൽ ഒരു പുതിയ സ്ട്രെയിൻ ആയി പരിവർത്തനം ചെയ്യുന്നതിനോ കാരണമാകാം, ആ പുതിയ വൈറസ് പകർച്ചവ്യാധി അല്ലെങ്കിൽ രോഗകാരിയാകാം.[34][39]
  • കഠിനമായ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കാരണം പലപ്പോഴും രോഗപ്രതിരോധ ശേഷിയില്ലാത്ത രോഗികൾക്ക് ശുപാർശ ചെയ്യുന്നില്ല.[40]
  • ലൈവ് സ്ടെയിനുകൾക്ക് സാധാരണയായി റഫ്രിജറേഷൻ, ഫ്രഷ് മീഡിയ എന്നിവ പോലുള്ള വിപുലമായ സൗകര്യങ്ങൾ ആവശ്യമാണ്, വിദൂര പ്രദേശങ്ങളിലേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതുമാണ്.[41]
Remove ads

അറ്റൻ‌വേറ്റഡ് വാക്സിനുകളുടെ പട്ടിക

നിലവിൽ ഉപയോഗത്തിലുള്ളവ

ബാക്ടീരിയൽ വാക്സിനുകൾ

വൈറൽ വാക്സിനുകൾ

വികസനത്തിൽ ഉള്ളവ

ബാക്ടീരിയൽ വാക്സിനുകൾ

  • എന്ററോടോക്സിജെനിക് എസ്ഷെറിച്ച കോളി വാക്സിൻ[61]

വൈറൽ വാക്സിനുകൾ

Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads