ബാഫിൻ ദ്വീപ്

From Wikipedia, the free encyclopedia

ബാഫിൻ ദ്വീപ്
Remove ads

കാനഡയിലെ നൂനവുട്, കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ദ്വീപാണ് ബാഫിൻ ദ്വീപ് (Baffin Island Inuktitut: ᕿᑭᖅᑖᓗᒃ, Qikiqtaaluk IPA: [qikiqtaːluk], French: Île de Baffin or Terre de Baffin). കാനഡയിലെ ഏറ്റവും വലിയ ദ്വീപായ ഇതിന് ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപ് എന്ന സ്ഥാനമുണ്ട്. 2007-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ ഏകദേശം പതിനൊന്നായിരത്തോളമായിരുന്നു. ഇംഗ്ലീഷ് പര്യവേഷകനായിരുന്ന വില്ല്യം ബാഫിന്റെ പേരിൽനിന്നാണ് ദ്വീപിന് ഈ പേർ ലഭിച്ചത്.[3] ഈ ദ്വീപ് ഉത്തര അക്ഷാംശം 65.4215 പശ്ചിമ രേഖാംശം 70.9654 എന്നിവയിൽ സ്ഥിതിചെയ്യുന്നു. ഗ്രീൻലാന്റ്, ഐസ്ലാന്റ് എന്നിവിടങ്ങളിൽനിന്നുമുള്ള പര്യവേഷകർക്ക് 'ബാഫിൻ ദ്വീപ് പരിചയമുണ്ടായിരുന്നതായി കരുതപ്പെടുന്നു, ഐസ്‌ലാന്റിക് വീരകഥകളിൽ പരാമർശിക്കപ്പെടുന്ന ഹെല്ലുലാന്റ് ഈ പ്രദേശത്താണെന്നും കരുതപ്പെടുന്നു.

വസ്തുതകൾ Native name: ᕿᑭᖅᑖᓗᒃ (Qikiqtaaluk), Geography ...
Remove ads

ഭൂമിശാസ്ത്രം

Thumb
Topography of Baffin Island
Thumb
Coast of the Remote Peninsula in Sam Ford Fjord, northeast Baffin Island
Thumb
Southern tip of Baffin Island.
Thumb
Mount Thor, a large cliff on Baffin Island
Thumb
Mount Thor
Thumb
Pangnirtung

നൂനവുടിന്റെ തലസ്ഥാനമായ ഇക്വാലുയിറ്റ്, ബാഫിൻ ദ്വീപിന്റെ തെക്ക്-കിഴക്കൻ തീരത്തായി സ്ഥിതിചെയ്യുന്നു. 1987 വരെ ഈ പട്ടണത്തിന്റെ പേർ അതു സ്ഥിതിചെയ്യുന്ന ഉൾക്കടലായിരുന്ന ഫ്രോബിഷർ ബേ എന്നായിരുന്നു[4]. ബാഫിൻ ദ്വീപിനെ വൻകരയിലെ കുബെക്കുമായി വേർതിരിക്കുന്ന ഹഡ്സൺ ഉൾക്കടൽ ദ്വീപിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.[5] ദ്വീപിന്റെ പടിഞ്ഞാറൻ അറ്റത്തിന്റെ തെക്കായി ഫ്യൂറി ആൻറ് ഹെക്ല കടലിടുക്ക് സ്ഥിതിചെയ്യുന്നു[6] ബാഫിൻ ദ്വീപിനും മെൽവിൽ ഉപദ്വീപിനുമിടയിലായാണ് ഈ കടലിടുക്ക് സ്ഥിതിചെയ്യുന്നത്[7]. ദ്വീപിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന ഡേവിസ് കടലിടുക്കിനും[8] ബാഫിൻ ഉൾക്കടലിനും,[9] കിഴക്കായാണ് ഗ്രീൻലാന്റ് നിലകൊള്ളുന്നത്.[5] ഫോക്സി ബേസിൻ,[10] ഗൾഫ് ഓഫ് ബൂത്തിയ[11] ലാൻ‌കാസ്റ്റർ സൗണ്ട്[12] എന്നിവ ബാഫിൻ ദ്വീപിന്റെ വടക്കും പടിഞ്ഞാറുമായി കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിനും ഈ ദ്വീപിനുമിടയിലായി സ്ഥിതിചെയ്യുന്നു.

ബാഫിൻ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്തായി ബാഫിൻ മലകൾ നിലകൊള്ളുന്നു. ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏകദേശം 2,147 മീ (7,044 അടി) ഉയരമുള്ള മൗണ്ട് ഓഡിൻ ആണ്[13][14]. 1,675 മീ (5,495 അടി) ഉയരമുള്ള മൗണ്ട് തോർ ഭൂമിയിലെ ഏറ്റവും ചെങ്കുത്തായ(1,250 മീ (4,100 അടി)) കൊടുമുടിയാണെന്ന് കരുതപ്പെടുന്നു.[15] ബാഫിൻ ദ്വീപിലെ ഏറ്റവും വലിയ തടാകങ്ങൾ നിറ്റിലിങ് തടാകം (5,542 കി.m2 (5.965×1010 sq ft)) അമാജക് തടാകം (3,115 കി.m2 (3.353×1010 sq ft)) എന്നിവയാണ്.[16][17][18]

Remove ads

ചരിത്രം

നൂറ്റണ്ടുകളോളമായി തുടർച്ചയായി ജനവാസമുള്ള പ്രദേശമാണിത്, ഇവിടെ ഇനുയിറ്റ് വംശജരാണ് താമസിച്ചു വരുന്നത്.

ജീവജാലങ്ങൾ

Thumb
A Baffin Island red fox

ഉഷ്ണകാലത്ത് മാത്രം ഇവിടെ താമസിക്കുന്ന ജീവികളും വർഷം മുഴുവൻ താമസിക്കുന്ന ജീവികളും ഇവിടെയുണ്ട്. ഇവിടെ വർഷം മുഴുവൻ താമസിക്കുന്ന ജീവികളിൽ കരിബോ, ധ്രുവക്കരടി, ധ്രുവക്കുറുക്കൻ, ധ്രുവമുയൽ, ലെമ്മിങ് എന്നിയ ഉൾപ്പെടുന്നു.


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads