ബൈന്ദൂർ
ഇന്ത്യയിലെ വില്ലേജുകൾ From Wikipedia, the free encyclopedia
Remove ads
13.868414°N 74.628325°E കർണ്ണാടകത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനടുത്തുള്ള ഒരു സ്ഥലമാണ് ബൈന്ദൂർ. കുന്ദാപുരത്തിന് വടക്കായിട്ട് സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തുകൂടെ പനവേൽ-കൊച്ചി ദേശീയപാത 17 കടന്നുപോകുന്നു.
Remove ads
പേരിനുപിന്നിൽ
ബിന്ദുമുനി തപസ്സുചെയ്തിരുന്ന സ്ഥലമായിരുന്നു ഇത്. അതിനാൽ ഇത് ബിന്ദുപുരം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാലക്രമത്തിൽ 'പുരം' മാറി 'ഊരായി', ബൈന്ദൂർ എന്നറിയപ്പെടാൻ തുടങ്ങി.
ചരിത്രം
പണ്ടുകാലത്ത് തീർത്ഥാടകർ മൂകാംബികയിലേക്കെത്താൽ ജലഗതാഗതത്തിനെയായിരുന്നു കൂടുതൽ ആശ്രയിച്ചിരുന്നത്. അക്കാലത്ത് മംഗലാപുരത്തിന് വടക്ക് ഗംഗോളി ആയിരുന്നു പ്രധാന തുറമുഖം. ഗംഗോളിയുടെ വടക്കുവശത്താണ് ബൈന്ദൂരിന്റെ തെക്കേമുനമ്പായ പദുവരി ഉള്ളത്. ബൈന്ദൂരിൽ നിന്നും 1.5 കിലോമീറ്റർ ദൂരെയാണ് കടലിലേക്ക് തള്ളിനിൽക്കുന്ന ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
വലിയ പായക്കപ്പലുകൾ കടന്നുവരാൻമാത്രം വലിപ്പം പദുവരിയിലെ തുറയ്ക്ക് ഇല്ലാത്തതിനാൽ അവയൊക്കെ ഗംഗോളിയിൽ അടുക്കുകയും, അവിടെനിന്നും ചെറുനൗകകളിലായി ബൈന്ദൂരിൽ എത്തി അവിടെനിന്നും കാൽനടയായി മൂകാംബികയിലേക്ക് പോകുന്നു.
Remove ads
തുറമുഖത്തിന്റെ നാശം
1968ൽ പശ്ചിമതീരത്തോടുചേർന്നുള്ള ഗോവ-മംഗലാപുരം ദേശീയപാത ഗതാഗതത്തിന് തുറന്നതോടെ കടൽമാർഗ്ഗമുള്ള ഗതാഗതം കുറയുകയും, മംഗലാപുരത്തുനിന്നും ബൈന്ദൂരേക്ക് ചരക്കുകടത്തുന്നതിനായി റോഡിനെ ആശ്രയിക്കാനും തുടങ്ങിയതോടെ തുറമുഖം നശിക്കാൻ തുടങ്ങി.
ബൈന്ദൂർ റെയിൽവേ സ്റ്റേഷൻ
കൊങ്കൺ റെയിൽവേ നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ കൊങ്കൾ റെയിൽവേ കോർപ്പറേഷൻ കൊല്ലൂരിന്റെ കവാടമായി കണക്കാക്കിയത് ബൈന്ദൂരിനെയായിരുന്നു. സ്റ്റേഷൻ നിർമ്മണാർത്ഥം 50 ഏക്കറോളം ഭൂമി ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ പലകാരണങ്ങളാൽ സ്റ്റേഷൻ നിർമ്മാണം മുടങ്ങുകയുണ്ടായി. 1998ൽ കൊങ്കൺ പാത ഗതാഗതത്തിനായി തുറന്നപ്പോൾ മുൻസിപ്പൽ ചെയർമാൻ സുബ്രായ ഷേറിഗായുടെ നേതൃത്വത്തിൽ നാട്ടുകാർ കമിറ്റി അംഗങ്ങളെ ബൈന്ദൂരിൽ തടഞ്ഞു. ഇതിരു പ്രക്ഷോഭത്തിന് തുടക്കമായി. കോർപ്പറേഷൻ ഇ. ശ്രീധരൻ സമരക്കാരുമായി ചർച്ച നടത്തുകയും, 10 ചതുരശ്ര അടിയിൽ ഉപാധികളോടുകൂടി കെട്ടിടനിർമ്മാണത്തിന് അനുമതി കൊടുക്കുകയും ചെയ്തു. മൂകാംബിക റോഡ് എന്നും ഈ സ്റ്റേഷൻ അറിയപ്പെടുന്നു.
ഉപാധികൾ
- പാസഞ്ചർ വണ്ടികൾക്ക് മാത്രം സ്റ്റോപ്പ്
- പ്ലാറ്റ്‌ഫോം അനുബന്ധ സൗകര്യങ്ങളോ അനുവദിക്കില്ല.
- സ്റ്റേഷൻ ഡ്യൂട്ടിക്ക് ജീവനക്കാരെ അനുവദിക്കില്ല.
- കമ്മിഷൻ വ്യവസ്ഥയിൽ ടിക്കറ്റ് വിൽക്കാൻ പുറത്തുള്ളവരെ നിശ്ചയിക്കും.
Remove ads
മൂകാംബിക യാത്രി സംഘ്
2006ൽ സമരസമിതിയുടെ നേതൃത്വം വെങ്കിടേഷ് കിണി എന്ന വ്യാപാരി ഏറ്റെടുക്കുകയും തീവണ്ടി തടയൽ സമരം നടത്തുകയും ചെയ്തു. ഇതേവർഷത്തിൽ തന്നെ കൊല്ലൂരിലെ ക്ഷേത്രഭരണസമിതി പുനസംഘടിപ്പിക്കപ്പെടുകയും കൃഷ്ണപ്രസാ ദ് അഡ്യന്തായ ഭരണസമിതി അദ്ധ്യക്ഷനാകുകയും ചെയ്തു. തുടർന്ന് റെയിൽവേ പോരാട്ടസമിതിയുടെ സംയോജിത പ്രവർത്തനത്തിന് തുടക്കമാകുകയും, പോരാട്ടസമിതി മൂകാംബിക യാത്രി സംഘ് എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
2007 ജൂലൈയിൽ മത്സ്യഗന്ധ, നേത്രാവതി എന്നീ എക്സ്പ്രസ് വണ്ടികൾക്ക് ബൈന്ദൂരിൽ 2 മാസത്തേക്ക് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. റെയിൽവേക്ക് വരുമാന സാധ്യതയുണ്ടെന്ന് തെളിഞ്ഞാൽ സ്റ്റോപ്പിന്റെ കാലാവധി നീട്ടിക്കിട്ടുമെന്നതിനാലും, യാത്രക്കാരുടെ എണ്ണമില്ലെന്നതിനാലും സംഘടനതന്നെ പ്രതിദിന 2000 രൂപയ്ക്കുള്ള ടിക്കറ്റ് വെറുതേവാങ്ങി. ഒട്ടേറെ നഷ്ടം സഹിക്കേണ്ടിവന്നെങ്കിലും സ്റ്റോപ്പിന്റെ കാലാവധി 6 മാസത്തേക്ക് നീട്ടിയതോടെ ഓഖ, വരാവൽ, ഹാപ്പ എന്നീ എക്സ്പ്രസ് വണ്ടികൾക്കുകൂടി സ്റ്റോപ് അനുവദിച്ചു.
250മീറ്റർ നീളത്തിൽ പ്ലാറ്റ്‌ഫോം നിർമ്മിക്കുവാനുള്ള തുകയായ 6ലക്ഷം രൂപയും സംഘടനതന്നെ കണ്ടെത്തേണ്ടതായിവന്നു. കൊങ്കൺ വഴിയിലെ മാതൃകാ സ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി തിരുപ്പതിയുടെ രീതിയിൽ ഇവിടെ പുതിയ സ്റ്റേഷൻ നിർമ്മിക്കുകയാണിപ്പോൾ.
Remove ads
വിദ്യാഭ്യാസം
- സെന്റ് തോമസ് റെസിഡെൻഷ്യൽ സ്കൂൾ
- ധർമ്മസ്ഥല എയിഡഡ് സ്കൂൾ
അവലംബം
മാതൃഭൂമി വാരാന്തപ്പതിപ്പ്, 2011 സപ്തംബർ 25 ഞായർ, പേജ് നം: iii
പുറത്തേക്കുള്ള കണ്ണികൾ
Byndoor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads