മുസ്സോളിനി
From Wikipedia, the free encyclopedia
Remove ads
1922 മുതൽ 1943-ൽ അധികാരഭ്രഷ്ടനാകപ്പെടുന്നതു വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു ബനിറ്റോ അമിൽക്കരേ അന്ത്രിയാ മുസ്സോളിനി (1883 ജൂലൈ 29 - 1945 ഏപ്രിൽ 28). ദേശീയതയും സൈനികാധിപത്യവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചേർന്ന ഫാസിസ്റ്റ് ഭരണക്രമം ഇറ്റലിയിൽ രൂപപ്പെടുത്തിയെടുത്തത് മുസ്സോളിനിയാണ്. ജർമ്മനിയിലെ നാസി നേതാവായിരുന്ന ഹിറ്റ്ലറുമായി മുസ്സോളിനി അടുത്ത ബന്ധം പുലർത്തിയിരുന്നു. നാസി ജർമ്മനിയോടൊപ്പം അച്ചുതണ്ടുശക്തികളിൽ പങ്കാളിയായി മുസ്സോളിനിയുടെ ഇറ്റലി 1940 ജൂൺ മാസം രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കു ചേർന്നു. മൂന്നു വർഷങ്ങൾക്കു ശേഷം സഖ്യകക്ഷികൾ ഇറ്റലിയിൽ കടക്കുകയും തെക്കൻ ഇറ്റലിയുടെ ഭൂരിഭാഗം കൈവശപ്പെടുത്തുകയും ചെയ്തു. 1945 ഏപ്രിൽ മാസത്തിൽ ഓസ്ട്രിയയിലേക്ക് രക്ഷപെടാൻ ശ്രമിക്കവേ കോമോ തടാകത്തിനടുത്ത് വച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. തുടർന്ന് മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.

Remove ads
ജീവചരിത്രം
1883 ജുലൈ 29-ന് ഇറ്റലിയിലെ ഡോവിയയിൽ ജനിച്ചു. മുസ്സോളിനിയുടെ പിതാവ് ഒരു കൊല്ലപണിക്കരനായിരുന്നു. പിതാവിനെപ്പോലെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിതീർന്ന മുസ്സോളിനി അദ്ധ്യാപകനായി, സൈനികനായി പിന്നെ പത്രപ്രവർത്തകനും.
1919 മാർച്ചിൽ ആരംഭിച്ച ഫാസിസ്റ്റ് പ്രസ്ഥാനത്തിലൂടെ ആളുകളെ സംഘടിപ്പിച്ച് ശക്തിയാർജിച്ച മുസ്സോളിനിയെ മന്ത്രിസഭയുണ്ടാക്കാൻ രാജാവ് ക്ഷണിച്ചു. 1925-ൽ രാഷ്‌ട്രത്തലവനായി.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads