ബെർമുഡ

From Wikipedia, the free encyclopedia

ബെർമുഡ
Remove ads

വടക്കേ അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് ബെർമുഡ അഥവാ ഔദ്യോഗികമായി ദി ബെർമുഡസ്, സോമ്മേര്സ് ദ്വീപ്‌ എന്നും ഇത് അറിയപ്പെടുന്നു . ബ്രിട്ടന്റെ അധികാരപരിധിയിൽ വരുന്ന പ്രദേശമാണിത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെക്ക് കിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അറ്റ്ലാന്റിക് തീര സംസ്ഥാനങ്ങളിൽ ഒന്നായ വടക്കൻ കരൊലൈന ആണ് ഏറ്റവുമടുത്ത ഭുപ്രദേശം. ഇംഗ്ലീഷാണ് ഔദ്യോഗിക ഭാഷയായ ബെർമുഡയുടെ തലസ്ഥാനം ഹമിൽടൻ ആണ്. 64,268 ആണ് ഇവിടുത്തെ മൊത്തം ജനസംഖ്യ.

വസ്തുതകൾ Bermuda, തലസ്ഥാനം ...
Remove ads
Remove ads

ചരിത്രം

സ്പാനിഷ് പര്യവേക്ഷകൻ ജുവാൻ ഡി ബെർമുഡെസാണ് 1505 ൽ ബെർമുഡ കണ്ടെത്തിയത്.[4][5] കണ്ടെത്തിയ സമയത്തോ ഒരു നൂറ്റാണ്ടിനുശേഷമുണ്ടായ ബ്രിട്ടീഷ് കുടിയേറ്റത്തിന്റെ തുടക്കത്തിലോ ബെർമുഡയിൽ തദ്ദേശീയ ജനസംഖ്യ ഉണ്ടായിരുന്നില്ല.[6] ചരിത്രകാരനായ പെഡ്രോ മാർട്ടിർ ഡി ആംഗ്ലെരിയ 1511-ൽ പ്രസിദ്ധീകരിച്ച ലെഗേഷ്യോ ബാബിലോണിക്കയിൽ ബർമുഡയെക്കുറിച്ച് പരാമർശിക്കപ്പെടുകയും ആ വർഷത്തെ സ്പാനിഷ് ചാർട്ടുകളിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.[7] സ്പാനിഷ്, പോർച്ചുഗീസ് കപ്പലുകൾ ശുദ്ധ മാംസവും ജലവും എടുക്കുന്നതിനുള്ള ഒരു കുറവുനികത്തൽ സ്ഥലമായി ഈ ദ്വീപുകളെ ഉപയോഗിച്ചു. മുമ്പ് സ്പാനിഷ് റോക്ക് എന്ന് വിളിക്കപ്പെട്ടിരുന്ന പോർച്ചുഗീസ് റോക്കിലെ 1543 ലെ ലിഖിതത്തിന് കപ്പൽഛേദത്തിൽപ്പെട്ട പോർച്ചുഗീസ് നാവികർ ഉത്തരവാദികളാണെന്ന് കരുതപ്പെടുന്നു.[8]

Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads