അക്വാമറൈൻ

From Wikipedia, the free encyclopedia

അക്വാമറൈൻ
Remove ads

ബെറിലിന്റെ (Beryle) വകഭേദമായ ഒരിനം രത്നക്കല്ല്. രാസഘടനയിൽ ഇതിന് മരതകത്തോടു (emerald) സാമ്യമുണ്ട്. എന്നാൽ നിറം പച്ചയല്ല; സാധാരണയായി ഹരിതനീലയോ കടുംനീലയോ ആയിരിക്കും. നിറത്തിൽ കടൽവെള്ളത്തോടുള്ള സാദൃശ്യമാണ് അക്വാമറൈൻ എന്ന പേരിനു നിദാനം. മഞ്ഞനിറത്തിലുള്ള ഒരിനവുമുണ്ട്. അത് സുവർണബെറിൽ (golden beryl) എന്നറിയപ്പെടുന്നു. മോർഗനൈറ്റ് (morganite) എന്നു പേരുള്ള മറ്റൊരിനം പാടലവർണത്തിൽ, വലിപ്പമുള്ള പരലുകളായി കാണപ്പെടുന്നു. പൊതുവേ പരൽരൂപമുള്ള സുതാര്യവസ്തുവാണിത്.

വസ്തുതകൾ അക്വാമറൈൻ, General ...

ഗ്രാനൈറ്റ് ശിലാപടലങ്ങളിലെ രന്ധ്രങ്ങളിലാണ് ഈ രത്നം സാധാരണ കണ്ടുവരുന്നത്. റഷ്യയിലെ യുറാൾ പർവത മേഖലയിൽനിന്ന് നല്ലയിനം അക്വാമറൈൻ ലഭിക്കുന്നു. ശ്രീലങ്ക, ബ്രസീൽ‍, യു.എസ്. സംസ്ഥാനങ്ങളായ കൊളൊറാഡോ, കാലിഫോർണിയ എന്നിവിടങ്ങളിലാണു മറ്റു പ്രധാന ഖനികൾ. മോർഗനൈറ്റ് കല്ലുകൾ ലഭിക്കുന്നത് മലഗസി റിപ്പബ്ലിക്ക്, ശ്രീലങ്ക, യു.എസ്. എന്നിവിടങ്ങളിൽനിന്നാണ്.

Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads