ബോട്സ്വാന
From Wikipedia, the free encyclopedia
Remove ads
ബോട്സ്വാന (ഔദ്യോഗിക നാമം:റിപബ്ലിക് ഓഫ് ബോട്സ്വാന) ആഫ്രിക്കൻ വൻകരയുടെ തെക്കുഭാഗത്തുള്ള കരയാൽ ചുറ്റപ്പെട്ട രാജ്യമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് ബെക്വാനാലാൻഡ് എന്നറിയപ്പെട്ടിരുന്നു. 1966 സെപ്റ്റംബർ 30നു സ്വതന്ത്രമായതിനു ശേഷമാണ് ബോട്സ്വാന എന്ന പേരു സ്വീകരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ഗോത്രവർഗമായ സെറ്റ്സ്വാന (Tswana) യിൽ നിന്നാണ് ബോട്സ്വാന എന്ന പേരു ലഭിച്ചിരിക്കുന്നത്.
തെക്ക് ദക്ഷിണാഫ്രിക്ക, വടക്ക് സാംബിയ, തെക്കുകിഴക്ക് സിംബാബ്‌വെ, പടിഞ്ഞാറ് നമീബിയ എന്നിവയാണ് അയൽരാജ്യങ്ങൾ. ഗാബ്രോണാണ്(Gaborone) തലസ്ഥാനവും പ്രധാന നഗരവും.
വജ്രഖനനം, കാലിവളർത്തൽ, വിനോദസഞ്ചാരം എന്നിവയാണ് ബോട്സ്വാനയുടെ പ്രധാന വരുമാനമാർഗങ്ങൾ. മറ്റുചില ആഫ്രിക്കൻ രാജ്യങ്ങളെപ്പോലെ എയ്‌ഡ്‌സ് രോഗത്തിന്റെ വ്യാപനം മൂലം ഉയർന്ന മരണനിരക്കും കുറഞ്ഞ ജനസംഖ്യാവർദ്ധനവും ബോട്സ്വാനയുടെ പ്രത്യേകതയാണ്.
Remove ads
കലഹാരി ട്രാൻസ്ഫോണ്ടിയർ ദേശീയോദ്യാനം
ഏകദേശം 3600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം തെക്കൻ കലഹാരി മരുഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്.[5]ഈ പാർക്കിന്റെ 75ശതമാനത്തോളം ബോട്സ്വാനിയയിലാണ് സ്ഥിതിചെയ്യുന്നത്. കറുത്ത സടയുള്ള കലഹാരി സിംഹങ്ങളാണ് ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ആകർഷണം. ബോട്സ്വാനയിലെ പഴയ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ദക്ഷിണാഫ്രിക്കയിലെ ജെംസ്റ്റോക്ക് നാഷണൽ പാർക്കും ഒന്നായാണ് കലഹാരി ട്രാൻസ്ഫോണ്ടിയർ നാഷണൽ പാർക്ക് ഉണ്ടായത് .
മാനുകളായ ജെംസ്റ്റോക്ക് സ്പ്രിങ്ങ്ബോക്ക്, ഇളാൻഡ് എന്നിവയേയും കാട്ടുനരി, ടീന്നപുലികൾ, വൈൽഡ് ബീസ്റ്റ്, കാട്ടുനായ്ക്കൾ, ചെവിയൻ മുയലുകൾ, തുടങ്ങിയവയേയും ഈ ദേശീയോദ്യാനത്തിൽ സംരക്ഷിക്കുന്നു. അറുന്നൂറോളം പക്ഷിവർഗ്ഗങ്ങളും ഈ ദേശീയോദ്യാനത്തിലുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads