ഖിലാഫത്ത്
From Wikipedia, the free encyclopedia
Remove ads
ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഭരണ വ്യവസ്ഥിതിയെ ആണ് ഖിലാഫ (അറബി: خِلافة khilāfa) അല്ലെങ്കിൽ ഖിലാഫത്ത് എന്ന് പറയുന്നത്. ഭരണാധികാരിയെ ഖലീഫ (അറബി: خَليفة ⓘ) എന്ന് വിളിക്കുന്നു. പ്രതിനിധി എന്നാണ് ഈ വാക്കിന് അർത്ഥം. ഖുർആനും മുഹമ്മദ് നബിയുടെ ചര്യകളും മുൻനിർത്തിയുള്ള വ്യവസ്ഥയാണ് ഖിലാഫ. അവിടെ ഭരണഘടന ഖുർആനും പ്രവാചകചര്യയും ആദ്യ നാല് ഖലീഫമാരുടെ രീതിയുമായിരിക്കും.

ജനങ്ങൾക്കിടയിൽ സമത്വവും നീതിയും സ്ഥാപിക്കുക എന്നത് ഖിലാഫത്തിന്റെ ലക്ഷ്യമാണ്[അവലംബം ആവശ്യമാണ്]. ഭരണാധികാരിയെ വെറും പ്രധിനിധി എന്ന അർത്ഥത്തിലാണ് ഖലീഫ എന്ന് വിളിക്കുന്നത്. അബൂബക്കർ സിദ്ദീഖ് ആയിരുന്നു ഇസ്‌ലാമിക ലോകത്തിലെ ആദ്യ ഖലീഫ. അബൂബക്കറിന്റെയും തുടർന്ന് ഖലീഫമാരായ ഉമർ, ഉസ്മാൻ, അലി എന്നിവരുടെയും ഭരണകാലത്തെ മൊത്തത്തിൽ ഖിലാഫത്തുറാശിദ (സച്ചരിതരുടെ ഭരണം) എന്നറിയപ്പെടുന്നു.
വിശ്വാസങ്ങൾ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങൾ |
വിശ്വാസം • പ്രാർഥന |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ബിൻ അബ്ദുല്ല |
ഗ്രന്ഥങ്ങളും നിയമങ്ങളും |
മദ്ഹബുകൾ |
പ്രധാന ശാഖകൾ |
സുന്നി • ശിയ |
പ്രധാന മസ്ജിദുകൾ |
സംസ്കാരം |
കല • തത്വചിന്ത |
ഇതുംകൂടികാണുക |
Remove ads
ഖിലാഫത്തിന്റെ ശരീഅ നിബന്ധനകൾ
ഇസ്‌ലാമിക നിയമ സംഹിതയായ ശരീഅ പ്രകാരം ഖിലാഫത്തിന് ഉണ്ടായിരിക്കേണ്ട നിബന്ധനകൾ ആറെണ്ണമാണ്.
- ഭൂമിയും അവിടെ വസിക്കാൻ ജനങ്ങളും ഉണ്ടായിരിക്കുക.
- ആ ഭൂമിയുടെയും ജനങ്ങളുടെയും മേൽ മുസ്‌ലിങ്ങൾക്ക് അധികാരവും ആധിപത്യവും ഉണ്ടായിരിക്കുക.
- ഒരു ഖലീഫക്ക് വേണ്ട എല്ലാ നിബന്ധനകളും (ശർത്തുൽ ഇൻഖാദ്) പാലിക്കപ്പെട്ട ഒരു ഖലീഫ ഉണ്ടായിരിക്കുക. (ശർത്തുൽ ഇൻഖാദ്: മുസ്‌ലിം ആയിരിക്കുക, പ്രായപൂർത്തിയായിരിക്കുക, സ്വതന്ത്രനായിരിക്കുക, പുരുഷൻ ആയിരിക്കുക, ബുദ്ധി സ്ഥിരത ഉണ്ടായിരിക്കുക, വിശ്വസ്തൻ ആയിരിക്കുക).
- ആ പ്രദേശത്തെ ജനവിഭാഗങ്ങളുടെ ഇടയിൽ നിന്നുള്ള പണ്ഡിത പ്രമുഖരുടെയും നേതാക്കളുടെയും ഇടയിൽ നിന്ന് ഒരു കൂട്ടം ആളുകൾ ബൈഅത്തു നൽകുക.
- പ്രസ്തുത ബൈഅത്ത് ഖലീഫയാൽ സ്വീകരിക്കപ്പെടുക.
- ഖിലാഫത്തിനെ സംരക്ഷിക്കാൻ ഒരു മുസ്‌ലിം സൈന്യം ഉണ്ടായിരിക്കുക.
Remove ads
റാഷിദീയ ഖിലാഫത്ത് (632–661)
പ്രവാചകൻ മുഹമ്മദിന്റെ വിയോഗ ശേഷം സ്ഥാപിതമായ ആദ്യത്തെ ഖിലാഫത്ത് ഭരണമാണ് റാഷിദീയ ഖിലാഫത്ത് എന്നാ പേരിൽ അറിയപ്പെടുന്നത്. ഇത് പ്രകാരം പ്രവാചകൻ മുഹമ്മദിന്റെ സന്തത സഹചാരികളായ നാലുപേരാണ് വിവിധ കാലയളവിലായി ഭരണം നടത്തിയത്. പ്രഥമ ഖലീഫ അബൂബക്കർ ആയിരുന്നു. ഏറ്റവും ഉത്തമമായ ഭരണ കാലയളവ് എന്നതിനാൽ സച്ചരിതരായ ഖലീഫമാർ എന്ന് ഇവരെ വിശേഷിപ്പിക്കുന്നു. റാഷിദീയ ഖിലാഫത്തിലെ ഖലീഫമാർ ഇവരായിരുന്നു.
Remove ads
ഉമയ്യദ് ഖിലാഫത്ത് (661–750)
റാഷിദീയ ഖിലാഫത്തിനു ശേഷം ഖിലാഫത്ത് രാജഭരണ സ്വഭാവത്തിലേക്ക് മാറപ്പെട്ടു. റാഷിദീയ ഖിലാഫത്തിനു ശേഷം മുസ്‌ലിം ലോകത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുത്ത ഭരണകൂടത്തെയാണ് ഉമയ്യദ് ഖിലാഫത്ത് എന്ന് വിളിക്കുന്നത്. ഉമയ്യാദ് കുടുംബത്തിൻറെ കയ്യിലായിരുന്നു പ്രധാനമായും ഈ ഭരണം നിലകൊണ്ടത് എന്നതിനാലായിരുന്നു ഈ പേര് വന്നത് . AD 661മുതൽ 750 വരെയായിരുന്നു ഇതിന്റെ ഭരണകാലയളവ്. മുആവിയ ആയിരുന്നു ഒന്നാമത്തെ ഉമയ്യദ് ഖലീഫ.
അബ്ബാസിയ്യ ഖിലാഫത്ത് (750–1258, 1261–1517)
ഉമയ്യദ് ഖിലാഫത്തിൽ നിന്ന് അധികാരം അബ്ബാസി വംശത്തിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അബ്ബാസി രാജ കുടുംബമാണ് ഭരണം നടത്തിയത്. 750 മുതൽ 1258 വരെ ബാഗ്ദാദ് കേന്ദ്രമാക്കിയും മംഗോൾ ആക്രമണത്തിൽ ബാഗ്ദാദ് തകർന്നപ്പോൾ 1261മുതൽ 1517വരെ ഈജിപ്തിലെ മംലൂക്ക് ഭരണകൂടത്തിന് കീഴിലും ഈ ഖിലാഫത്ത് നിലകൊണ്ടു.
ഉസ്മാനിയ്യ ഖിലാഫത്ത് (1517–1924)
ഭിന്നിച്ചു കെണ്ടിരിക്കുന്ന ഇസ്ലാമിക ലോകത്തെ സൂഫി ആചാര്യന്മാരു ടെ നിർദേശപ്രകാരം കായി എന്ന തുർക്കി ഇസ്ലാമിക ഇടയ ഗേത്രം ഒരു മഹാശക്തിയുടെ അടിത്തറ പാകി. എർതുഗ്റുൽ ഗാസി എന്ന ഉസ്മാൻ ഒന്നമന്റെ പിതാവാണ് മുഖ്യ പങ്ക് വഹിച്ചത്. അദ്ദേഹത്തിനു ശേഷം തന്റെ മകൻ ഉസ്മാൻ ഗാസിയ്ക്ക് കീഴിൽ 1299ൽ സ്ഥാപിതമായ ഉസ്മാനിയ്യ സാമ്രാജ്യം രണ്ടു നൂറ്റാണ്ടുകൾക്കു ശേഷം ഏഷ്യയിലെയും യൂറോപ്പിലെയും മഹാശക്തി ആയിത്തീർന്നു. ഇസ്ലാമിന്റെ പുണ്യകേന്ദ്രങ്ങളായ മക്ക, മദീന, ഖുദ്സ് എന്നിവ ഇവരുടെ കീഴിലായി. 1517ൽ ഈജിപ്ത് അധീനപ്പെടുതുകയും ഖിലാഫത്ത് അധികാരം അബ്ബാസിയ്യ ഖിലാഫത്തിൽ നിന്ന് ഏറ്റെടുക്കുകയും ചെയ്തു. സലിം I ആയിരുന്നു ആദ്യത്തെ തുർക്കി ഖലീഫ. നീണ്ട 400 വർഷക്കാലത്തിന് ശേഷം 1924ൽ ബ്രിട്ടീഷുകാർ ഖലീഫ അബ്ദുൽ മജീദ് IIനെ ഖലീഫ സ്ഥാനത്ത് നിന്ന് നിഷ്കാസിതനാക്കി.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads