കാലിഗ്ര സ്യൂട്ട്
From Wikipedia, the free encyclopedia
Remove ads
2010ൽ കെഓഫീസിൽ നിന്ന് കെഡിഇ നിർമ്മിച്ച ഗ്രാഫിക്സ്-ഓഫീസ് ആപ്ലികേഷനുകളുടെ കൂട്ടമാണ് കാലിഗ്ര സ്യൂട്ട്.[4] ഡെസ്ക്ടോപ്പ്, ടാബ്ലറ്റ്, സ്മാർട്ട്ഫോൺ എന്നിവക്കു വേണ്ടിയുള്ള കാലിഗ്ര വകഭേദങ്ങൾ ലഭ്യമാണ്. കാലിഗ്രയിൽ വേഡ് പ്രൊസസിംഗ്, സ്പ്രഡ്ഷീറ്റ്, പ്രസന്റേഷൻ, ഡാറ്റാബേസ്, വെക്റ്റർ ഗ്രാഫിക്സ്, ഡിജിറ്റൽ പെയിന്റിംഗ് ആപ്ലികേഷനുകൾ ഉണ്ട്.
കാലിഗ്ര ഓപ്പൺഡോക്യുമെന്റ് ഫോർമാറ്റ് ഉപയോഗിക്കുന്നു. എങ്കിലും മൈക്രോസോഫ്റ്റ് ഓഫീസ് ഫയൽ ഫോർമാറ്റുകൾക്ക് പിന്തുണ നൽകുന്നുമുണ്ട്.[5] കാലിഗ്ര കെഡിഇ സാങ്കേതികവിദ്യയിൽ അധിഷ്ഠിതവും കെഡിഇ പ്ലാസ്മ വർക്ക്സ്പേസിനോടൊപ്പം ഉപയോഗിക്കാറും ഉണ്ട്.
Remove ads
പിന്തുണ
കാലിഗ്ര നിർമ്മിച്ചിരിക്കുന്നത് ക്യൂട്ടി ചട്ടക്കൂട് ഉപയോഗിച്ചാണ്. അതുകൊണ്ട് ക്യൂട്ടി പിന്തുണയുള്ള ഏതൊരു തട്ടകത്തിലേക്കും കാലിഗ്രയെ കൊണ്ടുപോകാം.
ഡെസ്ക്ടോപ്പ്
കാലിഗ്രയുടെ പ്രധാന തട്ടകം ഡെസ്ക്ടോപ്പാണ്. ലിനക്സ്, വിൻഡോസ്, മാക് ഓഎസ് ടെൻ, ഫ്രീബിഎസ്ഡി എന്നിവയിൽ കാലിഗ്ര പ്രവർത്തിക്കും.[6] എങ്കിലും ലിനക്സാണ് കാലിഗ്രക്ക് അനുയോജ്യമായ പ്ലാറ്റ്ഫോം.[7] കാലിഗ്രയുടെ മുൻഗാമിയായ കെഓഫീസ് ഹൈക്കു ഓഎസിലും പ്രവർത്തിച്ചിരുന്നു.[8] കാലിഗ്രയുടെ എല്ലാ സവിശേഷതകളും ലഭ്യമാകുന്നത് ഡെസ്ക്ടോപ്പ് പതിപ്പുകളിലാണ്.
ടാബ്ലറ്റ്
ടാബ്ലറ്റ പിസികൾക്കായുള്ള കാലിഗ്ര വകഭേദമാണ് കാലിഗ്ര ആക്റ്റീവ്. പ്ലാസ്മ ആക്റ്റീവ് എന്ന ടാബ്ലറ്റ് - സ്മാർട്ട്ഫോൺ സമ്പർക്കമുഖത്തിന്റെ പുറത്തിറക്കലിന് ശേഷമായിരുന്നു ഇത്.[9] കാലിഗ്ര മൊബൈലിന് സമാനമായ കാലിഗ്ര ആക്റ്റീവിൽ മൊബൈലിലേത് പോലെ വേഡ്സ്, ഷീറ്റ്സ്, സ്റ്റേജ് എന്നിവ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ.
2012 ജനുവരി 12ന് പരീക്ഷണാടിസ്ഥാനത്തിലുള്ള കാലിഗ്ര ആൻഡ്രോയിഡ് വകഭേദം നിർമ്മാണം ആരംഭിച്ചതായി പ്രഖ്യാപിച്ചു.[1] കാലിഗ്ര മൊബൈലിനെ അടിസ്ഥാനമാക്കി നിർമ്മിക്കാനായിരുന്നു പദ്ധതി. എന്നാൽ പിന്നീടിത് കാലിഗ്ര ആക്റ്റീവിനെ അടിസ്ഥാനമാക്കിയാക്കി.[10]
സ്മാർട്ട്ഫോൺ

സ്മാർട്ട്ഫോണുകൾക്കായുള്ള കാലിഗ്ര വകഭേദമാണ് കാലിഗ്ര മൊബൈൽ. ഡോക്യുമെന്റ് ദർശിനിയായി പ്രവർത്തിക്കുക എന്നതാണ് മൈമോ, മീഗോ ഓഎസ്സുകളിലേക്കുള്ള കാലിഗ്ര മൊബൈലിന്റെ പ്രധാന ലക്ഷ്യം. എങ്കിലും ചെറിയ തോതിലുള്ള തിരുത്തലുകളും അനുവദനീയമാണ്.[11] വേഡ്സ്, ഷീറ്റ്സ്, സ്റ്റേജ് എന്നീ ആപ്ലികേഷനുകൾ മാത്രമേ ഈ വകഭേദത്തിലുള്ളൂ.
2009ലായിരുന്നു കാലിഗ്ര മൊബൈൽ എഡിഷന്റെ വികസനം ആരംഭിച്ചത്. കെഓ ജിഎംബിഎച്ചിന്റെ അക്കാദമി എന്നറിയപ്പെടുന്ന ഡെസ്ക്ടോപ്പ് സമ്മേളനത്തിൽ കെഓഫീസിന്റെ മൈമോ രൂപം പുറത്തിറക്കിയിട്ടായിരുന്നു വികസനാരംഭം. പിന്നീട് നോക്കിയ കെഓയെ ഏറ്റെടുത്ത് ഒരു സമ്പൂർണ്ണ ടച്ച്സ്ക്രീൻ അനുരൂപിയായ ഉപയോക്തൃ സമ്പർക്കമുഖത്തോട് കൂടി മൊബൈൽ ഓഫീസ് സ്യൂട്ട് നിർമ്മിക്കാൻ തുടങ്ങി. 2009 ഒക്ടോബറിൽ നോക്കിയ കോൺഫെറൻസിൽ ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടു.[12] 2010 ജനുവരിയിൽ കാലിഗ്ര മൊബൈലിന്റെ ആൽഫാ പതിപ്പ് പുറത്തിറങ്ങി.[13] നോക്കിയ എൻ9 സ്മാർട്ട്ഫോണിനോടൊപ്പം നോക്കിയ തങ്ങളുടെ പോപ്ലറും കാലിഗ്ര അധിഷ്ഠിത ഡോക്യുമെന്റ് ദർശിനിയും ജിപിഎൽ അനുമതിപത്രത്തിൽ പുറത്തിറക്കി.[14][15]
Remove ads
ഘടകങ്ങൾ


Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads