കാസ്കേഡ് റേഞ്ച്
From Wikipedia, the free encyclopedia
Remove ads
കാസ്കേഡ് റേഞ്ച് അല്ലെങ്കിൽ കാസ്കേഡ്സ് തെക്കൻ ബ്രിട്ടീഷ് കൊളംബിയിൽനിന്നാരംഭിച്ച് വാഷിംഗ്ടൺ, ഒറിഗൺ എന്നിവിടങ്ങളിലൂടെ വടക്കൻ കാലിഫോർണിയ വരെ വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറൻ വടക്കേ അമേരിക്കയിലെ ഒരു പ്രധാന പർവതനിരയാണ്. നോർത്ത് കാസ്കേഡ്സ് പോലുള്ള അഗ്നിപർവ്വതേതര പർവതങ്ങളും ഹൈ കാസ്കേഡ്സ് എന്നറിയപ്പെടുന്ന ശ്രദ്ധേയമായ അഗ്നിപർവ്വതങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബ്രിട്ടീഷ് കൊളംബിയയിലെ പർവ്വതനിരയുടെ ഒരു ചെറിയ ഭാഗത്തെ കനേഡിയൻ കാസ്കേഡ്സ് അല്ലെങ്കിൽ പ്രാദേശികമായി കാസ്കേഡ് പർവതനിരകൾ എന്ന് വിളിക്കപ്പെടുന്നു. ഈ ശ്രേണിയിലെ ഏറ്റവും ഉയർന്ന കൊടുമുടി 14,411 അടി (4,392 മീറ്റർ) ഉയരത്തിലുള്ള വാഷിംഗ്ടണിലെ മൌണ്ട് റെയ്‌നിയർ ആണ്.
റിംഗ് ഓഫ് ഫയർ എന്നറിയപ്പെടുന്ന പസഫിക് മഹാസമുദ്രത്തെ വലയം ചെയ്തു കിടക്കുന്ന അഗ്നിപർവ്വതങ്ങളുടേയും ബന്ധപ്പെട്ട പർവതങ്ങളുടേയും ഭാഗമാണ് കാസ്കേഡ്. കഴിഞ്ഞ 200 വർഷത്തിനിടയിൽ തുടർച്ചയായ അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ പൊട്ടിത്തെറികളും കാസ്കേഡ് അഗ്നിപർവ്വതങ്ങളിൽ നിന്നായിരുന്നു. 1914 മുതൽ 1921 വരെയുള്ള ലാസ്സൻ കൊടുമുടിയിലേയും 1980 ലെ സെന്റ് ഹെലൻസ് കൊടുമുടിയിലേയുമാണ് ഏറ്റവും പുതിയ രണ്ട് വലിയ പൊട്ടിത്തെറികൾ. സെന്റ് ഹെലൻസ് കൊടുമുടിയിൽ 2004 മുതൽ 2008 വരെയുള്ള സമീപകാലത്ത് ചെറിയ പൊട്ടിത്തെറികളും ഉണ്ടായിട്ടുണ്ട്.[1] വടക്കേ അമേരിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവയുടെ പടിഞ്ഞാറൻ നട്ടെല്ലായി രൂപപ്പെടുന്ന പർവതനിരകളുടെ (കോർഡില്ലേറ) ഒരു തുടർച്ചയായ ശൃംഖലയായ അമേരിക്കൻ കോർഡില്ലേറയുടെ ഭാഗമാണ് കാസ്കേഡ് റേഞ്ച്.
Remove ads
ഭൂമിശാസ്ത്രം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ പീക്ക് (മൌണ്ട് ലാസ്സൻ എന്നും അറിയപ്പെടുന്നു) മുതൽ ബ്രിട്ടീഷ് കൊളംബിയയിലെ നിക്കോള, തോംസൺ നദികളുടെ സംഗമസ്ഥാനം വരെ കാസ്കേഡ് നിരകൾ വ്യാപിച്ചുകിടക്കുന്നു. ഫ്രാസർ നദി കാസ്കേഡ് നിരകളെ കാനഡയിലെ തീരദേശ പർവതനിരകളിൽ നിന്ന് വേർതിരിക്കുന്നു,[2] അതുപോലെതന്നെ വില്ലാമെറ്റ് താഴ്‍വര ഒറിഗോൺ കോസ്റ്റ് റേഞ്ചിന്റെ ഉപരിഭാഗത്ത് നിന്നും ഇതിനെ വേർതിരിക്കുന്നു. ഹൈ കാസ്കേഡ്സ്[3] എന്നറിയപ്പെടുന്ന കാസ്കേഡ് നിരകളിലെ ഏറ്റവും ഉയർന്ന അഗ്നിപർവ്വതങ്ങൾ അവയുടെ ചുറ്റുപാടുകളിൽ ആധിപത്യം സ്ഥാപിക്കുകയും പലപ്പോഴും സമീപത്തുള്ള പർവതനിരകളുടെ ഇരട്ടി ഉയരത്തിൽ നിൽക്കുകയും ചെയ്യുന്നു. അവയ്‌ക്ക് പലപ്പോഴും ഒരു മൈലോ അതിലധികമോ ദൃശ്യ ഉയരം (സമീപ ക്രെസ്റ്റ്‌ലൈനുകൾക്ക് മുകളിലുള്ള ഉയരം) ഉണ്ട്. 14,411 അടി (4,392 മീറ്റർ) ഉയരമുള്ള മൌണ്ട് റെയ്‌നർ പോലുള്ള ഏറ്റവും ഉയർന്ന കൊടുമുടികൾ 50 മുതൽ 100 മൈൽ (80 മുതൽ 161 കിലോമീറ്റർ) വരെ ചുറ്റുപാടിൽ ആധിപത്യം സ്ഥാപിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads