നീലകൻ
From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ വളരെ വിരളമായി മാത്രം കാണപ്പെടുന്ന ഒരു ശലഭമാണ് നീലകൻ (ഇംഗ്ലീഷ് പേര് -forget-me-not)(Catochrysops strabo).[1][2][3][4]
Remove ads
വനങ്ങളിലാണ് ഇതിനെ സാധാരണ കാണാറുള്ളത്. പ്രധാനമായും ആവാസകേന്ദ്രങ്ങൾ മഴക്കാടുകളാണ്. എങ്കിലും അപൂർവ്വമായി തൊടികളും, പൂന്തോട്ടങ്ങളും സന്ദർശിയ്ക്കാറുണ്ട്. പൊതുവേ വേഗത്തിൽ പറക്കുന്നതായി കാണപ്പെടുന്നു. ചെറുപൂക്കളിൽ നിന്നു തേൻ നുകരാനും, മണ്ണിൽ നിന്നു ലവണാംശം നുകരാനുമുള്ള പ്രവണതയുണ്ട്.

Remove ads
നിറം
ആൺശലഭത്തിന്റെ ചിറകുപുറത്തിനു വയലറ്റു കലർന്ന നീല നിറമാണ്.പെൺശലഭത്തിന്റെ ചിറകുപുറത്തിനു തവിട്ടും വെളുപ്പും കലർന്ന നിറമാണ്. ചിറകിന്റെ കീഴറ്റത്തായി ഒരു കറുത്ത പൊട്ടു കാണാം.ഓറഞ്ചുവലയം ചുറ്റിനുമുണ്ട്.ചിറകിന്റെ അടിവശത്തിനു മങ്ങിയ ചാരനിറമാണ്. പിൻ ചിറകിൽ ഒരു ജോഡി നേർത്ത വാലുണ്ട്. രണ്ടു ചെറിയ കറുത്തപുള്ളികളും പിൻ ചിറകിന്റെ മേലരികിൽ കാണാം.[3]
ചിത്രശാല
- Female in Hyderabad, India.
- Forget-me-not
- in Hyderabad, India.
- in Narsapur, Medak district, India.
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads